twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആലോചിക്കാതെ വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു! അതുപോലെയാണ് സിനിമകളെന്നും സംവിധായകന്‍

    |

    മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്റെ സംവിധാനത്തിലെത്തുന്ന കയറ്റം എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോഴുണ്ടായ അപകടം വലിയ വാര്‍ത്തയായിരുന്നു. സിനിമയിലെ ഫസ്റ്റ് ലുക്കും വളരെ തരംഗമുണ്ടാക്കിയതായിരുന്നു.

    ഇപ്പോഴിതാ കോളേജില്‍ പഠിക്കുന്ന കാലത്ത് ക്യാംപിന് പോയ സമയത്ത് ഉണ്ടായ അപകടത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. കൂടെ ഉണ്ടായിരുന്ന ആളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടിയ കഥയായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങളാണ് സിനിമയും ഉണ്ടാവാന്‍ കാരണമെന്നും സംവിധായകന്‍ പറയുന്നു.

    സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ്

    കോളേജില്‍ പഠിക്കുന്ന കാലം. ഞങ്ങള്‍ കുറേ സുഹൃത്തുക്കള്‍ അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കില്‍ ഒരു ദിവസത്തെ ക്യാമ്പിനു പോയി. കാട്ടിലൂടെ ഒരു നീണ്ട നടത്തത്തിനു ശേഷം എല്ലാവരും ആറ്റില്‍ കുളിക്കാന്‍ ഒത്തുകൂടി. നീന്തലറിയാവുന്നവരും തണുപ്പിനെ കാര്യമാക്കാത്തവരുമായ ചിലരൊക്കെ ആറ്റിലേക്ക് ചാടി. കുറച്ചുപേര്‍ കരയില്‍ തന്നെ ഇരിപ്പായി. അല്‍പം കഴിഞ്ഞപ്പോള്‍ തമാശയായി കുറച്ചുപേര്‍ കരയിലിരിക്കുകയായിരുന്ന ഒരാളെ പൊക്കിയെടുത്തു വെള്ളത്തിലേക്ക് കൊണ്ടു പോയി. എന്നെ വിട് നീന്താനറിയില്ല എന്നൊക്കെ അയാള്‍ നിലവിളിക്കുന്നുണ്ടായിരുന്നെങ്കിലും തമാശകള്‍ക്കും പൊട്ടിച്ചിരികള്‍ക്കും ഇടയില്‍ അത് ആരും കേട്ടതായി നടിച്ചില്ല.

     സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ്

    അവരവനെ വെള്ളത്തിലേക്കെടുത്തിട്ടു. പൊട്ടിച്ചിരികള്‍ അമ്പരപ്പും ഭയപ്പാടുമായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. അവന്‍ വെള്ളത്തിലേക്ക് താണുപോയി. ഒരു തവണ പൊന്തിവന്നു വീണ്ടും താണു. അത്യാവശ്യം നീന്തലറിയാം എന്നേയുള്ളു എങ്കിലും ആരോഗ്യം കുറവാണെങ്കിലും കരയിലിരുന്ന് ആ മരണ വെപ്രാളം കാണുമ്പോള്‍ വരുംവരായ്കകള്‍ ആലോചിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വെള്ളത്തിലേക്ക് ചാടി. എന്നെക്കാള്‍ ആരോഗ്യവും രണ്ടുമൂന്ന് കവിള്‍ വെള്ളം കുടിച്ചതിന്റെ വെപ്രാളവും ഉണ്ടായിരുന്ന അവന്‍ എന്റെ തലയില്‍ പിടിച്ചു താഴ്ത്തി ഉയര്‍ന്നു പൊന്തി. ഏതാണ്ട് രണ്ടാള്‍ താഴ്ചയിലാണ് നില്‍ക്കുന്നതെന്ന തിരിച്ചറിവ് എനിക്കുണ്ടായി.

     സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ്

    ഒരുവിധത്തില്‍ അവനെയും കൊണ്ട് നിലത്ത് കാല്‍കുത്തി മുകളിലേക്കുയര്‍ന്നത് എനിക്കോര്‍മയുണ്ട്. അതേക്കാള്‍ വേഗത്തില്‍ താഴേക്ക് പോവുകയും ചെയ്തു. വിനോദയാത്രയ്ക്കു പോയ രണ്ടു പേര്‍ മുങ്ങിമരിച്ചു എന്ന മരണവാര്‍ത്ത മനസില്‍ ഞാന്‍ കുറിച്ചു. പക്ഷേ അതുണ്ടായില്ല എന്റെ തലയില്‍ നിന്നും അവന്റെ പിടിവിടുന്നതും ഭാരം ഒഴിയുന്നതും അടുത്ത നിമിഷങ്ങളില്‍ അറിഞ്ഞു. അന്ന് മുങ്ങിമരിക്കേണ്ടിയിരുന്ന രണ്ടുപേരിലൊരാള്‍ ഇന്ന് കൊല്ലം ബാറില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്. മറ്റൊരാള്‍ സിനിമയെടുത്ത് നടക്കുന്നു. ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങള്‍ തന്നെയാണ് സിനിമയും ഉണ്ടാവാന്‍ കാരണമെന്നത് വേറേ കാര്യം.

    സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ്

    ചാടുമ്പോഴില്ലാത്ത ആലോചനയും അങ്കലാപ്പും ചാടിക്കഴിഞ്ഞും കരകയറിക്കഴിഞ്ഞും ഉണ്ടാകുമെങ്കിലും മുങ്ങിമരിക്കുമായിരുന്ന ഒരാള്‍ കരയിലിരുന്ന് ചിരിക്കുന്നത് കാണുമ്പോഴുള്ള സമാധാനം എല്ലാ ആധികള്‍ക്കും മുകളില്‍ വന്നു തലോടും. തമാശയായിട്ടോ അല്ലാതെയോ നിലയില്ലാക്കയത്തിലേക്ക് ആളെയെടുത്തെറിയുന്ന ആള്‍ക്കൂട്ടത്തിന്റെ കലാപരിപാടി പിന്നെയും മറ്റൊരു കാലത്ത് മറ്റൊരു തരത്തില്‍ കാണേണ്ടി വന്നു എന്നതാണ് ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം.

    വരും വരായ്കകള്‍ ആലോചിക്കാതെ കൂടുതല്‍ അപകടകരമായ ഒരു കയത്തിലേക്ക് ചാടേണ്ടിയും വന്നു. മരിച്ചില്ല. അല്ലെങ്കില്‍ തന്നെ കണ്‍മുന്നില്‍ ഒരാള്‍ പിടഞ്ഞ് മരിക്കുന്നത് കണ്ടുനില്‍ക്കുന്നതിലും നല്ലത് ഒപ്പം ചാടി മരിക്കുന്നത് തന്നെയല്ലേ?

    English summary
    Sanal Kumar Sasidharan About Tragic Incident From College Camp
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X