Just In
- 2 min ago
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
- 5 min ago
മെഗാസ്റ്റാർ മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും, ബിലാൽ അല്ല
- 9 min ago
പ്രണയപരാജയം നേരിട്ടിട്ടുണ്ട്, വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അതല്ലെന്ന് സുബി സുരേഷ്
- 29 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
Don't Miss!
- News
ഇസ്രായേലില്‍ കൊവിഡ് വാക്സിന് കുത്തിവെച്ചവര്‍ക്ക് മുഖത്ത് പക്ഷാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Finance
വാവെയ് ചൈനയ്ക്ക് പുറത്തേക്ക്; സൗദിയില്‍ കൂറ്റന്‍ സ്റ്റോര്‍ സ്ഥാപിക്കുന്നു, ലക്ഷ്യം ഗള്‍ഫ് മേഖല
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിജു മേനോനും ദക്ഷിനും സംയുക്ത വര്‍മ്മയുടെ സര്‍പ്രൈസ്, രഹസ്യക്കൂട്ട് സ്നേഹമാണെന്ന് നടി, ചിത്രം വൈറല്‍
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംയുക്ത വര്‍മ്മ. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എന്നാണ് വരവെന്ന് താരം പറഞ്ഞിരുന്നില്ല. ഇടവേളയിലായിരുന്നപ്പോഴും മികച്ച അവസരങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു. ബിജു മേനോനൊപ്പം പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു സംയുക്ത വര്‍മ്മ. സംയുക്തയെന്ന ഭാര്യയ്ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കുന്നയാളാണ് താനെന്ന് ബിജു മേനോന് പറഞ്ഞിരുന്നു.
സ്ക്രീനിലെ പ്രണയം ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയായിരുന്നു ഇവര്‍. വിവാഹ ശേഷം രണ്ടാളും അഭിനയിക്കേണ്ടതില്ലെന്ന തീരുമാനം നേരത്തെ എടുത്തിരുന്നു. കുടുംബ കാര്യങ്ങള്‍ സുഗമമാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ഇരുവരും പറഞ്ഞിരുന്നു. സിനിമയില്‍ നിന്നും ഇടവേളയെടുത്തപ്പോള്‍ യോഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. യോഗ പഠനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംയുക്ത വര്‍മ്മ. കുടുംബസമേതമുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിജു മേനോനും ദക്ഷ് ധാര്മ്മിക്കിനുമൊപ്പമുള്ളതും തനിച്ചുള്ളതുമായ ചിത്രങ്ങളായിരുന്നു സംയുക്ത വര്‍മ്മ പോസ്റ്റ് ചെയ്തത്. തന്റെ വിഭവത്തിന്റെ രഹസ്യക്കൂട്ടിനെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. സ്നേഹം ചേര്‍ത്താണ് ഇവര്‍ക്ക് ഭക്ഷണം തയ്യാറാക്കിയതെന്നായിരുന്നു സംയുക്ത വര്‍മ്മ കുറിച്ചത്.
സിനിമയില്‍ സജീവമല്ലെങ്കിലും പൊതുചടങ്ങുകളിലുംപരിപാടികളിലുമെല്ലാം പങ്കെടുക്കാറുണ്ട് താരം. ഇടയ്ക്ക് മഞ്ജു വാര്യരും ഭാവനയും സംയുക്ത വര്‍മ്മയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ഇവരുമായി അടുത്ത സൗഹൃദമുണ്ട് തനിക്കെന്ന് സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. ഭാവന അനിയത്തിയുടെ ക്ലാസ്മേറ്റാണ്, അന്നേയുള്ള പരിചയമാണ്. ഭാവനയുടെ വിവാഹനിശ്ചയത്തിനും വിവാഹത്തിനും വിരുന്നിലുമെല്ലാം ഇവര്‍ പങ്കെടുത്തിരുന്നു.
വിശ്വാസത്തിന്റെ കുതിച്ചു ചാട്ടം, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി തടയാൻ യാതൊന്നിനും കഴിയില്ല' എന്ന കുറിപ്പോടെയായിരുന്നു സംയുക്ത വര്‍മ്മ പുതുവര്‍ഷത്തില്‍ എത്തിയത്. തലകുത്തി നിന്നുള്ള ചിത്രം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ഇപ്പോൾ സംയുക്ത യോഗയിൽ ഉപരിപഠനം നടത്തുകയാണ്.