For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയഭാരതിയും സത്താറും വിവാഹമോചിതര്‍ ആയിരുന്നില്ല; പിണക്കം തുടങ്ങിയത് ചെറിയ ഈഗോ പ്രശ്‌നങ്ങളിലൂടെയായിരുന്നു

  |

  മലയാള സിനിമ ഒരു കാലത്ത് വലിയ ആഘോഷമാക്കിയ പ്രണയവിവാഹമായിരുന്നു ജയഭാരതിയും സത്താറും തമ്മിലുള്ളത്. മലയാള താരങ്ങള്‍ക്കിടയിലെ ആദ്യ ഇന്റര്‍കാസ്റ്റ് വിവാഹമെന്നും ഇതിനെ വിശേഷിപ്പിക്കാം. രണ്ട് വര്‍ഷം മുന്‍പ് സത്താറിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഇരുവരുടെയും പ്രണയകഥയും വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങളുമൊക്കെ പുറംലോകം വീണ്ടും ചര്‍ച്ചയാക്കിയത്.അന്ന് പുറത്ത് വന്ന കഥകൾ മാത്രമല്ല സത്താറിൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നതെന്ന് പുതിയൊരു വീഡിയോയിലൂടെ വ്യക്തമാവുകയാണ്.

  വെള്ള വസ്ത്രത്തിൽ മനോഹരിയായി പാർവതി നായർ, ആരെയും മയക്കുന്ന നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

  സത്താറും ജയഭാരതിയും വിവാഹം കഴിക്കുകയും അതിലൊരു മകന്‍ ജനിക്കുകയും ചെയ്തിരുന്നു. പിന്നീട് രണ്ടാളും വേര്‍പിരിഞ്ഞാണ് താമസിച്ചത്. സത്താര്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും വിവാഹമോചനം നേടിയിട്ടില്ലെന്ന് പറയുകയാണ് താരത്തിന്റെ സഹോദരൻ ഇപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സത്താറിനെ കുറിച്ചും ജയഭാരതിയുമായിട്ടുള്ള പ്രണയത്തെ കുറിച്ചും സുഹൃത്തുക്കളുമായുള്ള ബന്ധത്തെ കുറിച്ചുമൊക്കെ സഹോദരന്‍ പറയുന്നത്. വിശദമായി വായിക്കാം...

  സ്വയം മാറ്റണമെന്ന് ആഗ്രഹിക്കുന്നത് ഈ കാര്യം മാത്രമാണ്; ചേട്ടനും കസിന്‍സും വരെ പറയുന്നതിനെ കുറിച്ച് നടി അനുശ്രീ

  സത്താറിന്റെ ആദ്യ സിനിമ മുതല്‍ ജയഭാരതിയുമായിട്ടുള്ള വിവാഹവുമടക്കമുള്ള കാര്യങ്ങളെ കുറിച്ച് വന്ന വാര്‍ത്തകളെല്ലാം ഒരു ആല്‍ബത്തിലാക്കി സൂക്ഷിച്ചിരുന്നു. നടന്റെ ഏതോ ആരാധകന്‍ ഒരുക്കി നല്‍കിയ ആല്‍ബം കുടുംബാംഗങ്ങള്‍ പുറംലോകത്തെ കാണിക്കുകയും ചെയ്തു. സത്താര്‍ ബോഡി നന്നായി നോക്കുന്ന ആളായിരുന്നു. മമ്മൂക്കയൊക്കെ അതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. താന്‍ വരുന്നതിന് മുന്‍പേ ബോഡി ഒക്കെ നോക്കുന്ന നടനെ കണ്ടിട്ടില്ലെന്ന് സത്താറിനെ കുറിച്ച് മമ്മൂക്ക പറഞ്ഞിരുന്നു.

  മലയാള സിനിമയിലെ ആദ്യത്തെ ഇന്റര്‍കാസ്റ്റ് മ്യാരേജ് സത്താറിന്റെയും ജയഭാരതിയുടെയും ആണെന്ന് തോന്നുന്നതായിട്ടാണ് പറയുന്നത്. കോളിളക്കമാണോന്ന് ചോദിച്ചാല്‍ വീട്ടില്‍ ഉള്ളവര്‍ക്കൊന്നും അതിഷ്ടപ്പെട്ടിരുന്നില്ല. ആദ്യ കാലത്ത് സത്താര്‍ എന്നോട് ഭാരതിയെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ടോ പക്ഷേ, കല്യാണം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് ഞാനും സൂചിപ്പിച്ചു. അങ്ങനെ പറഞ്ഞത് കൊണ്ട് പിന്നെ സത്താര്‍ എന്നോട് മിണ്ടിയിട്ടില്ല. ഒടുവില്‍ പത്രത്തില്‍ കൂടിയാണ് വാര്‍ത്ത അറിയുന്നത്. ഗുരുവായൂരില്‍ സത്താറിന്റെയും ഭാരതിയുടെയും ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് രജിസ്റ്റര്‍ മ്യാരേജ് നടക്കുന്നത്. ഞാന്‍ ഇഷ്ടക്കേട് പറഞ്ഞത് കൊണ്ട് പിന്നെ അതേ കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല.

  കല്യാണം ഒക്കെ കഴിഞ്ഞതോടെ വിചാരിച്ചു, നമുക്ക് നമ്മുടെ സഹോദരന്‍ അല്ലേ വലുത്. അതുകൊണ്ട് സ്വീകരിക്കാമെന്ന് വിചാരിച്ചു. അങ്ങനെ വീട്ടിലേക്ക് വിളിച്ച് വരുത്തി. തറവാട്ടില്‍ വന്ന് ഇരുവരും അവിടെ താമസിച്ചിരുന്നു. ഒടുവില്‍ ഔദ്യോഗികമായി തന്നെ വിവാഹം ഞങ്ങള്‍ നടത്തി കൊടുത്തു. അന്നേരം ബാപ്പച്ചിയും ഉമ്മച്ചിയുമൊക്കെ ഉണ്ട്. അങ്ങനെയാണ് സത്താറിന്റെ കല്യാണം നടന്നതെന്ന് സഹോദരന്‍ പറയുന്നു. ഞങ്ങള്‍ സഹോദരങ്ങളെല്ലാം ചെന്നൈയില്‍ പോവുകയും ഭാരതിയുടെ വീട്ടില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്.

  മേഡം എന്ന് എന്നെ വിളിക്കണ്ട, നിങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്നത് പോലെ മതിയെന്ന് ബിഗ് ബോസ് താരം ഡിംപല്‍ ഭാല്‍

  അവിടെ നല്ല വിധേയത്വമാണ് ഞങ്ങള്‍ക്ക് കിട്ടിയിട്ടുള്ളത്. നല്ല അടുപ്പവും ഉണ്ടായിരുന്നു. നല്ലൊരു കുടുംബിനിയായിട്ടാണ് ഭാരതി അന്ന് പെരുമാറിയിരുന്നത്. ഞങ്ങളുടെ വീട്ടില്‍ വന്നാലും അങ്ങനെ തന്നെയായിരുന്നു. മകന്‍ ഉണ്ണി എന്ന് വിളിക്കുന്ന കൃഷ് സത്തയുമായി കോണ്‍ടാക്ട് ഉണ്ട്. പ്രധാന അവസരങ്ങളിലൊക്കെ വിളിക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹം ലണ്ടനിലാണ്. സ്വന്തമായി ബിസിനസ് ചെയ്യുന്നു. അവന്‍ 2020 കല്യാണം കഴിച്ചിരുന്നു. അന്നേരം ഞങ്ങളെല്ലാവരും ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ട്.

  വിവാഹം വേണമെന്ന് തോന്നുന്നുണ്ട്; കൊറോണ കാലത്ത് കൂടെ ഒരു കംപാനിയന്‍ ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചതായി നടി

  സത്താറിന്റെ വേര്‍പാട് സമയത്ത് ജയഭാരതി വരെ അടുത്ത് ഉണ്ടായിരുന്നു. അവര്‍ തമ്മില്‍ വിവാഹമോചിതരാണോ എന്ന സംശയത്തിനും സഹോദരന്‍ മറുപടി പറഞ്ഞിരുന്നു. വാസ്തവത്തില്‍ അവര്‍ വിവാഹമോചിതര്‍ അല്ല. ജയഭാരതി ചെന്നൈയില്‍ തന്നെയും സത്താര്‍ ഇവിടെയുമാണ് താമസിച്ചത്. രണ്ടാളും രണ്ടിടങ്ങളിലാണ് താമസിച്ചതെങ്കിലും ഇടയ്ക്ക് ചെന്നൈയിലേക്ക് പോകുമായിരുന്നു. മാനസികമായി സത്താറിന് വലിയ ഇഷ്ടമുണ്ടായിരുന്നെങ്കിലും ഒരുമിച്ച് താമസിക്കാനുള്ള ബുദ്ധിമുട്ട് കാരണം മാറി നില്‍ക്കുകയായിരുന്നു. ഡൈവേഴ്‌സ് ഒന്നും ഒരിക്കലും ഉണ്ടായിട്ടില്ല. ചെറിയ ചെറിയ ഇഗോ പ്രശ്‌നങ്ങളാണ് അവര്‍ക്കിടയിലെ ബന്ധം വഷളാക്കിയതെന്ന് സത്താര്‍ തന്നെ പറഞ്ഞിട്ടുണ്ട്. മണ്ടത്തരമായി പോയെന്ന് അദ്ദേഹം തന്നെ പലപ്പോഴും പറയും. ഒരു വാശിപുറത്തൊക്കെ ഉണ്ടായതാണെന്ന് സത്താര്‍ പറഞ്ഞിട്ടുണ്ട്.

  പുത്തന്‍ കാറില്‍ പറന്ന് വന്ന് സുമിത്ര, കുശുമ്പും അസൂയയും സഹിക്കാനാവാതെ വേദികയും സരസ്വതിയമ്മയും

  സുഹൃത്തുക്കളായിരുന്നു പുള്ളിയുടെ വീക്കനെസ്. അത്രയും നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നവരായിരുന്നു ബലം. അങ്ങനെയാണ് അവരെ കൊണ്ട് നടന്നതും. അഹങ്കാരം തൊട്ട് തീണ്ടാത്ത ആളാണ്. നാട്ടുകാര്‍ക്ക് ആണെങ്കിലും സുഹൃത്തുക്കള്‍ക്ക് ആണെങ്കിലും എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടവനായിരുന്നു. അത്രയും സിംപിളായി, ചിരിച്ചോണ്ട് പെരുമാറുന്ന നല്ല മനുഷ്യനാണ്. പാവപ്പെട്ടവനോ പണക്കാരനോ എന്നിങ്ങനെ യാതൊരു വ്യത്യാസവുമില്ലാതെയാണ് അദ്ദേഹം ജീവിച്ചത്.

  ജയഭാരതിക്ക് എതിരെ ആരോപണവുമായി സത്താറിന്റെ ഭാര്യ

  സിനിമയ്ക്ക് അകത്ത് നടന്‍ രതീഷ് ആയിരുന്നു ഏറ്റവും പ്രിയ സുഹൃത്ത്. അദ്ദേഹം പോയതിന്റെ സങ്കടം പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുപോലെ ഇടയ്ക്ക് ഓര്‍ത്ത് കരയുകയും ചെയ്യുന്ന അടുപ്പമായിരുന്നു. മമ്മൂട്ടിയെ പോലൊരു നടന്‍ അങ്ങനെ ആയി തീര്‍ന്നത് അദ്ദേഹത്തിന് കലയോടുള്ള സമര്‍പ്പണം കൊണ്ടാണെന്ന് സത്താര്‍ പറയുമായിരുന്നു. സത്താറിനൊന്നും അതില്ലെന്ന് പറഞ്ഞിട്ടുണ്ട്.

  Read more about: actor sathar നടൻ
  English summary
  Sathaar's Family Opens Up First They Oppose Sathaar And Jayabharathi's Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X