Just In
- 10 min ago
ബിഗ് ബോസ് 3യിലെ വിജയി അദ്ദേഹമെന്ന് ദയ അശ്വതി, മോഹന്‍ലാലും ചാനലും തീരുമാനിക്കുന്നതോയെന്ന് വിമര്‍ശനം
- 55 min ago
യോദ്ധയിലെ വേഷം സ്വീകരിക്കാന്‍ കാരണം മോഹന്‍ലാലും ജഗതി ശ്രീകുമാറും, ഉര്‍വശിയുടെ തുറന്നുപറച്ചില്‍ വൈറല്‍
- 12 hrs ago
സിനിമയില്‍ അവസരം കുറഞ്ഞതുകൊണ്ടാണ് ഫോട്ടോഷൂട്ടെന്ന് പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ല
- 13 hrs ago
മലയാളത്തില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ട്, മനസുതുറന്ന് മാളവിക മോഹനന്
Don't Miss!
- News
സംസ്ഥാന ബജറ്റ് 2021; കൊവിഡ് കാല പ്രതിസന്ധികള്‍ അവസരമാക്കിയെന്ന് ധനമന്ത്രി
- Finance
സംസ്ഥാന ബജറ്റ്: റബറിന്റെ തറവില ഉയര്‍ത്തി; ഏപ്രില്‍ 1 മുതല്‍ നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണവില കൂടും
- Automobiles
ഇലക്ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ
- Lifestyle
മകര മാസത്തില്‍ നേട്ടം മുഴുവന്‍ ഈ നക്ഷത്രക്കാര്‍ക്ക്
- Sports
I-League: പിന്നില്‍ നിന്ന് തിരിച്ചെത്തി, പഞ്ചാബിനെതിരേ ഗോകുലത്തിന് വീര ജയം
- Travel
ആനത്താരയിലൂടെ നടന്ന് കാടുകയറാം... പൊതുജനങ്ങള്‍ക്കായി ട്രക്കിങ് തുടങ്ങി പീച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജയന് നടി ലതയുമായി പ്രണയത്തിലായിരുന്നു; വിവാഹം കഴിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കവേയാണ് അപകടമുണ്ടായത്
മലയാള സിനിമാപ്രേമികളുടെ മനസില്‍ വലിയൊരു നെമ്പരം സൃഷ്ടിച്ചാണ് അനശ്വര നടന് ജയന് ഓര്‍മ്മയായത്. വളരെ കുറഞ്ഞ കാലം കൊണ്ട് കേരളത്തിലെ മുന്‍നിര നായകനായി വളരാന്‍ ജയന് സാധിച്ചിരുന്നു. സിനിമയില്‍ തിളങ്ങിയതോടെ ജയന്റെ ഭാര്യയാണെന്നും മകനാണെന്നുമൊക്കെ അവകാശപ്പെട്ട് കൊണ്ട് നിരവധി പേരും എത്തിയിരുന്നു.
ഇപ്പോഴിതാ ജയന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന കാര്യം പുറംലോകത്തോട് പറയുകയാണ് ശാന്തിവിള ദിനേശന്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് ജയനും നടി ലതയുമായി ഉണ്ടായ പ്രണയത്തെ കുറിച്ചും എംജിആറിനെ ദേഷ്യത്തിലാക്കിയ കഥയുമൊക്കെ ദിനേശന് വെളിപ്പെടുത്തിയിരിക്കുന്നത്.

1980 നവംബര്‍ പതിനാറിന് ഒരുപക്ഷേ ജയന് മരിച്ചില്ലായിരുന്നുവെങ്കില്‍ 1981 ജനുവരി നാലിന് സിംഗപൂരില്‍ വച്ച് ജയന്റെ കല്യാണം നടന്നേനെ. ലവ് ഇന്‍ സിംഗപൂരില്‍ നസീര്‍ സാറിന്റെ ജോഡിയായി അഭിനയിച്ച എംജിആര്‍ ലത എന്നറിയപ്പെടുന്ന ലതയുമായി അദ്ദേഹം വളരെ സ്നേഹബന്ധം പുലര്‍ത്തിയിരുന്നു. ലവ് ഇന്‍ സിംഗപൂരിന്റെ ചിത്രീകരണത്തിനിടെ ജയന് ലതയുമായി മാനസികമായി അടുത്തുവെന്ന് അറിഞ്ഞ എംജിആര്‍ വ ളരെ കോപാകുലനാവുകയും മദ്രാസില്‍ എത്തിയാല്‍ ജയനെ കൈവെക്കണമെന്ന് തീരുമാനിച്ചിരുന്നതായി ഒരിക്കല്‍ ജോസ് പ്രകാശ് സാര്‍ പറഞ്ഞിട്ടുണ്ട്.

