twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവൃത സുനിലിന് ഏറെ പ്രിയപ്പെട്ട ആഘോഷം, പല പ്രണയവും പുറത്തറിയുന്ന ദിവസം അന്നാണെന്നും താരം

    |

    പഠനത്തെക്കുറിച്ചും സ്‌കൂള്‍ കാലഘട്ടത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് പല താരങ്ങളും എത്താറുണ്ട്. കോളേജ് പഠനത്തിനിടയിലായിരുന്നു സംവൃത സുനില്‍ സിനിമയിലേക്കെത്തിയത്. സ്‌കൂള്‍ കാലഘട്ടത്തിലെ മനോഹരമായ അനുഭവത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    സ്‌കൂള്‍ എന്ന് പറഞ്ഞാല്‍ മനസ്സിലേക്ക് വരുന്നത് പഠനവും ക്ലാസ് മുറികളൊന്നുമല്ലെന്ന് താരം പറയുന്നു. താന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ മാത്രമായുണ്ടായിരുന്ന ആഘോഷത്തെക്കുറിച്ച് പറഞ്ഞ് വാചാലയാവുകയായിരുന്നു താരം.

    ഫാൻസി ഫെറ്റ് എന്നാണ് അത് അറിയപ്പെടുന്നത്. നല്ല തേങ്ങാ ബർഫിയുടെ മണം വരുമ്പോൾ മനസ്സ് കണ്ണൂരിലേക്ക് വണ്ടി കയറും.കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിലാണ് എൽകെജി മുതൽ പ്ലസ്ടുവരെയുള്ള എന്റെ പഠനം. സംവൃതയുടെ അമ്മയും ഇതേ സ്കൂളിലാണ് പഠിച്ചത്. തനിക്ക് പിന്നാലെയായി സഹോദരി സംജുക്തയും ഈ സ്കൂളില്‍ തന്നെയായിരുന്നു പഠിച്ചതെന്നും സംവൃത പറയുന്നു.

    Samvrutha

    പണ്ട് തൊട്ട് ആ സ്കൂളിലുള്ള പരിപാടിയാണ് ഫാൻസി ഫെറ്റ്. അതായത് ആ ദിവസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും വിവിധ സ്റ്റാളുകൾ ആയിരിക്കും. പലവിധ ഭക്ഷണ സാധനങ്ങൾ, ആക്സസറീസ്, പിന്നെ ചോക്‌ലറ്റ് വീൽ, ഫിഷ് ഇൻ എ പോണ്ട്, അങ്ങനെ പല വിധ ഗെയിമുകൾ. എല്ലാ ഗെയിമിനും സമ്മാനങ്ങളുമുണ്ട്. ചുരുക്കത്തിൽ ഒരു ഫൺ റൈസർ പോലെ. ഇതിനെക്കാൾ എല്ലാം സന്തോഷമുണ്ടാകുന്ന കാര്യം ആ ദിവസം സ്കൂളിലെ കർക്കശക്കാരികളായ ടീച്ചർമാർ പോലും വളരെ ജോളിയായിരിക്കും. ഒരാഴ്ച മുൻപേ ഫാൻസി ഫെറ്റിന്റെ ഡേ ഫിക്സ് ചെയ്ത് അറിയിക്കാറുണ്ട്.

    Recommended Video

    പൃഥ്വിരാജിന്റെ ചോക്ലേറ്റ് ചിത്രം | Old Movie Review | filmibeat Malayalam

    ഫാൻസി ഫെറ്റ് ഡേ ഒരാഴ്ച മുൻപേ അനൗൺസ് ചെയ്യും. ഓരോ കുട്ടികളും വീട്ടിൽ നിന്നും ഓരോ സാധനങ്ങൾ കൊണ്ടുവന്ന് കൊടുക്കണം. ചിലർ തേങ്ങയാകും കൊടുക്കുക, ചിലർ പഞ്ചസാര അങ്ങനെ എന്തും. ഈ സാധനങ്ങൾ ഉപയോഗിച്ചാണ് ടീച്ചർമാർ ഓരോ സ്നാക്സും ഉണ്ടാക്കുക. അന്ന് വേറെ പല സ്കൂളിലേയും കുട്ടികൾക്ക് ക്ഷണം ഉണ്ട്. അവരൊക്കെ നമ്മുടെ സ്കൂളിൽ വരുമ്പോൾ നമ്മൾ ഭയങ്കര ഗമയിൽ അവരെ സ്വീകരിക്കും. ഒരു സ്റ്റാളിൽ പാട്ടുകൾ ഡെഡിക്കേറ്റ് ചെയ്യുന്ന തീമുണ്ട്. അവിടെയാണ് ഏറ്റവും രസം. ചിലരൊക്കെ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് പ്രണയഗാനമൊക്കെ ഡെഡിക്കേറ്റ് ചെയ്യും. പല ക്രഷും അവിടെയാണ് പ്രഖ്യാപിക്കപ്പെടുന്നതെന്നും സംവൃത പറയുന്നു.

    English summary
    Samvrutha Sunil reveals about her favourite school memmories
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X