twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആഫ്രിക്കന്‍ സ്ഫടിക ശില്പങ്ങളുടെ ആത്മഗതങ്ങള്‍!

    By Desk
    |

    സതീഷ് പി ബാബു

    സിനിമകളെ ഗൗരവത്തോടെ കാണുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി. നിരവധി ഷോര്‍ട് ഫിലിമുകള്‍ ഒരുക്കുന്നതിന് പുറമേ ആനുകാലികങ്ങളില്‍ ധാരാളം സിനിമാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്.

    മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി സ്വന്തം ഇടങ്ങളില്‍ നിന്ന് ഉര്‍വരമാര്‍ന്ന ഇതരപ്രദേശങ്ങളിലേക്ക് ചേക്കേറുന്നവര്‍ ഏത് ലോകജനതയുടേയും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ അടിമ ജോലികള്‍ക്കായി വ്യത്യസ്ത നാടുകളിലേക്ക് കടത്തപ്പെടുന്നവരേയും നിയോഗിക്കപ്പെടുന്നവരേയും ഈ ഗണത്തില്‍ ആരും പെടുത്തി കാണാറില്ല. ദൗര്‍ഭാഗ്യവശാല്‍ അത്തരമൊരു ചരിത്രം തന്നെ അടയാളമാക്കപ്പെട്ട ഒരു വിഭാഗമാണ് ആഫ്രിക്കന്‍ ജനത. രാജസേഛാധികാര ഭരണകൂടങ്ങള്‍ ജനായത്ത പ്രക്രിയക്ക് വേഗത്തില്‍ വിധേയമായ് കൊണ്ടിരിക്കുന്ന ആധുനിക കാലത്തും അടിമകളെന്നു പൂര്‍വ്വികര്‍ വിളിച്ചു പോന്നിരുന്ന ആ ജനത ഇന്നും മിക്കയിടങ്ങളിലും ഭൂതകാലങ്ങളില്‍ തുടരേണ്ടി വരുന്നതിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് ലളിതമായി വിവരിക്കുന്ന ഒരു ഡോക്യുമെന്ററിയെ പരിചയപ്പെടുത്തുകയാണിവിടെ.

    ഭര്‍ത്താവ് എന്തൊരു സുന്ദരിയാണ്! സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ മോഡലാക്കി ജയസൂര്യയുടെ ഭാര്യ!ഭര്‍ത്താവ് എന്തൊരു സുന്ദരിയാണ്! സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ മോഡലാക്കി ജയസൂര്യയുടെ ഭാര്യ!

     Lostt ribe of Africa

    ആഫ്രിക്കന്‍ അമേരിക്കന്‍ ഫോട്ടോഗ്രാഫറും ഫിലിംമേക്കറുമായ അഷാ സ്റ്റ്യൂവര്‍ട്ട് (Asha Stuart) തയ്യാറാക്കിയ Lostt ribe of Africa എന്ന ഡോക്യുമെന്ററി ഒരു പ്രബുദ്ധ ജനതയെന്ന് സ്വയം ധരിക്കുന്ന നാം കണ്ണു തുറന്ന് കാണേണ്ടതുണ്ട. കാരണം ഇത് ഏതെങ്കിലും ഒരാഫ്രിക്കന്‍ വിദൂരദേശത്ത് നടക്കുന്ന അനീതിയല്ല ചൂണ്ടി കാണിക്കുന്നത. മറിച്ച് നാം ഇന്ത്യന്‍ ജനത അറിഞ്ഞിരിക്കേണ്ട അഥവാ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്ന ധാര്‍മികച്യുതിയുടെ നൈരന്തര്യമാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ജാതികളിലും ഉപജാതികളിലും നിഷ്ഠ പാരമ്പര്യവാദങ്ങളിലും ബ്രാഹ്മണിസങ്ങളിലും, സര്‍വ്വോപരി ജനാധിപത്യ പ്രക്രിയയുടെ സവര്‍ണാധികാരങ്ങളിലും തട്ടുകളാക്കപ്പെട്ട ജനസഞ്ചയത്തിന് തിരസ്‌ക്കരിക്കാനും അവഗണിക്കാനും എളുപ്പമായ ഒരു കൂട്ടം അസ്പൃഷ്ടരുടെ വര്‍ത്തമാനം. അതാകട്ടെ ബാധിക്കപ്പെട്ടവരില്‍ ഒരു പ്രതിനിധിയുടെ ആത്മഗതങ്ങളെന്ന നിലക്കാണ് കൃത്രിമ ചേരുവകളോ സാങ്കേതിക കസര്‍ത്തുകളോ ആശ്രയിക്കാതെ അഷ നമ്മുടെ മുന്നിലേക്കിട്ട് തരുന്നത്

