For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനും അമ്മയും ഒരുമിച്ച് ജീവിച്ചത് രണ്ട് മാസം മാത്രം; അമ്മയുടെ തീരുമാനത്തിന് ശക്തമായ കാരണമെന്ന് സംയുക്ത

  |

  മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. തീവണ്ടി, ലില്ലി, ആണും പെണ്ണും, വെള്ളം, കടുവ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത സംയുക്ത തെലുങ്ക്, തമിഴ് സിനിമകളിലും പ്രശസ്തയായി മാറിക്കഴിഞ്ഞു. കടുവയാണ് മലയാളത്തിൽ സംയുക്തയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

  പൃഥിരാജ് നായകനായ സിനിമ വലിയ ഹിറ്റ് ആയിരുന്നു. ഷാജി കൈലാസ് ആയിരുന്നു സിനിമയുടെ സംവിധായകൻ. ഓരോ സിനിമ കഴിയുന്തോറും സംയുക്ത അഭിനേത്രി എന്ന നിലയിൽ മികവ് പുലർത്തുന്നുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. മറുഭാഷാ സിനിമകളിലും നടിക്ക് ആരാധകർ കൂടുന്നു.

  Also Read: രണ്ടാമത്തെ ബന്ധവും തോറ്റ് പോയി; എലിസബത്തിനെ കുറിച്ചൊന്നും പറയില്ല, വിവാഹമോചനത്തില്‍ ബാലയുടെ പ്രതികരണം

  ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംയുക്ത. അച്ഛനും അമ്മയും വേർപിരിഞ്ഞതിനെക്കുറിച്ചാണ് നടി സംസാരിച്ചത്. ഐആം വിത്ത് ധന്യ വർമ്മ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. 'രണ്ട് മാസമാണ് അച്ഛനും അമ്മയും ഒരുമിച്ച് കഴിഞ്ഞത്. അമ്മ ​ഗർഭിണി ആയി. വിവാഹ മോചനത്തിന്റെ നടപടികൾ തുടങ്ങിയിരുന്നു. വളരുന്ന സമയത്ത് സ്കൂളിൽ അച്ഛൻമാരാണ് കുട്ടികളെ പിക് ചെയ്യാൻ വരുന്നത്. എൽകെജിയിൽ പഠിക്കുമ്പോൾ എന്റെ മുത്തശ്ശൻ അച്ഛനാണോ മുത്തശ്ശനാണോ എന്ന് ഞാൻ ഒരിക്കൽ ചോദിച്ചു'

  'എപ്പോഴും സിനിമകളിൽ വരുന്നത് കുട്ടികളിൽ പ്രഷർ ചെയ്യാൻ പാടില്ലെന്നാണ്. തിരിച്ചല്ലേ ശരിക്കും സംഭവിക്കേണ്ടത്. അച്ഛനമ്മമാരുടെ ജീവിതം എത്ര ബുദ്ധിമുട്ടാണെന്ന് എന്തുകൊണ്ടാണ് അധികം സംസാരിക്കാത്തത്. ഞാൻ എന്റെ അമ്മയിൽ നിന്നും അമിതമായി ഒന്നും പ്രതീക്ഷിക്കുന്നില്ല. അമ്മ മകൾ ബന്ധമല്ല ഞങ്ങൾ തമ്മിൽ സുഹൃത്തുക്കളെ പോലെ ആണ്'

  'സിനിമകളിലും സുഹൃത്തുക്കളുടെ വീട്ടിലെയും പോലെ ആയിരിക്കണമെന്ന് ഞാൻ എന്റെ അമ്മയിൽ നിന്ന് അമിതമായി പ്രതീക്ഷിച്ചിരുന്നു. 20 വയസ്സുള്ള പെൺകുട്ടി, വിവാഹ മോചനം, ​ബന്ധുക്കളിൽ നിന്നുള്ള ചോദ്യം, പെൺകുട്ടിയുടെ അമ്മ തുടങ്ങിയ എല്ലാ സമ്മർദ്ദങ്ങളിലൂടെയും അവർ കടന്നു പോയി. ആ ഒരു തീരുമാനം എടുക്കാൻ അവർക്ക് ശക്തമായ കാരണം ഉണ്ടായിരുന്നു. അതൊന്നും എനിക്ക് മനസ്സിലാക്കാൻ പറ്റിയിരുന്നില്ല'

  Also Read: പ്രമുഖ നടിയുടെ അസഹിഷ്ണുത, ഏഴ് ദിവസം ഷൂട്ട് ചെയ്ത ശേഷം വേറെയാളെ നോക്കേണ്ടി വന്നു: 'വിചിത്രം' സംവിധായകൻ

  'ഇപ്പോൾ അമ്മ എങ്ങനെയാണോ അങ്ങനെ ഇഷ്ടമാണ്. ഇപ്പോൾ അമ്മയുമായുള്ള ബന്ധം അടിപൊളിയാണ്. സുഹൃത്തുക്കളെ പോലെയാണ് സംസാരിക്കുന്നത്. അൺകണ്ടീഷണലായ സ്നേഹം ജീവിതത്തിൽ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. മുത്തശ്ശന്റെ സ്നേഹം അൺകണ്ടീഷണലായിരുന്നു. എനിക്ക് വളർത്തു പട്ടിയായ നോവയെ ആണ് അൺകണ്ടീഷണലായി സ്നേഹിക്കാൻ പറ്റിയത്. സംയുക്ത മേനോൻ പറഞ്ഞു. ജീവിതത്തിലുണ്ടായ രണ്ട് പ്രണയങ്ങളെക്കുറിച്ചും സംയുക്ത സംസാരിച്ചു'

  ഒരു ബ്രേക്ക് അപ്പ് ഇപ്പോൾ ആലോചിക്കുമ്പോൾ അയ്യേ എന്ന് തോന്നും. ആ ഒരു പ്രായത്തിൽ അത് കറക്ട് ആയിരുന്നു. പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ അതൊരു റിലേഷൻഷിപ്പ് പോലുമായിരുന്നില്ല. പരസ്പരം ചേർന്ന് പോവുന്നില്ലെന്ന് വെച്ച് മറ്റെയാൾ കുഴപ്പക്കാരനാവുന്നില്ല. രണ്ടാമത്തെ പ്രണയം പക്ഷെ എനിക്ക് ടോക്സിക് ആയിരുന്നു.

  പക്ഷെ അപ്പോഴാണ് കുറേക്കാര്യങ്ങൾ മനസ്സിലാക്കുന്നതെന്നും സംയുക്ത മേനോൻ പറഞ്ഞു. എന്താണ് ഒരു ബന്ധത്തിൽ എനിക്ക് വേണ്ടതെന്ന് മനസ്സിലാക്കിത്തന്നത് ആ പ്രണയം ആണ്. ആരുടെയെങ്കിലും ജീവിതത്തിൽ കടന്ന് വന്ന് അവരെ ശരിയാക്കാനൊന്നും എന്നെ കിട്ടില്ലെന്നും സംയുക്ത പറഞ്ഞു.

  Read more about: samyuktha menon
  English summary
  Samyuktha Menon About Separation Of Her Parents; Reveals How Her Relationship With Mother Evolved
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X