For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാത്തിനും കൂടെ നിന്നത് ഭാര്യയാണ്; ഞങ്ങളുടേത് പ്രണയവിവാഹമാണ്, ക്ഷേത്രത്തില്‍ പോയി മാലയിട്ടെന്ന് ജോണ്‍

  |

  ബോക്‌സിങ്ങിനെ ആസ്പദമാക്കി തമിഴിലൊരുക്കിയ സാര്‍പട്ട പരമ്പരൈ എന്ന ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ്. പാ രഞ്ജിത്ത് രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ചിത്രത്തില്‍ ആര്യ, പശുപതി, തുടങ്ങിയവര്‍ക്കൊപ്പം നടന്‍ ജോണ്‍ കൊക്കനും അഭിനയിച്ചിരുന്നു. വെമ്പുലി എന്ന ബോക്‌സറുടെ വേഷത്തിലാണ് ജോണ്‍ അഭിനയിച്ചത്.

  സ്റ്റൈലിഷ് ലുക്ക് പരീക്ഷിച്ച് അമാന ഷരീഫ്, ആരാധകരുടെ മനം മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

  ശക്തമായൊരു വേഷം കിട്ടിയതിന്റെ സന്തോഷത്തിലാണ് ജോണിപ്പോള്‍. സിനിമയെ കുറിച്ചും അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് ജോണിപ്പോള്‍. സാര്‍പട്ട പരമ്പരൈയ്ക്ക് വേണ്ടി ഒരുങ്ങിയ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഭാര്യ പൂജയാണെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ ജോണ്‍ പറയുന്നു.

  തന്റെ യഥാര്‍ഥ പേര് അനീഷ് ജോണ്‍ കൊക്കന്‍ എന്നാണ്. ജോണ്‍ കൊക്കന്‍ എന്നത് എന്റെ അച്ഛന്റെ പേരാണ്. സ്‌ക്രീന്‍ നെയിം ആയി ഞാനത് സ്വീകരിക്കുകയായിരുന്നു. അച്ഛന്റെ നാട് തൃശൂരാണ്. അമ്മ ത്രേസ്യാമ്മ ഒരു നഴ്‌സാണ്. പാലയാണ് സ്വദേശം. നാട്ടില്‍ നിന്നും പിന്നീട് ഞാന്‍ മുംബൈയിലേക്ക് മാറി. അച്ഛന്‍ കോളേജ് പ്രൊഫസറായിരുന്നു. മോഡലിങ് എനിക്കെന്നും ഇഷ്ടമുള്ള മേഖലയാണ്.

  ജോണ്‍ കൊക്കന്‍ എന്ന അഭിനേതാവിനെയും വ്യക്തിയെയും പരുവപ്പെടുത്തി എടുത്തതില്‍ എന്റെ ഭാര്യ പൂജ രാമചന്ദ്രന് വലിയ പങ്കുണ്ട്. സാര്‍പട്ട പരമ്പരൈയ്ക്ക് വേണ്ടി ഒത്തിരി സഹായിച്ചു. ഞാന്‍ ബോക്‌സിങ്ങിന് പോയാലും ജിമ്മില്‍ പോയാലും പൂജ എനിക്കൊപ്പം കാണും. അവരാണ് എന്റെ ശക്തി. ഷൂട്ടിന്റെ സമയത്ത് കടുത്ത ഡയറ്റിലായിരുന്നു ഞാന്‍. ഷൂട്ടും കടുത്ത പരിശീലനവും കാരണം ശരീരം മുഴുവന്‍ നല്ല വേദനയായിരുന്നു. ചില സമയത്ത് ദേഷ്യം വരും. ഇതെല്ലാം പരിഗണിച്ച് എന്നോടൊപ്പം എപ്പോഴും പൂജ ഉണ്ടായിരുന്നു. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ചെന്നൈയിലെ ഒരു ക്ഷേത്രത്തില്‍ പോയി മാലയിട്ടു. അതിന് ശേഷം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

  ഒരു കാലത്ത് ആര്‍ക്കും വേണ്ടാത്ത നടനായിരുന്നു ഞാന്‍. എന്നിട്ടാണ് ഞാന്‍ തെന്നിന്ത്യയിലെ മറ്റ് ബാഷകളില്‍ അവസരങ്ങള്‍ അന്വേഷിച്ച് പോയത്. ലവ് ഇന്‍ സിങ്കപ്പൂര്‍, ടിയാന്‍, ഐ.ജി, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നെ കുറഇച്ച് സിനിമാക്കാര്‍ക്കിടയില്‍ പല തെറ്റിദ്ധാരണകളുണ്ട്. അതായത് ഞാന്‍ നാട്ടില്‍ ജനിച്ച് വളര്‍ന്ന മലയാളി അല്ലല്ലോ. ബോംബെക്കാരന്‍ അല്ലേ. ഇവന് മലയാളം ശരിക്ക് സംസാരിക്കാന്‍ അറിയില്ല. ബോംബെയില്‍ നിന്ന് വരുന്ന ഡോണ്‍, തീവ്രവാദി അങ്ങനെ സ്റ്റീരിയോ ടൈപ്പ് വേഷങ്ങളെ പറ്റുള്ളു എന്നൊക്കെ.

  അങ്ങനെയുള്ള വേഷങ്ങളാണ് എനിക്ക് ലഭിച്ചതും. അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പരിഹസിച്ച് വിട്ട സിനിമ സെറ്റുകളും ഉണ്ട്. ഈ അടുത്ത് കാന്താരം എന്നൊരു സിനിമയില്‍ ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ വിളിച്ചു. ആദ്യമായിട്ടാണ് മലയാളത്തില്‍ നിന്ന് തീവ്രവാദിയുടയോ മുംബൈ ഡോണിന്റെയോ അല്ലാത്ത ഒരു കഥാപാത്രത്തിന് വേണ്ടി എന്നെ വിളിക്കുന്നത്. വലിയ വേഷമൊന്നും അല്ലാഞ്ഞിട്ടും പ്രതിഫലം പോലും വാങ്ങാതെ പോയി ഞാന്‍ അഭിനിച്ചു.

  Yuva And Mridula Responded To Rekha Ratheesh's Claim | FilmiBeat Malayalam

  മറ്റ് തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നതിനിടയിലാണ് അജിത് സാറിന്റെ വീരം എന്ന ചിത്രത്തിലെ വില്ലന്‍ വേഷം എനിക്ക് ലഭിക്കുന്നത്. അദ്ദേഹത്തിനൊപ്പമുള്ള പതിനഞ്ച് ദിവസം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. വിമര്‍ശിക്കുന്നവരെയും അവഗണിക്കുന്നവരെയും ശ്രദ്ധിക്കാതെ കൂടുതല്‍ മെച്ചപ്െപട്ട ആര്‍ട്ടിസ്റ്റായി മാറാനുള്ള പ്രചോദനം എനിക്ക് നല്‍കിയത് അജിത് സാറാണ്. ശ്രദ്ധിക്കപ്പെടുന്ന വേഷം അതുവരെ ചെയ്യാത്ത ഒരാളായിട്ട് പോലും അദ്ദേഹം എന്നെയും പരിഗണിച്ചു. അടുത്തിരുത്തി സംസാരിച്ചു.

  English summary
  Sarpatta Actor John Kokken Opens Up is Marriage With Bigg Boss Tamil Fame Pooja Ramachandran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X