twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സന്തോഷ് കീഴാറ്റൂരിന്റെ 'നാളേയ്ക്കായ്', ഓഡിയോ പ്രകാശനം കഴിഞ്ഞു...

    |

    സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ സുരേഷ് തിരുവല്ല സംവിധാനം ചെയ്ത ''നാളേയ്ക്കായി'' സിനിമയുടെ ഓഡിയോ പ്രകാശിതമായി. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍, ഓഡിയോ സീഡിയുടെ പ്രകാശനം, കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. സി.ആര്‍. പ്രസാദ് നിര്‍വ്വഹിച്ചു. മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ മഹേഷ് ഗുപ്തന്‍ സീഡി ഏറ്റുവാങ്ങി. മനോരമ മ്യൂസിക്കാണ് സീഡി പുറത്തിറക്കുന്നത്.

    Santhosh Keezhattoor

    സംവിധായകന്‍ സുരേഷ് തിരുവല്ല സ്വാഗതമാശംസിച്ച ചടങ്ങില്‍, നിര്‍മ്മാതാവ് ആഷാഡം ഷാഹുല്‍, ഗാനരചയിതാവും കേരള സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ്‌സ് സര്‍വ്വീസസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ബി.എസ്. ജയദാസ്, സംഗീതസംവിധായകന്‍ രാജീവ് ശിവ, ഗായിക സരിതാ രാജീവ് തുടങ്ങിയവര്‍ വേദിയലങ്കരിച്ചു. കലാ - സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരോടൊപ്പം ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവരും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പ്രോഗ്രാം ആങ്കര്‍ ചെയ്തത് രോഹിണിയും നന്ദി പ്രകാശിപ്പിച്ചത് അജയ്തുണ്ടത്തിലുമായിരുന്നു.

    പുതിയ കാലത്ത് ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന ഒരു കാലഘടനയിൽ , വൈകാരികമായ അവഗണനകൾക്കും തിരസ്ക്കരണങ്ങൾക്കും സമാശ്വാസമായി നമ്മളെത്തിപ്പിടിക്കുന്ന കരുതലിന്റെയും സ്വീകാര്യതയുടെയും കഥയാണ് ചിത്രമാണ് നാളേയ്ക്കായി.

    സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പൻ മത്തായി, ഷിബു ലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ , ആർ ജെ സുമേഷ്, എ കെ വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്ന ജോൺ , നന്ദന നന്ദഗോപാൽ, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല , സരിതാ രാജീവ്, ആശാനായർ , ആമി, സീമാ ബാലകൃഷ്ണൻ , ശിവലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. - , എക്സി : പ്രൊഡ്യൂസർ - ആഷാഡം ഷാഹുൽ , വിനോദ് അനക്കാപ്പാറ, കഥ, തിരക്കഥ, സംഭാഷണം - വി കെ അജിതൻകുമാർ , ഛായാഗ്രഹണം - പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് - കെ ശ്രീനിവാസ് , പ്രൊ: കൺട്രോളർ - ചന്ദ്രദാസ് , പ്രൊ: എക്സി :- സുനിൽ പനച്ചമൂട്, ഗാനരചന - ജയദാസ് , സംഗീതം, പശ്ചാത്തലസംഗീതം - രാജീവ് ശിവ, ആലാപനം - സരിതാ രാജീവ്, കല- രാധാകൃഷ്ണൻ , വസ്ത്രാലങ്കാരം - സൂര്യ ശ്രീകുമാർ , ചമയം - അനിൽ നേമം, ചീഫ് അസ്സോ: ഡയറക്ടർ - കിരൺ റാഫേൽ , സഹസംവിധാനം - ഹാരിസ്, അരുൺ , സ്റ്റിൽസ് - ഷാലു പേയാട്, യൂണിറ്റ് - ചിത്രാഞ്ജലി, ഡിസൈൻസ് - സാന്റോ വർഗ്ഗീസ്, പി ആർ ഓ - അജയ് തുണ്ടത്തിൽ .

    English summary
    Santhosh Keezhattoor Movie Nalekkayi Audio Release,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X