ഒരു സീരിയല്‍ വര്ക്കിനിടയില് ജോസ് പ്രകാശിനോട് ഞാന്‍ ഇക്കാര്യം ചോദിച്ചിരുന്നു. ആദ്യമായി ശാപമോഷം എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ജയന് വാങ്ങി കൊടുത്തത് ജോസ് പ്രകാശ് ആണ്. ഇരുവരും തമ്മിലുള്ള ബന്ധം അങ്ങനെയാണ് തുടങ്ങുന്നത്. അദ്ദേഹം ജയന് എന്ന് വിളിക്കാറില്ല. വിളിക്കുന്നത് ബേബി എന്നാണ്. ജയനെ അടുപ്പമുള്ളവരെല്ലാം ബേബി എന്നാണ് വിളിക്കുക. യഥാര്‍ഥ പേര് കൃഷ്ണന് നായര്‍ എന്നുമാണ്. ലതയുടെയും ജയന്റെയും ബന്ധത്തില്‍ ദേഷ്യം തോന്നിയ എംജിആര്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ജോസ് പ്രകാശ് സാറിന് അറിയാമായിരുന്നു.

എംജിആറും ജോസ് പ്രകാശും 'അളിയാ' എന്നാണ് പരസ്പരം വിളിക്കാറുള്ളത്. മച്ചമ്പിമാരാണ്. അങ്ങനെ എംജിആര്‍ രോഷം കൊള്ളുന്നുവെന്ന് അറിഞ്ഞ് അദ്ദേഹത്തെ പോയി കണ്ടു. ജോസ് പ്രകാശ് സാറാണ് ഇതിലൊരു മധ്യസ്ഥനായി നിന്നത്. ജയനെ താന്‍ പറഞ്ഞ് മനസിലാക്കിക്കോളാം. അവന് വളരെ നല്ല ചെറുപ്പക്കാരനാണ്. ഒരു പ്രശ്നവും ഉണ്ടാവില്ലെന്നും അയാളെ ഉപദ്രവിക്കരുതെന്നും പറഞ്ഞ് ജോസ് പ്രകാശ് എംജിആറിനെ ശാന്തനാക്കിയിരുന്നു. ലവ് ഇന്‍ സിംഗപൂര്‍ കഴിഞ്ഞ് നാട്ടിലെത്തിയ ജയനെ ജോസ് പ്രകാശ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി.

നീ കളിക്കുന്നത് തീ കൊണ്ടാണ്. അത് അപകടമാണ്. എംജിആറിനെ പിണക്കി നില്‍ക്കാനുള്ള ശേഷി നമുക്കില്ല. എന്തായാലും ഞാന്‍ പറഞ്ഞ് എല്ലാം ഒതുക്കിയിട്ടുണ്ട്. ഇനി ലതയുമായിട്ടുള്ള ബന്ധം ഒഴിവാക്കണമെന്ന് ജോസ് പ്രകാശ് ജയനോട് പറഞ്ഞിരുന്നു. പക്ഷേ ഒരു കാര്യം ചെയ്യണമെന്ന് വിചാരിച്ചാല്‍ അത് ചെയ്ത് തീര്‍ക്കുമെന്ന ദൃഢപ്രതിഞ്ജയുള്ള ആളായിരുന്നു ജയന്. അതൊരു പൗരുഷത്വന്റെ ലക്ഷണമാണ്. എംജിആര്‍ ഇടപ്പെട്ടു എന്ന് കൂടി അറിഞ്ഞതോടെ ലതയും ജയനും ഒന്നുംകൂടി അടുപ്പത്തിലായി.

എംജിആറിന്റെ വേണ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ ജയലളിത അടക്കം വേറെ ഒരുപാട് പേരുണ്ട്. അവര്‍ക്കൊക്കെ താഴെയായിരുന്നു ലതയുടെ സ്ഥാനം. അതുകൊണ്ട് തന്നെ ലത ഒരു വാശി പോലെ ജയന്റെ കൂടെ ചേര്‍ന്നു. അങ്ങനെ 1981 ജനുവരി നാലിന് സിംഗപൂരില്‍ വെച്ച് വിവാഹിതരാവാന്‍ ഇരുവരും തീരുമാനിച്ചു. എങ്കിലും വിധി അതിന് സമ്മതിച്ചില്ല. മറ്റൊരു സിനിമയുടെ ചിത്രീകരണ തിരക്കുകള്‍ക്കിടയില്‍ നിന്നുമാണ് കോളിളക്കത്തിന്റെ ക്ലൈമാക്സ് തീര്‍ക്കാന്‍ രണ്ട് ദിവസത്തേക്ക് ജയന് എത്തിയത്. പക്ഷേ ഹെലികോപ്ടറില്‍ നിന്ന് വീണ് അപകടമുണ്ടാവുകയായിരുന്നു.
262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