For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാ മെസേജുകള്‍ക്കും മോളെ, കുട്ടാ എന്ന് വിളിച്ച് മറുപടി കൊടുക്കുന്ന ജീവ! ഭര്‍ത്താവിനെ കുറിച്ച് അപർണ

  |

  സരിഗമപ റിയാലിറ്റി ഷോയിലൂടെ എല്ലാവരുടെയും പ്രിയങ്കരനായ അവതാരകനാണ് ജീവ ജോസഫ്. ഒരു വര്‍ഷത്തിലധികം നീണ്ടുനിന്ന ഷോയില്‍ മികച്ച അവതരണമായിരുന്നു ജീവ കാഴ്ചവെച്ചിരുന്നത്. സരിഗമപയ്ക്ക് മുന്‍പ് സൂര്യാ മ്യൂസിക്കിലൂടെയാണ് ജീവ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയിരുന്നത്. സൂര്യ മ്യൂസിക്കില്‍ ജീവ അവതരിപ്പിച്ച പരിപാടികള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സൂര്യ മ്യൂസിക്കില്‍ തിളങ്ങിയ ശേഷമാണ് ജീവ സരിഗമപയിലും അവതാരകനായി എത്തിയത്.

  അടുത്തിടെയാണ് സംഗീത റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. അന്ന് രണ്ടാം സീസണുമായും ഞങ്ങള്‍ വരുമെന്ന് ജീവ സ്റ്റേജില്‍ പറഞ്ഞിരുന്നു. അതേസമയം സരിഗമപ കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലായിരുന്നു താരം കൂടുതല്‍ ആക്ടീവായിരുന്നത്. ലോക് ഡൗണ്‍ കാലം ഭാര്യ അപര്‍ണ തോമസിനൊപ്പം സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നു താരം. അപര്‍ണ യൂടൂബ് ചാനലില്‍ പങ്കുവെക്കാറുളള വീഡിയോകളിലെല്ലാം ജീവയും എത്താറുണ്ട്.

  ലോക്ഡൗണ്‍ കാലം വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ചുകൊണ്ട് ഇരുവരും എത്തിയിരുന്നു. ചുരുങ്ങിയ സമയംകൊണ്ടാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി ജീവ മാറിയത്. സരിഗമപയില്‍ ജീവയുടെ അവതരണവും തമാശകളും കുസൃതിത്തരങ്ങളും എല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. പല സമയത്തും മല്‍സരാര്‍ത്ഥികളെയെല്ലാം കൂളാക്കി കൊണ്ടുപോവാന്‍ ജീവയുടെ സാന്നിദ്ധ്യം കൊണ്ട് സാധിച്ചിരുന്നു.

  ജീവ ഈ ഷോയുടെ ജീവനാണെന്ന് മുന്‍പ് സരിഗമപ കുടുംബവും തുറന്നുപറഞ്ഞിരുന്നു. ഒരു വര്‍ഷത്തിലധികം പരിപാടിയില്‍ അവതാരകനായിരുന്ന താരം ഷോ അവസാനിച്ച ശേഷം പ്രേക്ഷകര്‍ക്കെല്ലാം നന്ദി പറയുകയും ചെയ്തിരുന്നു. അതേസമയം സരിഗമപയ്ക്ക് പിന്നാലെ ജീവയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരങ്ങള്‍ക്കുളളിലാണ് വൈറലാകാറുളളത്.

  അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയില്‍ വരാറുളള മെസേജുകള്‍ക്ക് ജീവ നല്‍കാറുളള മറുപടിയെ കുറിച്ച് അപര്‍ണ തുറന്നുപറഞ്ഞിരുന്നു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. ജീവ ചേട്ടനെ ഇഷ്ടമാണെന്നും ആങ്കറിംഗ് ചെയ്യാന്‍ വലിയ താല്‍പര്യമുണ്ട് എന്നൊക്കെ പറഞ്ഞ് മെസേജുകള്‍ വരാറുണ്ട് എന്ന് ജീവ പറയുന്നു. ഇങ്ങനെ വരാറുളള എല്ലാ മെസേജുകള്‍ക്ക് മറുപടി കൊടുക്കാറില്ലെങ്കിലും 90ശതമാനം മെസെജുകള്‍ക്കും മറുപടി കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. ജീവ പറഞ്ഞു.

