For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരെക്കുറിച്ച് സംയുക്ത വര്‍മ്മ! രുദ്രാക്ഷം ഉപേക്ഷിക്കാന്‍ കാരണമുണ്ട്! ഭാവനയുടെ സമ്മാനമാണിത്

  |

  മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംയുക്ത വര്‍മ്മ. ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തിന് പിന്നാലെയായാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. വിവാഹ ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരം സ്വീകരിച്ചിരുന്നില്ല. സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും യോഗയുമായി സജീവമാണ് സംയുക്ത വര്‍മ്മ. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അടുത്തിടെയും വൈറലായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അരങ്ങേറിയത്.

  ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയിരുന്നു സംയുക്ത വര്‍മ്മ. വിവാഹ ശേഷം ഇരുവരും അഭിനയിക്കാന്‍ പോവുന്നതിനോട് താല്‍പര്യമില്ലെന്നും മകന്റെ കാര്യങ്ങളും യോഗ പഠനവുമൊക്കെയായി താനും തിരക്കിലാണെന്ന് താരം പറഞ്ഞിരുന്നു. മകനായ ദക്ഷ് ധാര്‍മ്മിക്കിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചും കൈയ്യിലെ രുദ്രാക്ഷ മാലയെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ താരത്തിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  സിനിമയിലെ സൗഹൃദം

  സിനിമയിലെ സൗഹൃദം

  മൂന്ന് വര്‍ഷത്തോളമുള്ള സിനിമാജീവിതത്തിനിടയില്‍ പ്രേക്ഷക ഹൃദയത്തിലെ സ്ഥാനം മാത്രമല്ല സംയുക്ത വര്‍മ്മ നേടിയത്. എന്നെന്നും മുതല്‍ക്കൂട്ടായ ഒരുപിടി സൗഹൃദങ്ങളുമുണ്ട് താരത്തിന്. മഞ്ജു വാര്യര്‍, ഭാവന, ഗീതു മോഹന്‍ദാസ് തുടങ്ങിയവരുമായി അടുത്ത സൗഹൃദമാണ് സംയുക്ത വര്‍മ്മയ്ക്ക്. ഇടയ്ക്കിടയ്ക്ക് ഇവരെല്ലാം ഒത്തുകൂടാറുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളിലും സിനിമാജീവിതത്തിലും ശക്തമായ പിന്തുണയാണ് സംയുക്ത മറ്റുള്ളവര്‍ക്ക് നല്‍കുന്നത്.

  മഞ്ജു വാര്യര്‍ സഹോദരി

  മഞ്ജു വാര്യര്‍ സഹോദരി

  തന്റെ സൗഹൃദങ്ങളൊക്കെ സ്‌ട്രോംങ്ങാണെന്ന് താരം പറയുന്നു. തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിംഗിനിടയിലാണ് ഗീതു മോഹന്‍ദാസുമായി സൗഹൃദത്തിലായത്. ആ അടുപ്പം ഇന്നും തുടരുന്നുണ്ട്. ഭാവന സംഘമിത്രയുടെ കൂടെ പഠിച്ചതാണ്. ചെറുപ്പം മുതലേ തന്നെ അറിയാം. ഒരു കുടുംബം പോലെ കഴിയുന്നവരാണ്. മഞ്ജു വാര്യര്‍ തന്റെ സഹോദരി തന്നെയാണെന്നും സംയുക്ത വര്‍മ്മ പറയുന്നു. മിക്കപ്പോഴും ഞങ്ങള്‍ വീഡിയോ കോള്‍ ചെയ്യാറുണ്ട്. ഇടയ്ക്ക് ഒത്തുകൂടാറും യാത്രകളുമൊക്കെ പോവാറുമുണ്ട്.

