For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപ് കേസിൽ നിന്നും രക്ഷപ്പെടും; ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട്, ദിലീപ് തിരിച്ചെത്തുമെന്ന് ശാന്തിവിള ദിനേശ്

  |

  കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടി വന്ന താരമാണ് ദിലീപ്. വര്‍ഷങ്ങള്‍ മുന്നോട്ട് പോയെങ്കിലും കേസില്‍ ഇനിയും വിധി വന്നിട്ടില്ല. അതേ സമയം ഈ പ്രശ്‌നങ്ങൡ നിന്നെല്ലാം അദ്ദേഹം രക്ഷപ്പെടുമെന്ന് പറയുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

  കേസിനെ കുറിച്ച് താനാദ്യം പറഞ്ഞത് പോലെ തന്നെ സംഭവിക്കുമെന്നാണ് മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിനേശ് പറയുന്നത്. അന്ന് ദിലീപിനെ പരിചയമില്ലായിരുന്നെങ്കില്‍ ഇന്ന് ദിലീപുമായി തനിക്കേറ്റവും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് ദിലീപ് അതില്‍ പങ്കാളിയല്ലെന്ന് താന്‍ പറയുന്നതെന്നാണ് ദിനേശ് വ്യക്തമാക്കുന്നത്. ഒപ്പം ദിലീപിന്റെ തിരിച്ച് വരവിനെ കുറിച്ചും സംവിധായകന്‍ സൂചിപ്പിച്ചിരിക്കുകയാണ്.

  Also Read: മണിക്കുട്ടനോട് എനിക്ക് ഈ കാര്യത്തില്‍ വലിയ പിണക്കമാണ്; അനിയനെ പോലെ സ്‌നേഹിച്ചത് കൊണ്ടാവുമെന്ന് നടി ആനി

  'ഈ വിഷയത്തെ കുറിച്ച് ആദ്യമായി ഞാനെന്ത് പറഞ്ഞോ അത് തന്നെയായിരിക്കും വിധി. അതുറപ്പാണ്. ഒരു ചെറുപ്പക്കാരനെ എങ്ങനെ നശിപ്പിക്കാമെന്ന് വളരെ പ്ലാന്‍ ചെയ്ത് നടപ്പാക്കിയ കേസാണത്. അതില്‍ അയാള്‍ പങ്കാളിയല്ല. അന്ന് ദിലീപിനെ എനിക്ക് പരിചയമില്ല. ഇപ്പോള്‍ നല്ല പരിചയമുണ്ട്. ഇടയ്ക്കിടെ വിളിക്കുകയും ചെയ്യും. ഒരുപാട് നേരം സംസാരിക്കും. അദ്ദേഹം ചേട്ടാ എന്ന് വിളിക്കുന്നതില്‍ ആ ചേട്ടനുണ്ടാവും. ആ വിളി എനിക്കേറെ ഇഷ്ടവുമാണ്'.

  Also Read: ഭാര്യയും ഭര്‍ത്താവുമെന്ന പദവി കളഞ്ഞിട്ടും ഇങ്ങനെ നടക്കണോ? ആരാധകരെ പോലും അമ്പരിപ്പിച്ച ഹൃത്വികും മുന്‍ഭാര്യയും

  'എന്താ ചേട്ടാ അവരെന്നെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നതെന്ന് പറഞ്ഞ് ദിലീപ് വിഷമിച്ചിരിക്കാറുണ്ട്. നീയത് കാര്യമാക്കേണ്ടെന്നാണ് ഞാന്‍ പറഞ്ഞ് കൊടുക്കാറുള്ളത്. ഞാനന്ന് ഒരു ചാനലില്‍ പറഞ്ഞതെന്താണോ അത് തന്നെയായിരിക്കും വിധി. അങ്ങനെ തന്നെ പോവും'.

  'ദിലീപ് അങ്ങനൊരു കാര്യം ചെയ്തു എന്ന് പറഞ്ഞ് ഏറ്റവും വിവാദമുണ്ടായി നില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ രാമലീല ഇറങ്ങുന്നത്. അത് വമ്പന്‍ ഹിറ്റല്ലേ. ദിലീപിനെ കാണുമ്പോള്‍ പേടിയാണെന്ന് തോന്നാം. പക്ഷേ അതിനെക്കാളും തെമ്മാടിത്തരം കാണിക്കുന്നവരാണ് മലയാള സിനിമയിലുള്ളത്. കൂടുതലൊന്നും ഇതില്‍ പറയുന്നില്ല'.

  'ഓവറായി സെലക്ട് ചെയ്യാന്‍ പോയാലാണ് കുഴപ്പം. അങ്ങനെ ചെയ്യാതിരുന്നാല്‍ കുഴപ്പമില്ല. പക്ഷേ ഒടിടി പ്ലാറ്റ്‌ഫോമില്‍ ഏറ്റവും വലിയ ലാഭത്തില്‍ പോയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ഭയങ്കര ലാഭമായിരുന്നു. ദിലീപടക്കം മൂന്നോ നാലോ പേര്‍ ചേര്‍ന്നാണ് ആ ചിത്രം നിര്‍മ്മിച്ചത്. എല്ലാവര്‍ക്കും അഞ്ച് കോടി വീതം ലാഭം കിട്ടിയെന്നാണ്', ശാന്തിവിള ദിനേശ് പറയുന്നത്.

  'ദിലീപിന്റെ ജനപ്രീതിയ്‌ക്കൊന്നും യാതൊരു കുറവും വന്നിട്ടില്ല. ഇനിയും അദ്ദേഹത്തിന് ഒരു അങ്കത്തിന് ബാല്യമുണ്ട്. ദിലീപ് നാളെ ഒരു പ്രൊജക്ട് ചെയ്യുകയാണെന്ന് പറഞ്ഞാല്‍ അമ്പത് പേരുണ്ടാവും. വൈകാതെ ജോഷി സാറിന്റെ, ലാല്‍ ജോസിന്റെ, സത്യന്‍ അന്തിക്കാടിന്റെ ഒക്കെ പടം ദിലീപ് ചെയ്യുന്നുണ്ട്. അദ്ദേഹത്തിന് പടത്തിന് കുറവൊന്നുമില്ല. കേസ് തീരാത്തത് കൊണ്ടുള്ള ചര്‍ച്ചയും ബഹളവുമൊക്കെ നടക്കുന്നത് കൊണ്ടാണ് സിനിമ കുറച്ചത്'.

  'ഫെബ്രുവരിയ്ക്ക് ശേഷം അദ്ദേഹം മലയാള സിനിമയില്‍ വീണ്ടും സജീവമായി തിരിച്ച് വരുമെന്നാണ് സംവിധായകന്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 28 ന് ദിലീപിന്റെ കേസിന്റെ ഭാവി എന്താണെന്ന് വ്യക്തമാവുമെന്നും അതിന് ശേഷം അദ്ദേഹം മലയാള സിനിമയില്‍ പണ്ട് ഉണ്ടായിരുന്നത് പോലെ എത്തുമെന്നും തന്നെയാണ്', ശാന്തിവിള ദിനേശ് പറയുന്നത്.

  English summary
  Santhivila Dinesh Opens UP About Actor Dileep Case And His Comeback To Mollywood Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X