For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്ത് വർഷമായി ഞാൻ ചെയ്യുന്നുണ്ട്; ബിജു ചേട്ടനെ പഠിപ്പിക്കാൻ നോക്കിയിട്ട് നടന്നില്ലെന്ന് നടി സംയുക്ത വര്‍മ്മ

  |

  ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെ കുടുംബിനിയായി കഴിയുകയാണ് സംയുക്ത വര്‍മ്മ. വളരെ കുറച്ച് കാലം കൊണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംയുക്ത വെള്ളിത്തിരയിലേക്ക് മടങ്ങി വരണമെന്ന് തന്നെയാണ് ആരാധകര്‍ നിരന്തരം ആവശ്യപ്പെടുന്നത്. എന്നാല്‍ പെട്ടെന്ന് അഭിനയിക്കുമോ എന്ന് ചോദിച്ചാല്‍ മറുപടി പറയാനില്ലെന്നാണ് സംയുക്ത പറയുന്നത്.

  സാരിയിലും മേഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങി നടി റോഷ്നി ഹരിപ്രിയൻ, ഫോട്ടോസ്

  അഭിനയിക്കുന്നില്ലെങ്കിലും യോഗയിലാണ് സംയുക്ത ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചില വീട്ടമ്മമാരെ യോഗ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവുമോ എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സംയുക്ത വര്‍മ്മ ഇപ്പോള്‍. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം മനസ് തുറന്നത്.

  സിനിമയിലേക്ക് തിരിച്ച് വരുന്നതിനെ പറ്റി ഞാന്‍ സീരിയസ് ആയി ആലോചിച്ചിട്ടില്ല. ബിജു മേനോന്റെ നായികയായി ഇനി അഭിനയിക്കുമോ എന്ന ചോദ്യത്തിന് അറിയില്ലെന്നാണ് സംയുക്തയുടെ മറപുടി. ഇനിയും അതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നതാണ് സത്യം. പെട്ടെന്ന് ചോദിച്ചാല്‍ അഭിനയിക്കുമോ ഇല്ലയോ എന്ന് പറയാന്‍ പറ്റണില്ല. എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടേ. ബിജു ചേട്ടന്‍ അഭിനയിച്ച എല്ലാ സിനിമകളും തന്നെ എനിക്കിഷ്ടമാണ്. അതില്‍ ഏതാണ് പ്രിയപ്പെട്ടതെന്ന് വേര്‍തിരിച്ച് പറയാന്‍ പറ്റില്ല.

  എല്ലാ സിനിമകളിലും എടുത്ത് പറയേണ്ട പ്രത്യേകതകള്‍ എന്തെങ്കിലും കാണും. ചിലപ്പോള്‍ ക്യാരക്ടര്‍ ആയിരിക്കാം, ചിലപ്പോള്‍ നല്ലൊരു സിനിമയുടെ ഭാഗമായി എന്ന സന്തോഷമായിരിക്കം എന്നും സംയുക്ത പറയുന്നു. താന്‍ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടം വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തന്നെയാണ്. അതെന്റെ ആദ്യത്തെ സിനിമയല്ലേ. അതുകൊണ്ട് തന്നെ ആ സിനിമയോടും അതില്‍ ഞാന്‍ അവതരിപ്പിച്ച ഭാവന എന്ന കഥാപാത്രത്തോടും ഒരിഷ്ട കൂടുതലുണ്ട്. ഞാന്‍ എന്താണെന്നോ എങ്ങനെയാണെന്നോ ഒന്നുമറിയാതെ അത്രയും വലിയ ഒരു കഥാപാത്രം എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച എല്ലാവരോടും കടപ്പാടുണ്ട്. അങ്ങനെ ഒരു കഥാപാത്രം ആദ്യ സിനിമയില്‍ കിട്ടിയത് എന്റെ ഭാഗ്യമാണ്.

  മകന്‍ ദക്ഷ് ധര്‍മ്മിക് ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. അഭിനയിക്കാനൊക്കെ ഇഷ്ടമാണ്. സിനിമയെന്നത് ഒരു ഫാന്റസി ലോകമല്ലേ. ഒരുപാട് നിറങ്ങളുള്ള ലോകം. കുട്ടികളല്ലേ അച്ഛന്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ അവര്‍ക്കും ആഗ്രഹം തോന്നാം. ഞാനെപ്പോഴും ദക്ഷിനോട് പറയാറുണ്ട്. നമുക്ക് എത്ര കഴിവ് ഉണ്ടായിട്ടോ നമ്മള്‍ എത്ര കഠിനാധ്വാനം ചെയ്തിട്ടോ കാര്യമില്ല. തലേവര എന്നൊരു കാര്യമുണ്ട്. അതുണ്ടെങ്കിലേ നമുക്ക് സിനിമാ രംഗത്ത് നിലനില്‍ക്കാന്‍ ആവുകയുള്ളു എന്ന്.