  കൈയ്യിലെ മാലയെക്കുറിച്ച്

  കൈയ്യിലെ മാലയെക്കുറിച്ച്

  നീണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയുമായി വെള്ളിത്തിരയിലേക്ക് എത്തിയതാണ് സംയുക്ത. കൈയ്യില്‍ രുദ്രാക്ഷ മാലയും ചുറ്റിയാണ് മിക്കപ്പോഴും താരത്തെ കാണാറുള്ളത്. സ്‌റ്റൈലിഷാവുന്നതിന് വേണ്ടിയായിരുന്നില്ല ആ മാല ധരിച്ച് തുടങ്ങിയത്. അടുത്തിടെയായി ആ ശീലം നിര്‍ത്തിയിരുന്നു. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.

  വിവാഹം കഴിഞ്ഞിട്ടും ഈ നടിമാരുടെ സൗന്ദര്യ രഹസ്യം ഇതാണ്
  മനസ്സാണ് ശക്തി

  മനസ്സാണ് ശക്തി

  എപ്പോഴും ശക്തയാണെന്നും ഒരു ശക്തി ഒപ്പമുണ്ടെന്നും തോന്നിപ്പിക്കുന്ന മാലയായിരുന്നു അത്. അത്തരത്തിലൊരു ശക്തിയുണ്ടെന്ന് തോന്നിപ്പിക്കുന്നതിനായി ചെയ്തതായിരുന്നു അത്. ഇപ്പോള്‍ മനസ്സിന് അത്തരത്തിലൊരു ഉപാധിയുടെ ആവശ്യമില്ല. മനസ്സ് തന്നെയാണ് ശക്തിയെന്ന ബോധ്യത്തിലേക്ക് എത്തിക്കഴിഞ്ഞു. അതാണ് അത് ധരിക്കുന്നത് നിര്‍ത്തിയതെന്നും സംയുക്ത വര്‍മ്മ പറയുന്നു

  യോഗ ചെയ്യാന്‍ തുടങ്ങിയതിന് ശേഷം

  യോഗ ചെയ്യാന്‍ തുടങ്ങിയതിന് ശേഷം

  സിനിമയില്‍ നിന്നും ഇടവേളയെടുത്തിന് ശേഷം യോഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു സംയുക്ത വര്‍മ്മ. മനസ് സംഘര്‍ഷഭരിതമാവുന്നത് കുറയ്ക്കാന്‍ കഴിഞ്ഞത് ഇതിന് ശേഷമായാണ്. യോഗ ജീവിതത്തിനൊപ്പം ചേര്‍ന്നപ്പോള്‍ മനസ് ശാന്തമായി. എല്ലായ്‌പ്പോഴും ആക്ടീവായിരിക്കാനും കഴിയുന്നുണ്ട്. യോഗയില്‍ ഉപരിപഠനവും നടത്തിയിട്ടുണ്ട് സംയുക്ത വര്‍മ്മ.

  ഭാവനയുടെ സമ്മാനം

  ഭാവനയുടെ സമ്മാനം

  ആഭരണങ്ങളോട് പ്രത്യേക താല്‍പര്യമുണ്ട് സംയുക്ത വര്‍മ്മയ്ക്ക്. യാത്രകളിലെല്ലാം പ്രിയപ്പെട്ട ആഭരണം വാങ്ങുന്ന പതിവുമുണ്ട്. എല്ലാത്തിലും സ്പരിച്വല്‍ മൂഡുണ്ടാവും. കൈയ്യിലെ രുദ്രാക്ഷ മാലയും അത്തരത്തിലുള്ളതായിരുന്നു. യോഗയോടുള്ള ഇഷ്ടത്തെക്കുറിച്ച് അറിയാവുന്ന ഭാവനയാണ് തനിക്ക് ബുദ്ധന്റെ വലിയ മുഖം ലോക്കറ്റായി വരുന്ന മാല സമ്മാനിച്ചത്. ഇത് ധരിക്കുമ്പോള്‍ പോസിറ്റീവ് എനര്‍ജി തോന്നാറുണ്ടെന്നും താരം പറയുന്നു.

  English summary
  Samyuktha Varma talks about her freindship with Manju Warrier and Bhavana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X