Don't Miss!
- News
സൗദി അറേബ്യയെ ഞെട്ടിച്ച് കൂട്ട അറസ്റ്റ്; 2017 ഓര്‍മിപ്പിച്ച് ദ്രുത നടപടി... പിടിയിലായത് 142 ഉന്നതര്‍
- Sports
IND vs NZ: മൂന്നു വര്‍ഷത്തെ ഗ്യാപ്പോ? ആ ചോദ്യങ്ങള്‍ രോഹിത്തിനു പിടിച്ചില്ല, കലികയറി!
- Automobiles
മഹാരാഷ്ട്ര സർക്കാർ കലിപ്പിലാണ്; കാർ പൂളിംഗ് നിരോധിച്ച് കോടതി
- Lifestyle
തിരിച്ചുവരാത്ത രീതിയില്‍ താരന് പറപറക്കും; ഈ ചേരുവകള്‍ മതി, രണ്ടാഴ്ച ഉപയോഗം ധാരാളം
- Travel
ട്രെയിൻ യാത്രയിൽ ഏത് ക്ലാസ് വേണം.. എങ്ങനെ തിരഞ്ഞെടുക്കാം? എന്തുകൊണ്ട് സ്ലീപ്പർ?
- Technology
സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
കൂടെ അഭിനയിച്ച എല്ലാവര്ക്കും കിട്ടിയിട്ടും എനിക്ക് മാത്രമില്ല; ആദ്യ സിനിമയ്ക്ക് ശേഷം വിഷാദത്തിലായെന്ന് സാനിയ
ക്വീന്‍ സിനിമയിലെ നായികയായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് സാനിയ അയ്യപ്പന്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സാനിയയ്ക്ക് നായികയായി അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നതും. ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ നടിയ്ക്ക് പരിഹാസങ്ങളാണ് നേരിടേണ്ടി വന്നത്. സാധാരണക്കാരില്‍ സാധാരണക്കാരിയായിട്ടുള്ള തനിക്ക് അതൊന്നും അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് സാനിയ പറഞ്ഞിട്ടുണ്ട്.
ആദ്യ സിനിമയ്ക്ക് പിന്നാലെ താന്‍ ഡിപ്രഷന്റെ അവസ്ഥയിലേക്ക് വരെ എത്തിയെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞത്. കൂടെയുള്ളവര്‍ക്കെല്ലാം സിനിമ കിട്ടിയിട്ടും തനിക്ക് മാത്രം കിട്ടാതായി പോകുന്നതിന്റെ വേദനയും തനിക്കുണ്ടായിരുന്നുവെന്നും സാനിയ വ്യക്തമാക്കി. നടിയുടെ വാക്കുകളിങ്ങനെയാണ്...

'ഞാന്‍ വളരെ സാധാരണക്കാരിയാണ്. ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നുമാണ് വരുന്നതും. അങ്ങനൊരു കുടുംബത്തില്‍ നിന്നും വരുന്ന എന്നെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതൊന്നും തീര്‍ച്ചയായും അംഗീകരിക്കാന്‍ പറ്റിയെന്ന് വരില്ല. തുടക്കത്തില്‍ ഇതൊന്നും എനിക്കും സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. വീട്ടില്‍ ഞാന്‍ കരച്ചിലും പിഴിച്ചലുമൊക്കെ ആയിരുന്നു. വര്‍ക്ക് ചെയ്യുന്നില്ലെന്ന് വരെ തീരുമാനിച്ചിരുന്നു'.