  കഴിവുള്ള ഒരുപാട് പേര്‍ സിനിമയില്‍ എത്താതെ പോയിട്ടുണ്ട്. സിനിമയില്‍ നമ്മള്‍ കാണുന്നവരേക്കാള്‍ കണ്ടിട്ടുള്ളവരെക്കാള്‍ കഴിവുള്ള എത്രയോ പേര്‍. ചില സമയത്ത് കഴിവും കഠിനാധ്വാനവും മാത്രം പോരാതെ വരും സിനിമയില്‍. അതിനൊപ്പം തലേവര കൂടി ഉണ്ടെങ്കില്‍അതിനൊപ്പം കഴിയും കഠിനാധ്വാനവും ചേര്‍ന്നാല്‍ അത് ക്ലിക്കാകും. അതുകൊണ്ട് തന്നെ സിനിമയുടെ നിറപകിട്ട് കണ്ടിട്ട് കണ്ണ് മഞ്ഞളിക്കേണ്ടെന്ന് ഞാന്‍ ദക്ഷിനോട് പറയാറുണ്ട്. അച്ഛന് ഭാഗ്യമുണ്ടായി.

  മെലിയാന്‍ വേണ്ടിയാണ് യോഗ ചെയ്യുന്നതെന്ന് പലരും കരുതുന്നുണ്ട്. യോഗയില്‍ ഒരുപാട് ക്രിയകളുണ്ട്. മെലിയണമെങ്കില്‍ യോഗ തന്നെ ചെയ്യണമെന്നില്ല. എനിക്ക് യോഗയിലെ ക്രിയകള്‍ ചെയ്ത് മെലിയാന്‍ താല്‍പര്യമില്ല. ശരീരത്തെ മാറ്റി മറിക്കാന്‍ സര്‍ജിക്കലും നോണ്‍ സര്‍ജിക്കലുമായ എന്തെല്ലാം കാര്യങ്ങളുണ്ട് ഇന്ന്. ഒരു വര്‍ക്ക് ഏറ്റെടുക്കുമ്പോള്‍ ആ വര്‍ക്ക് ആവശ്യപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ മെലിയാനോ വണ്ണം വയ്ക്കാനോ തയ്യാറാണ്. ഇപ്പോള്‍ എനിക്ക് അതിന്റെ ആവശ്യമില്ല.

  ഒരു ഫോട്ടോയ്ക്ക് പോലും വാണി വിശ്വനാഥ് പോസ് ചെയ്യില്ല; കഴിഞ്ഞ മാസം പുറത്ത് വന്ന ചിത്രത്തെ കുറിച്ച് ബാബുരാജ്

  സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam

  പത്ത് വര്‍ഷമായി ഞാന്‍ യോഗ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അഞ്ച് വര്‍ഷമായിട്ടാണ് കുറച്ച് കൂടി സീരിയസായി പഠിക്കാന്‍ തുടങ്ങിയത്. യോഗയില്‍ ഞാന്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് ചെയ്തു. അടുത്തുള്ള ചില വീട്ടമ്മമാര്‍ക്ക് ഞാന്‍ യോഗ ക്ലാസ് എടുക്കുന്നുണ്ട്. മറ്റുള്ളവര്‍ നടത്തുന്ന ഓണ്‍ലൈന്‍ യോഗ ക്ലാസുകളില്‍ പങ്കെടുക്കാറുമുണ്ട്. ബിജു ചേട്ടനെ യോഗ പഠിപ്പിക്കാന്‍ ഞാന്‍ കുറേ ശ്രമിച്ചിരുന്നു. അച്ഛനും മോനും യോഗയോട് തീരെ താല്‍പര്യമില്ല.

  നട്ടെല്ല് പണയം വെക്കാത്ത കളിച്ചു; എന്നിട്ട് എന്ത് സംഭവിച്ചു, ബിഗ് ബോസ് വോട്ടിന്റെ കണക്കിനെ കുറിച്ച് ആരാധകര്‍

  English summary
  Samyuktha Varma Opens Up About Hubby Biju Menon's Movies And Her Yoga Practise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X