For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും? ഒടുവിൽ മറുപടിയുമായി സാന്ദ്ര തോമസ്

  |

  മലയാളത്തിലെ മികച്ച സിനിമാ നിര്‍മാതാക്കളില്‍ ശ്രദ്ധേയായ വനിതയാണ് സാന്ദ്ര തോമസ്. നിര്‍മാണത്തിലൂടെ അഭിനയ രംഗത്തേക്ക് കൂടി പ്രവേശിച്ച സാന്ദ്ര യൂട്യൂബ് ചാനലിലൂടെ നിരന്തരം തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇരട്ടപെണ്‍കുട്ടികളായ തങ്കകൊല്‍സിനെ മാതൃകാപരമായി വളര്‍ത്തുന്നതിന്റെ പേരില്‍ നടി വാര്‍ത്തകളില്‍ നിറയാറുമുണ്ട്. ശക്തമായ നിലപാടുകള്‍ മുന്നോട്ട് വെച്ച് സാന്ദ്ര തന്റെ തീരുമാനങ്ങള്‍ സംസാരിക്കുന്നത് പ്രശംസ നേടി കൊടുക്കുകയും ചെയ്തു.

  എന്നാല്‍ അടുത്തിടെ വനിത കവര്‍ പേജുമായി ഉണ്ടായ വിവാദത്തില്‍ സാന്ദ്ര എഴുതിയ പോസ്റ്റ് വ്യാപക വിമര്‍ശനങ്ങള്‍ നേടി കൊടുത്തിരുന്നു. ഇപ്പോഴിതാ ആ പോസ്റ്റ് കൊണ്ട് താന്‍ ഉദ്ദേശിച്ചത് എന്താണെന്നും എങ്ങനെയാണ് അത് വിവാദമായി മാറിയതെന്നും സാന്ദ്ര വിശദീകരിച്ചിരിക്കുകയാണ്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..

  'ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ...? ഈ ചോദ്യമുന്നയിച്ചു കൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകള്‍ക്കുള്ള മറുപടി ഓരോരുത്തര്‍ക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് ഈ പോസ്റ്റിടുന്നത്. ഈയൊരു ചോദ്യം തന്നെ അപ്രസക്തമാണ്. തീര്‍ച്ചയായും ഇരക്കൊപ്പം തന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാന്‍ നിങ്ങളില്‍ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കില്‍ നമ്മുടെ തങ്കകൊല്‌സിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നു വരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോള്‍ ചിന്തിച്ചുള്ളു.

  ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാനാകും...? ആദ്യം വന്ന കുറച്ചു കമന്റ്‌സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത്. ബാക്കിയുള്ളവര്‍ അത് പിന്തുടര്‍ന്നു. തങ്കക്കൊല്‍സിന് സുഖമില്ലാതെ ഇരുന്നതിനാല്‍ കമന്റുകള്‍ക്ക് കൃത്യമായി മറുപടി ചെയ്യാന്‍ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടു പോകപ്പെട്ടിരുന്നു. എന്നെ അറിയാവുന്നവര്‍ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷന്‍ തരണമെന്ന് തോന്നി. ഞാന്‍ ഇരയ്ക്കൊപ്പം തന്നെയാണ്..' എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ സാന്ദ്ര തോമസ് പറയുന്നത്.

  'കണ്ടുമുട്ടിയത് ആശുപത്രിയിൽവെച്ച്, എങ്ങനെ വിശ്വസിക്കുമെന്ന് ചിന്തിച്ചിരുന്നു'; അനൂപിന്റെ പ്രണയം ഇങ്ങനെ!

  ആദ്യ പോസ്റ്റിന് ലഭിച്ചത് പോലെ വീണ്ടും വിമര്‍ശനങ്ങളാണ് ഇത്തവണയും സാന്ദ്രയെ തേടി എത്തുന്നത്. ഇവിടെ കുറച്ചു നീതിബോധം ഉള്ളവര്‍ ഇരക്കൊപ്പം തന്നെ ആണ് നില്‍ക്കുക... വേട്ടക്കാരന്‍ ആരെന്നു കോടതി തെളിയിക്കട്ടെ, താങ്കള്‍ സിനിമ എന്ന മാസ്മരിക ലോകത്ത് നിന്നിറങ്ങി മക്കളെ പോലും സാധാരണ ജീവിതം നയിക്കാന്‍ പ്രാപ്തയാക്കാനും അവരെ പ്രകൃതിക്കൊപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ വലിയൊരു ആരാധന തോന്നിയിട്ടുണ്ട്. പക്ഷേ ആ പോസ്റ്റ് വളരെയധികം വേദന ഉണ്ടാക്കുന്ന രീതിയില്‍ ആയി. കാരണം നിങ്ങളൊരു സ്ത്രി ആണ്. നിങ്ങള്‍ ഒരമ്മയാണ് രണ്ട് പെണ്‍ കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്കും ഉണ്ട്. അത് തന്നെയാണ് പ്രശ്‌നം. ഗോവിന്ദ ചാമിക്ക് മക്കളുണ്ട് കരുതി അയാളെ വെളുപ്പിക്കാനാവുമോ എന്നൊക്കെയാണ് ചിലര്‍ സാന്ദ്രയോട് ചോദിക്കുന്നത്.

  അനുപമ പരമേശ്വരന്റെ ലിപ് ലോക്; തെലുങ്ക് നാട്ടില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കി നടന്റെ കൂടെയുള്ള ദൃശ്യം പുറത്ത്

  Recommended Video

  Manju Warrier, Prithviraj, Tovino And Others Support The Public Post Of Survivor

  എന്നാല്‍ ആ പോസ്റ്റിന്റെ ഉദ്ദേശം കൃത്യമായിരുന്നു എന്നാണ് മറ്റ് ചിലര്‍ വ്യക്തമാക്കുന്നത്. തങ്കക്കൊല്‌സിന്റെ അതേ പ്രായമുള്ള കുഞ്ഞ് ഈ അവസ്ഥയില്‍ ഈ സമൂഹത്തിന് മുന്നിലൂടെ വളര്‍ന്നു വരേണ്ട അവസ്ഥയോര്‍ത്തുള്ള വിഷമമാണെന്ന് അത് വായിച്ചപ്പോള്‍ തന്നെ തോന്നിയിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ അമ്മയ്ക്ക് അങ്ങനെ മാത്രമേ ചിന്തിക്കാനാവുകയുള്ളൂ. ദിലീപിനോടുള്ള വിരോധം ആ പോസ്റ്റിലേക്ക് കുത്തിയൊഴുകിയത് ആണെന്നാണ് ഞാന്‍ കരുതുന്നത്. സത്യമെന്താണെന്ന് ആര്‍ക്കുമറിയില്ലെങ്കിലും ദിലീപ് സുനിയെക്കൊണ്ട് അത് ചെയ്യിച്ചുവെന്ന് ഭൂരിപക്ഷം മലയാളികളും കരുതുന്നു. അങ്ങനെയൊരു പൊതുബോധമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കാലം സത്യത്തെ വെളിച്ചത്ത് കൊണ്ടുവരട്ടെ. തെറ്റ് ചെയ്തവര്‍ക്കൊപ്പമല്ല ഇരയ്ക്കൊപ്പം... എന്നാണ് സാന്ദ്രയുടെ പോസ്റ്റിന് താഴെ ഒരാള്‍ കമന്റിട്ടിരിക്കുന്നത്.

  English summary
  Sandra Thomas Came With A New Write-up After Her Latest post Irked The Netizens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X