'ആദ്യം അഭിനയിച്ച ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം എനിക്ക് കാര്യമായ അവസരങ്ങളൊന്നും വന്നിരുന്നില്ല. കൂടെ അഭിനയിച്ചവര്‍ക്കൊക്കെ വേറെ സിനിമകളൊക്കെ കിട്ടിയെങ്കിലും എനിക്ക് മാത്രം എവിടെ നിന്നും ഓഫര്‍ വന്നില്ല. ആ സിനിമയിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ചത് ഞാനാണ്.
എന്നിട്ടും ആളുകള്‍ എന്നെ ഉള്‍കൊണ്ടില്ലല്ലോ എന്നോര്‍ത്ത് എനിക്ക് വിഷാദം വന്നു. എന്റെ ലുക്ക് കാരണമാണോ, മുടി ഷോര്‍ട്ട് ആയത് കൊണ്ടോ ഇനി ആ കഥാപാത്രം മോശമായത് കൊണ്ടാണോ? എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല'.

'ഇന്നും ആളുകള്‍ എന്തൊക്കെ പറഞ്ഞാലും ഞാനത് സമ്മതിച്ച് കൊടുക്കില്ല. കാരണം ചിന്നു എന്ന് പറയുന്ന കഥാപാത്രം അങ്ങനെയാണ്. എന്റെ സംവിധായകന് എന്ത് പറഞ്ഞു അത് ഞാന്‍ ചെയ്തു. അന്നെനിക്ക് ചിന്തിക്കാന്‍ സാധിച്ചില്ല. പക്ഷേ ഇപ്പോഴെനിക്ക് അതിന് സാധിക്കുന്നുണ്ട്.
അക്കാലത്ത് ചില ആളുകള്‍ ട്രോളുകളുണ്ടാക്കിയത് കൊണ്ടും പരിഹസിച്ചത് കൊണ്ടും ഇപ്പോള്‍ അതൊന്നും എന്നെ ബാധിക്കുന്നില്ല. എനിക്കത് നേരിടാന്‍ സാധിക്കുന്നുണ്ട്. ഇതെല്ലാം എന്നെ കൂടുതല്‍ ശക്തയാക്കിയെന്നേ പറയുകയുള്ളു.
വീട്ടുകാരും കൂട്ടുകാരുമൊക്കെ എനിക്ക് വലിയ പിന്തുണ തന്നു. ഇപ്പോള്‍ അത്തരം ട്രോളുകളൊന്നും എന്നെ ബാധിക്കുകയോ ഞാനതിനെ തിരിഞ്ഞ് നോക്കുകയോ ചെയ്യാറില്ല'.

അതേ സമയം താന്‍ കുറച്ച് നാണക്കാരിയാണെന്നാണ് അഭിമുഖത്തില്‍ സാനിയ പറഞ്ഞത്. 'വലിയ താരങ്ങളെ ഒക്കെ കാണുമ്പോള്‍ അവരോടൊക്കെ പോയി മിണ്ടാന്‍ തനിക്ക് വല്ലാത്ത മടിയാണെന്നാണ് സാനിയ പറയുന്നത്. അവരെ കണ്ടാലും കാണാത്തത് പോലെ നില്‍ക്കുകയാണ് ഞാന്‍ ചെയ്യാറുള്ളത്. എന്താണ് പോയി സംസാരിക്കുക എന്നറിയാത്തത് കൊണ്ടാണ്. പക്ഷേ അത് വളരെ മോശം സ്വഭാവമാണെന്ന് അമ്മ എപ്പോഴും പറയുമെന്നും', സാനിയ കൂട്ടിച്ചേര്‍ത്തു.
-
'വൈകിപ്പോയി സുഹാന, കുറച്ച് നേരത്തെ ആയിരുന്നെങ്കിൽ ഒരുത്തി കൂടി ഭാര്യയെന്ന് പറഞ്ഞു വരില്ലായിരുന്നു': ആരാധകർ
-
ഐ ലവ് യു എന്ന് അവസാനം പറഞ്ഞയാള്‍! സിനിമയിലെ ആദ്യ പ്രതിഫലം എത്രയെന്നും മമ്മൂട്ടി
-
മാഡത്തിന്റെ കാര്യത്തിലായിരുന്നു എനിക്ക് പേടി, റിലീസ് ചെയ്ത ശേഷം വന്ന കോൾ; മഞ്ജുവിനെക്കുറിച്ച് സംവിധായകൻ