Just In
- 10 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 11 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 12 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 12 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- Automobiles
മോഡൽ നിരയിലുടനീളം 45,000 രൂപ വരെ വിലവർധനയുമായി ഹ്യുണ്ടായി
- News
കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊച്ചേടത്തിമാര്ക്കൊപ്പം കണ്ണന്, ആ മാലയിട്ട് നില്‍ക്കുന്നവനെ സമ്മതിക്കണം, അറിഞ്ഞിട്ട പേരാണെന്ന് ആരാധകര്‍
സാന്ത്വനം വീട്ടിലെ ബാലനും കുടുംബവും പ്രേക്ഷകരുടെ സ്വന്തമായിട്ട് നാളുകളേറെയായി. അടുത്തിടെ ആരംഭിച്ച പരമ്പര മികച്ച റേറ്റിംഗുമായി മുന്നേറുകയാണ്. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി ആടിയുലയുകയാണ് സാന്ത്വനം വീട്. സാന്ത്വനം വീട്ടിലെ ഇളയ പുത്രനായെത്തുന്ന അച്ചു സുഗന്ദിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഹരിയുടേയും മുറപ്പെണ്ണായ അഞ്ജലിയുടേയും വിവാഹം നടത്താനായിരുന്നു ബാലനും ദേവിയും തീരുമാനിച്ചത്. അഞ്ജലിയാവട്ടെ കുട്ടിക്കാലം മുതലേ ഹരിയെ തന്റെ പുരുഷനായി കൂടെക്കൂട്ടിയതാണ്. തന്റെ പ്രണയം തുറന്ന് പറയാനാവാതെ വിഷമിക്കുകയായിരുന്നു ഹരി. വിവാഹത്തിന് മുന്നോടിയായുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നതിനിടയിലായിരുന്നു അപര്‍ണ്ണയുമായുള്ള പ്രണയത്തെക്കുറിച്ച് ഹരി പറഞ്ഞത്. തങ്ങളുടെ ബദ്ധശത്രുവായ തമ്പിയുടെ മകളുമായാണ് ഹരിയുടെ പ്രണയം എന്നറിഞ്ഞതോടെ എല്ലാവരും അത് വിലക്കുകയായിരുന്നു.
നിശ്ചയിച്ച വിവാഹവുമായി മുന്നോട്ട് പോവുന്നതിനായി തീരുമാനിക്കുകയായിരുന്നു എല്ലാവരും. വിവാഹവേദിയിലാവട്ടെ അപ്രതീക്ഷിത ട്വിസ്റ്റുകളായിരുന്നു കാത്തിരുന്നത്. ഹരി മാത്രമല്ല ശിവന്റെ വിവാഹവും അതേ വേദിയില്‍ വെച്ച് നടത്തുകയായിരുന്നു. ഹരിയുടെ പ്രണയത്തെക്കുറിച്ചും അപര്‍ണ്ണയുടെ വരവിനെക്കുറിച്ചുമൊക്കെ അറിഞ്ഞതോടെയായിരുന്നു അഞ്ജലി വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്നും ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ലെന്നും പറഞ്ഞത്. ഇതിനിടയിലായിരുന്നു ശിവനെ അഞ്ജലിക്കായി ആലോചിച്ചതും ഹരിയുടെ വിവാഹത്തിനൊപ്പം ഇവരുടെ വിവാഹവും നടത്തിയത്. കണ്ടാല്‍ പരസ്പരം കടിച്ചുകീറുന്നവരാണ് അഞ്ജലിയും ശിവനും.
കുടുംബത്തില്‍ അരങ്ങേറിയ അപ്രതീക്ഷിത സംഭവങ്ങളില്‍ പകച്ചുനില്ക്കുകയായിരുന്നു ഇളയ ആളായ കണ്ണന്. അച്ചു സുഗന്ദാണ് കണ്ണനെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കണ്ണന് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളെക്കുറിച്ചും ചിത്രീകരണത്തിനിടയിലെ തമാശകളെക്കുറിച്ചുമൊക്കെയുള്ള വീഡിയോ നേരത്തെ വൈറലായി മാറിയിരുന്നു. കൊച്ചേട്ടത്തിക്കും കുഞ്ഞേട്ടത്തിക്കും ഹരിയേട്ടനുമൊപ്പം നില്ക്കുന്ന ചിത്രവുമായെത്തിയിരിക്കുകയാണ് കണ്ണന്. ഹരിയേട്ടന്റെ മാലയും കണ്ണന്റെ കഴുത്തിലുണ്ട്. ചേച്ചിമാര്‍ക്കിടയില്‍ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള നില്‍പ്പായിരുന്നു കണ്ണന്റേത്. ചിരിച്ച മുഖത്തോടെയുള്ള ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
അമ്പാടി കുയിലല്ലേ.. ഊ. ഈ മാലയിട്ട് നിൽക്കുന്നവരെ സമ്മതിക്കണമെന്ന ക്യാപ്ഷനോടെയായിരുന്നു അച്ചു ഫോട്ടോ പോസ്റ്റ് ചെയ്തത്. അറിഞ്ഞിട്ട പേരാണ് കണ്ണനെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കണ്ണന് കുറച്ചുകൂടെ മോഡേണായത് പോലെ തോന്നുന്നുവെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. സീരിയലിലെ കഥാപാത്രത്തിന് അറിഞ്ഞിട്ട പേര് തന്നെയാണ് കണ്ണന്. രസകരമായ കമന്റുകള്‍ക്ക് മറുപടി നല്‍കിയിരുന്നു അച്ചു.