»   » ക്ലൈമാക്‌സ് തിരുത്തിയപ്പോള്‍ തിലകന്‍ വീപ്പയിലായി! നാടോടിക്കാറ്റിലെ ക്ലൈമാക്‌സ് രഹസ്യം പുറത്ത്..!

ക്ലൈമാക്‌സ് തിരുത്തിയപ്പോള്‍ തിലകന്‍ വീപ്പയിലായി! നാടോടിക്കാറ്റിലെ ക്ലൈമാക്‌സ് രഹസ്യം പുറത്ത്..!

Posted By:
Subscribe to Filmibeat Malayalam
നാടോടിക്കാറ്റിൻറെ ക്ലൈമാക്സില്‍ വന്ന മാറ്റം | filmibeat Malayalam

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ എന്നും സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്കൊരിടമുണ്ട്. സാധാരണക്കാരന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ തിരിച്ച ക്യാമറയായിരുന്നു സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍. വര്‍ഷങ്ങള്‍ പിന്നിട്ടാലും അവ പ്രേക്ഷകര്‍ക്ക പ്രിയങ്കരങ്ങളാകുന്നതും ഇതേ കാരണങ്ങളാല്‍ തന്നെ.

നിരൂപകര്‍ കൊന്നുകളഞ്ഞ വില്ലൻ ഉയര്‍ത്തെഴുന്നേറ്റു! അമേരിക്കയിൽ വില്ലന്‍ തരംഗം, കട്ടക്ക് രാമനുണ്ണിയും!

മമ്മൂട്ടി ചിത്രത്തിന് ക്രിസ്തുമസ് വരെ കാത്തിരിക്കണം, റിലീസിനൊരുങ്ങിയ സ്ട്രീറ്റ് ലൈറ്റ്‌സിനെ തട്ടി!

സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ നാടോടിക്കാറ്റ് ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളുടെ ലിസ്റ്റിലെ ആദ്യ സ്ഥാനത്തുള്ള ചിത്രമാണ്. നാടോടിക്കാറ്റ് പ്രേക്ഷരിലേക്ക് എത്തിയിട്ട് നവംബര്‍ ആറിന് 30 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സിന് പിന്നിലെ ആരും അറിയാത്ത രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്ലൈമാക്‌സ് തിരുത്തി

ക്ലൈമാക്‌സ് തിരുത്തുക എന്ന വാക്ക് കഴിഞ്ഞ കുറച്ച് നാളുകളായി വിവാദത്തിനുള്ള വഴിമരുന്നായി മാറിയിരിക്കുകയാണ്. സോളോ എന്ന ദുല്‍ഖര്‍ ചിത്രമാണ് ഒടുവില്‍ ക്ലൈമാക്‌സ് തിരുത്തി വിവാദത്തിലായത്. എന്നാല്‍ വിവാദത്തിന് വേണ്ടി ആയിരുന്നില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം മാറ്റി ചിത്രീകരിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

യഥാര്‍ത്ഥ ക്ലൈമാക്‌സ് അല്ല

നാടോടിക്കാറ്റില്‍ പ്രേക്ഷകര്‍ ഇപ്പോള്‍ കാണുന്ന ക്ലൈമാക്‌സ് ആയിരുന്നില്ല യഥാര്‍ത്ഥ ക്ലൈമാക്‌സ്. ക്ലൈമാക്‌സ് ചിത്രീകരിക്കേണ്ട സമയത്ത് ചിത്രത്തിലെ പ്രധാന വില്ലനായ തിലകന്‍ ഒരു കാര്‍ അപകടത്തില്‍പെട്ട് സുഖമില്ലാതെയായി.

അത് തിലകനല്ല ഡ്യൂപ്പ്

തിലകന്റെ അസാന്നദ്ധ്യത്തില്‍ ക്ലൈമാക്‌സ് എങ്ങനെ ചിത്രീകരിക്കും എന്നത് ഒരു വലിയ കടമ്പയായിരുന്നു. ഒടുവില്‍ ഏറെ ആലോചിച്ചിട്ടാണ് ഇപ്പോള്‍ കാണുന്ന ക്ലൈമാക്‌സിലേക്ക് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും എത്തിയത്. തിലകന്റെ ഡ്യൂപ്പിനെ വച്ചാണ് രംഗം ചിത്രീകരിച്ചത്.

വീപ്പയിലാക്കി

ക്ലൈമാക്‌സ് സീക്വന്‍സിന്‍സില്‍ തിലകന്റെ കഥാപാത്രത്തെ വീപ്പയില്‍ കയറ്റി ഇരുത്തി. ഈ സീക്വന്‍സിലുടനീളം അനന്തന്‍ നമ്പ്യാര്‍ വീപ്പയ്ക്കുള്ളിലാണ്. എല്ലാവരേയും പിടിച്ചുകൊണ്ട് പോകുന്ന സമയത്താണ് അനന്തന്‍ നമ്പ്യാരേയും കാണിക്കുന്നത്. കോസ്റ്റിയൂമര്‍ കുമാറായിരുന്നു തിലകന് ഡ്യൂപ്പിട്ടത്.

മൂന്ന് മാസത്തെ വിശ്രമം

കാറപകടത്തില്‍ സാരമായി പരിക്കേറ്റ തിലകന്റെ പരിക്ക് മാറാന്‍ തന്നെ മൂന്ന് മാസം വേണമായിരുന്നു. എന്നാല്‍ നവംബര്‍ ആറിന് സിനിമ റിലീസ് ചെയ്യേണ്ടതിനാല്‍ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. അങ്ങനെയാണ് അനന്തന്‍ നമ്പ്യാരെ വീപ്പയിലാക്കി തിലകന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചത്.

മമ്മൂട്ടിയും മോഹന്‍ലാലും

മോഹന്‍ലാല്‍ നായകനായി എത്തിയ ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ സാന്നിദ്ധ്യവും ഉണ്ട്. നടനായിട്ടല്ല നിര്‍മാതാവായിട്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഐവി ശശിയും സീമയും സെഞ്ച്വറി കുഞ്ഞുമോനും ചേര്‍ന്ന കാസിനോ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നാടോടിക്കാറ്റ് നിര്‍മിച്ചത്.

ഐവി ശശിയും സീമയും

ഐവി ശശിയും സീമയും അവരായി തന്നെ വേഷമിട്ട ചിത്രമാണ് നാടോടിക്കാറ്റ്. സത്യന്‍ അന്തിക്കാടിന്റെ നിര്‍ദേശ പ്രകാരമാണ് ചിത്രത്തില്‍ ഇരുവരുംഅഭിനയിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഐവി ശശി തന്നെ സംവിധായകനായി അഭിനയിച്ചാല്‍ മതി എന്ന സത്യന്‍ അന്തിക്കാടിന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധമായിരുന്നു കാരണം.

English summary
Santhyan Anthikkad reveals the climax secrete of Nadodikkattu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam