»   » സന്തോഷ് പണ്ഡിറ്റിന്റെ സിനിമയില്‍ വെറുതെ വന്ന് അഭിനയിച്ചിട്ട് പോവാമെന്ന് കരുതണ്ട, നിബന്ധന കഠിനമാണ്!!

സന്തോഷ് പണ്ഡിറ്റിന്റെ സിനിമയില്‍ വെറുതെ വന്ന് അഭിനയിച്ചിട്ട് പോവാമെന്ന് കരുതണ്ട, നിബന്ധന കഠിനമാണ്!!

Posted By:
Subscribe to Filmibeat Malayalam

നല്ല കാര്യങ്ങള്‍ ചെയ്താലും ചീത്ത കാര്യങ്ങള്‍ ചെയ്താലും ശ്രദ്ധിക്കപ്പെടും. അത്തരത്തില്‍ മോശം അഭിപ്രായത്തില്‍ നിന്നുമായിരുന്നു സന്തോഷ് പണ്ഡിറ്റ് എന്ന താരത്തിന്റെ ഉദയം. മലയാള സിനിമയില്‍ തന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സിനിമകളെടുത്ത സന്തോഷ് പണ്ഡിറ്റിന്റെ സിനിമകള്‍ കളിയാക്കലുകള്‍ക്കും അധിഷേപങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നെങ്കിലും പലരും അദ്ദേഹത്തെ അംഗീകരിച്ച് തുടങ്ങിയിരുന്നു.

തീയില്‍ കുരുത്തതാണ് വെയിലത്ത് വാടില്ല! പ്രണവ് മോഹന്‍ലാലിന് പരിക്കേറ്റു, ജിത്തു ജോസഫ് പറയുന്നതിങ്ങനെ!

സംവിധാനം, നിര്‍മാണം, സംഗീതം, ഛായഗ്രഹണം, തുടങ്ങി ഒരു സിനിമയുടെ അണിയറയിലെ എല്ലാ ജോലികളും സ്വന്തമായിട്ടായിരുന്നു സന്തോഷ് ചെയ്തിരുന്നത്. ശേഷം മമ്മൂട്ടിയുടെ സിനിമയില്‍ അഭിനയിക്കാനും സന്തോഷിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ സന്തോഷ് പണ്ഡിറ്റിന്റെ ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ നിബന്ധനങ്ങള്‍ ഇത്തിരി കൂടുതലാണ്.

സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്


എന്റെ 'ഉരുക്കു സതീശന്‍' സിനിമയുടെ സെറ്റില്‍ നിന്നുള്ള വീഡിയോ ആണേ. പ്രൊഡക്ഷന്‍ ബോയിയുടെ പണി മുതല്‍ പരമാവധി ജോലികള്‍ ഞാനൊറ്റക്കാണു ചെയ്യുന്നത്. ഹെല്‍പ്പെഴ്‌സ്, അസിസ്റ്റന്‍സ് ഇല്ല.

നാടന്‍ ഭക്ഷണം മാത്രം

ഭക്ഷണം പലപ്പോഴും ഏതെങ്കിലും വീട്ടുകാരുമായി സൗഹൃദത്തിലായി അരിയും പച്ചക്കറികളും എല്ലാം വാങ്ങി കൊടുത്തു ഉണ്ടാക്കും. അല്ലെങ്കില്‍ എതെങ്കിലും നാടന്‍ ഭക്ഷണശാലയില്‍ നിന്നും ഭക്ഷണം വാങ്ങി സെറ്റില്‍ ഞാന്‍ വിളമ്പി കൊടുക്കും.

എല്ലാം സിമ്പിള്‍ ആണ്

എന്നെ സംബന്ധിച്ചിടത്തോളം എല്ലാം സിമ്പിള്‍ ആണ്. ഏകദേശം 15 മുതല്‍ 25 വരെ ആളുകളേ ഓരോ ദിവസവും സെറ്റില്‍ ഉണ്ടാകൂ. സെറ്റില്‍ വരുന്ന പലരും എന്നെ സഹായിക്കുവാന്‍ വരുമ്പോഴും ഞാന്‍ സ്‌നഹപൂര്‍വ്വം നിരസിക്കാറുണ്ട്.

എല്ലാവര്‍ക്കും കൊടുത്തിട്ടെ കഴിക്കു

എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷമേ ഞാന്‍ കഴിക്കാറുള്ളൂ. എന്റെ ഷൂട്ടിങ്ങ് സെറ്റു കണ്ടാല്‍ ഒരു സിനിമാ സെറ്റായിട്ടു ആര്‍ക്കും തോന്നില്ല. എല്ലാവരേയും തുല്യമായി പരിഗണിച്ച്, ചെറിയ ജോലിക്കാര്‍, ചെറിയ റോള്‍ ചെയ്യുന്നവര്‍ എന്നീ വലുപ്പ ചെറുപ്പം ഇല്ലാതെ ഒരേ ചിന്തയോടെ യാതൊരു വിധ ജാഡയും അംഗീകരിക്കാത്ത രീതിയാണ് എന്റേത്.

വൈകുന്നേരം വീട്ടില്‍ പോവണം

അതാത് ദിവസത്തെ ജോലി കഴിഞ്ഞാല്‍ വൈകുന്നരം എല്ലാവരും തിരിച്ചു വീട്ടിലേക്കു പോകണം. പരമാവധി ലോഡ്ജിങ്ങ് ഇല്ല. പഠിക്കുന്ന കുട്ടികളാണെങ്കില്‍ സെറ്റില്‍ ബുക്കെടുത്തു വരണം. ഫ്രീ ടൈമില്‍ വെറുതെ ഇരിക്കാതെ അവര്‍ പഠിച്ചിരിക്കണം.

കുറ്റവും, കുറവും പറഞ്ഞിരിക്കുവാന്‍ സമ്മതിക്കില്ല

ആരാന്റെ കുറ്റവും, കുറവും പറഞ്ഞിരിക്കുവാന്‍ സമ്മതിക്കില്ല. പുകവലി, മദൃപാനം സെറ്റില്‍ അനുവദിക്കാറില്ല. എന്റെ വിമര്‍ശകര്‍ക്ക് എന്റെ ഈ ശൈലി ഒട്ടും ഇഷ്ടയല്ല കെട്ടോ.

മലയാള സിനിമ നശിച്ചു പോകും

ഇങ്ങനൊക്കെ ചിന്തിച്ചാല്‍ മലയാള സിനിമാ തന്നെ നശിച്ചു പോകും എന്നാണ് അവരുടെ പക്ഷം. ഏതായാലും ഞാന്‍ ഈ രീതിയില്‍ തുടരും. 'ഉരുക്കു സതീശന്‍' സെറ്റില്‍ ഞങ്ങളുടെ സാദാ ഉച്ച ഭക്ഷണം എന്നും പറഞ്ഞ് സെറ്റില്‍ നിന്നും ഭക്ഷണം വിളമ്പുന്ന വീഡിയോയും താരം പുറത്ത് വിട്ടിട്ടുണ്ട്.

English summary
Santhosh Pandit's Facebook post about his new movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam