For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  23-ാമത്തെ വയസിൽ ബിജു മേനോന്റെ ഭാര്യയായി; സംയുക്ത വർമ്മയുടെ വിവാഹം കഴിഞ്ഞിട്ട് ഇരുപത് വർഷം, പ്രണയകഥ വീണ്ടും

  |

  ഏറ്റവും മികച്ച താരദമ്പതിമാര്‍ എന്നറിയപ്പെടുന്നവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വളരെ കുറച്ച് നാളുകള്‍ കൊണ്ട് സിനിമയില്‍ തിളങ്ങിയ സംയുക്തയെ പെട്ടെന്ന് വളച്ചെടുത്ത് വിവാഹം കഴിച്ചെന്ന തരത്തിലുള്ള വിമര്‍ശനം മുന്‍പ് ബിജു മേനോന് കിട്ടിയിരുന്നു. എന്നാല്‍ ദമ്പതിമാരെന്ന നിലയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി മുന്നോട്ട് പോവാനാണ് ഇരുവരും തീരുമാനിച്ചത്.

  അങ്ങനെ സംയുക്ത വര്‍മ്മ ബിജു മേനോന്റെ മാത്രം സ്വന്തമായിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് താരങ്ങള്‍. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് സംയുക്തയുടെ ചെറിയമ്മയും നടിയുമാ ഊര്‍മിള ഉണ്ണിയും എത്തിയിരിക്കുകയാണ്.

  Also Read: ഇന്ദ്രന്‍സിന് മദ്രാസില്‍ വേറെ പെണ്ണും മക്കളുമുണ്ട്; കല്യാണത്തിന് മുന്‍പ് ഭാര്യ ശാന്ത 'നോ' പറഞ്ഞതിന് കാരണമിത്

  എന്നും ഇഷ്ട നായികയേതാണെന്ന ചോദ്യത്തിന് സംയുക്ത വര്‍മ്മയെന്ന മറുപടി പറയുന്നവരാണ് മലയാളികള്‍. മൂന്നാല് വര്‍ഷം മാത്രം സിനിമയില്‍ നിന്നതേയുള്ളു എങ്കിലും സംയുക്ത നേടിയെ പ്രേക്ഷകപ്രീതി ഇനിയും അവസാനിച്ചിട്ടില്ല. ഇരുപത് വര്‍ഷം മുന്‍പ് ബിജു മേനോന്റെ ജീവിതപങ്കാളിയായതോടെയാണ് നടി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. രണ്ടാളില്‍ ആരെങ്കിലും ഒരാള്‍ വീട്ടില്‍ നില്‍ക്കാമെന്ന തീരുമാനമാണ് സംയുക്ത സ്വയം ഏറ്റെടുക്കുകയായിരുന്നു.

  Also Read: 'പ്രിയതമയെ വാരിപ്പുണർന്നും ചുംബിച്ചും എം.ജി ശ്രീകുമാർ'; ഭാര്യ ലേഖയെ കുറിച്ച് എം.ജിക്ക് പറയാനുള്ളത്!

  ബിജു മേനോനും സംയുക്തയും നായിക, നായകന്മാരായി അഭിനയിച്ച സിനിമാ ലൊക്കേഷനുകളില്‍ നിന്നാണ് പ്രണയം തുടങ്ങുന്നത്. ചന്ദ്രനുദിക്കുന്നദിക്ക്, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍, എന്നിങ്ങനെ നിരവധി സിനിമകളിലൂടെ താരങ്ങള്‍ ഒന്നിച്ചു. മേഘമല്‍ഹാറിന് ശേഷമാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത്.

  അങ്ങനെ 2002 നവംബര്‍ 21 നായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും തമ്മിലുള്ള കല്യാണം നടക്കുന്നത്. വിവാഹസമയത്ത് 23 വയസാണ് സംയുക്തയ്ക്ക് ഉണ്ടായിരുന്നത്. വിവാഹം കുറച്ച് നേരത്തെയായി പോയോ എന്ന് ചോദിച്ചാല്‍ അങ്ങനെ തോന്നിയിട്ടില്ലെന്നാണ് സംയുക്ത മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞത്.

  കല്യാണം കഴിച്ച് ഒരു അമ്മയാവണമെന്നും കുടുംബജീവിതം ആസ്വദിക്കണമെന്നുമൊക്കെ താന്‍ ഏറെ ആഗ്രഹിച്ചിരുന്നതായി സംയുക്ത പറഞ്ഞിട്ടുണ്ട്. 2002 ല്‍ വിവാഹം കഴിഞ്ഞെങ്കിലും നാല് വര്‍ഷത്തിന് ശേഷം 2006 ലാണ് മകന്‍ ദഷ് ധര്‍മ്മിക്കിന് സംയുക്ത ജന്മം കൊടുക്കുന്നത്. കുഞ്ഞിനെ നോക്കുക എന്ന ഉത്തരവാദിത്തം പൂര്‍ണമായും താന്‍ ഏറ്റെടുത്തതാണ്. സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ ബിജുവേട്ടന്‍ പറഞ്ഞിട്ടില്ലെന്നും അതൊക്കെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും നടി പറഞ്ഞിരുന്നു.

  നിലവില്‍ അഭിനയ ജീവിതത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയതടക്കം നേട്ടങ്ങളിലൂടെ കടന്ന് പോവുകയാണ്. ഇതിനെല്ലാം കാരണം ഭാര്യയുടെ പിന്തുണ കൊണ്ടാണെന്ന് നടന്‍ മുന്‍പ് പറഞ്ഞിരുന്നു. സിനിമയില്‍ നിന്ന് മാറി നിന്ന് മകന്റെ കാര്യങ്ങളും വീട്ടിലെ കാര്യവും നോക്കാമെന്ന് സംയുക്ത പറഞ്ഞതാണ് ഇതിനെല്ലാം പിന്നിലെന്നാണ് ബിജു മേനോന്‍ മുന്‍പ് പറഞ്ഞത്.

  അങ്ങനെ ഇരുപത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ട് പോവുന്നതിന്റെ ത്രില്ലിലാണ് ഇരുവരും. വിവാഹ വാര്‍ഷികാശംസകള്‍ ചിന്നു, ബിജു എന്ന് പറഞ്ഞ് കൊണ്ടാണ് നടി ഊര്‍മിള ഉണ്ണി എത്തിയിരിക്കുന്നത്. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് നടി ഊര്‍മിള ഉണ്ണി. മുന്‍പും താരദമ്പതിമാരെ കുറിച്ച് ഊര്‍മിള പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  English summary
  Samyuktha Varma And Biju Menon Celebrating Their 20th Wedding Anniversary, Urmila Unni's Wishes Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X