  ജീവ എല്ലാവര്‍ക്കും മറുപടി കൊടുക്കാറുളളത് താനും കാണാറുണ്ടെന്ന് അപര്‍ണ പറയുന്നു. ബിസി ആണെങ്കിലും അല്ലെങ്കിലും എല്ലാവര്‍ക്കും ജീവ റിപ്ലൈ കൊടുക്കാറുണ്ട്. ചില സമയങ്ങളില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി വോയിസ് നോട്ട് പോലെ അയച്ചുകൊടുക്കാറുണ്ട്. അത് അപരിചിതരായ ആളുകളായാലും അങ്ങനെ ചെയ്യാറുണ്ട് ജീവ. ചില സമയങ്ങളില്‍ മോനെ, കുട്ടാ, ചക്കരെ എന്ന് വിളിച്ചെല്ലാം മറുപടി കൊടുക്കാറുണ്ട്.

  ഇങ്ങനെയൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോള്‍, നമ്മള്‍ പറയുന്ന
  കാര്യങ്ങള്‍ എന്തെങ്കിലും അവര്‍ക്ക് ഉപകാരപ്പട്ടാലോ എന്നാണ് ജീവ പറയുക. അപര്‍ണ പറഞ്ഞു. ഇത് കേട്ട് എനിക്ക് ഇങ്ങനെ പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ലെന്ന് ജീവ പറയുന്നു. അപ്പോ നമുക്ക് അറിയുന്നത് മറ്റുളളവര്‍ക്ക് പറഞ്ഞുകൊടുക്കുക എന്നത് ഒരു സന്തോഷം തരുന്ന കാര്യമാണ്.

  ആങ്കറിങ്ങിനെ പറ്റി എന്നോട് ചോദിക്കാറുളളവരോട് ഞാന്‍ പറയാറുളളത് അത് അത്ര എളുപ്പമുളള കാര്യമല്ല. നന്നായി സ്ട്രഗിള്‍ ചെയ്യേണ്ടി വരും. നമ്മുക്ക് ഒരു ഷോ കിട്ടുമ്പോ അതിന് വേണ്ടി തയ്യാറെടുക്കണം, അത് ചെയ്യണം. ആ ഷോ എല്ലാവരും കാണണം. എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടണം. ചിലപ്പോ ഭാഗ്യവും കൂടി വേണം.

  വേറെ ലെവല്‍ ലുക്കില്‍ ജീവയും അപര്‍ണയും | FilmiBEat Malayalam

  ഒരു ജോലി ആദ്യം കണ്ടുപിടിക്കുക. അതിന്റെ കൂടെ ആങ്കറിംഗും കൊണ്ടുപോവുക,. ആങ്കറിംഗ് ഇഷ്ടമുണ്ടെങ്കില്‍ ഒരിക്കലും അത് മനസീന്ന് കളയരുത്. ശ്രമിച്ചുകൊണ്ടിരിക്കുക. നമ്മുടെ വീട്ടില്‍ അത്യാവശ്യം സാമ്പത്തികമൊക്കെ ഉണ്ടെങ്കില്‍ നമുക്ക് ആങ്കറിംഗ് വേണ്ടി ശ്രമിക്കാം. നമുക്ക് കിട്ടുന്നില്ലെങ്കില്‍ അടുത്തൊരു ജോലിയിലേക്ക് മാറാം. അതല്ല നമുക്ക് സെറ്റിലാവണമെന്ന് തോന്നുകയാണെങ്കില്‍ ജോലിയുടെ കൂടെ ആങ്കറിംഗ് കൂടി ചെയ്യുക. ആങ്കറിംഗ് പാഷന്‍ ഉണ്ടെങ്കില്‍ ഒരിക്കലും വിട്ടുകളയരുത്. ജീവ പറഞ്ഞു.

  Read more about: jeeva
  English summary
  sarigamapa fame jeeva joseph and wife aparna thomas talks about social media comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X