    ഡോക്യുമെന്ററി

    ഏകദേശം അഞ്ഞൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലേക്ക് അടിമ ജോലികള്‍ക്കായി കടല്‍ കടന്നെത്തിയ ആഫ്രിക്കന്‍ നിവാസികളെ കുറിച്ചാണ് ഈ ഡോക്യുമെന്ററി. പ്രബുദ്ധര്‍ എന്നര്‍ത്ഥമുള്ള സിദ്ധി എന്ന നാമകരണം നല്‍കി ഒരു സംരക്ഷിത ഗോത്രവര്‍ഗമായാണ് ഇവരെ ഇന്ത്യാ ഗവണ്‍മെന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കയില്‍ തന്നെ തങ്ങള്‍ ഏത് പ്രദേശത്ത് ജനിച്ചുവെന്നോ ആരാണ് ഇന്ത്യയിലേക്കെത്തിച്ചതെന്നോ അറിയില്ലെന്ന് സിദ്ധികള്‍ക്കിടയിലെ സാമൂഹ്യ പ്രവര്‍ത്തകനായ രാമനാഥ് സിദ്ധി പറയുന്നു. ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് പൂര്‍ണ്ണമായും ഈ ഡോക്യുമെന്ററി ഇതള്‍ വിരിയുന്നത്. ഇവിടെ കാലുകുത്തിയ അന്നു മുതല്‍ തുടങ്ങിയ ബഹിഷ്‌കരണം കാടുകള്‍ക്കുള്ളിലേക്ക് ഉള്‍വലിയാന്‍ ഇവരെ പ്രേരിപ്പിക്കുകയായിരുന്നു. കാട് തങ്ങളെ ഒരിക്കലും പട്ടിണിക്കിട്ടിട്ടില്ലെന്ന് രാമനാഥ് പറയുന്നു. കാടുകളിലേക്ക് ഇവരെ ഓടിച്ചവര്‍ പില്‍ക്കാലത്ത് കാടിനു സമീപദേശങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങിയതോടെ സിദ്ധികളെ അവരുടെ നിലവിലെ ആവാസവ്യവസ്ഥകളില്‍ നിന്ന് ബഹിഷ്‌കൃതരാക്കാനും ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കാറുണ്ടെന്ന് ഈ ചിത്രം പറയുന്നു.

    പരിഷ്‌കൃത സമൂഹം

    ഒരു പരിഷ്‌കൃത സമൂഹത്തിനും വകവെച്ചു കൊടുക്കാനാകാത്ത വിധം മനുഷ്യാവകാശ ലംഘനങ്ങളും ഇവര്‍ക്കെതിരെ നടക്കുന്നുണ്ട്. പൊതു ഇടങ്ങളിലെ 'നീഗ്രോ ' വിളിയും കളിയാക്കലുകളും മുതല്‍ വിചിത്ര ജീവികളെയെന്നോണമുള്ള നോട്ടവും വീട്ടുപറമ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രത്യേകം പാത്രങ്ങളും അവിടം സ്വയം നന്നായ് വൃത്തിയാക്കണമെന്നുമുള്ള തൊട്ടുകൂടായ്മയുടെ അപരവത്ക്കരണവുമൊക്കെ യാതൊരു മാറ്റവുമില്ലാതെ ഇപ്പോഴും തുടരുന്നു. രേഖകളില്‍ ഇന്ത്യക്കാരായ് തുടരുന്നുവെങ്കിലും ഭരണഘടനാപരമായ ഒരവകാരത്തിനും അര്‍ഹതയില്ലാതെ മൃഗങ്ങളേക്കാള്‍ താണ ജന്തുക്കളായ് തങ്ങളെ, നാട്ടുകാര്‍ പരിഗണിക്കുന്നുവെന്നുമൊക്കെയുള്ള ആകുലതകള്‍ രാമനാഥ് പങ്കുവെക്കുന്നത് ഹൃദയഭേദകമാണ്.

    ഹിന്ദു മതാശയങ്ങളാണ്

    മതപരമായി ഹിന്ദു മതാശയങ്ങളും ജീവിത രീതികളുമാണ് സിദ്ധികളുടേത്.(ഇതാകട്ടെ ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്ന കര്‍ണാടക വാസികളുടെ കാര്യമാണ്. പൂര്‍വ്വികര്‍ മുസ്ലീങ്ങളായിരുന്നുവെന്നും ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ അവര്‍ ആ സ്വത്വത്തില്‍ തന്നെ ജീവിക്കുന്നുണ്ടെന്നും പറയപ്പെടുന്നു) ബ്രാഹ്മണരെന്നും ക്ഷത്രിയരെന്നും വൈശ്യരെന്നും ശൂദ്രരെന്നും മതിലു കെട്ടി വേര്‍തിരിക്കപ്പെട്ടതില്‍ ഏറ്റവും താഴേക്കിടയില്‍ പെട്ടവരാണ് തങ്ങളെന്ന് ഇവര്‍ക്ക് നല്ല നിശ്ചയമുണ്ട്. വിദ്യാഭ്യാസം തീരെയില്ലാത്തതിനാല്‍ തന്നെ ചൂഷണങ്ങള്‍ക്ക് എളുപ്പം ഇരയാകാറുണ്ട് സിദ്ധികള്‍. അതൊഴിവാക്കാനാണ് രാമനാഥിനെ പോലുള്ള ,അവര്‍ക്കിടയില്‍ തന്നെയുള്ള ചിലരെങ്കിലും ജാഗരൂകരായ് ഇരിക്കുന്നത. മുഖ്യധാരയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ സ്വത്വത്തെ പ്രകാശിപ്പിക്കുന്ന തനത് കലാരൂപങ്ങളേയും സിദ്ധികള്‍ പരിപോഷിപ്പിച്ച് നിര്‍ത്തുന്നത് നമ്മള്‍ കാണുന്നു. അതിലുമപ്പുറം തങ്ങളുടെ ഗോത്രത്തിലെ പുതു തലമുറക്ക് ആവേശവും ഊര്‍ജവും നല്‍കാന്‍ ഈ കെട്ടിയാട്ടലുകള്‍ അനിവാര്യമാണെന്നും അതിലൂടെയാണ് തങ്ങള്‍ സ്വയം സ്വതന്ത്രമാകേണ്ടതെന്നും അവര്‍ വിശ്വസിക്കുന്നു. പ്രധാനമായും കര്‍ണാടകയില്‍ പലയിടത്തായ് താമസിക്കുന്ന സിദ്ധികളെ കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത് . ഗുജറാത്തിലും മഹാരാഷ്ട്രയിലും ഗോവയിലും ഹൈദരാബാദിലുമൊക്കെ സിദ്ധികളുണ്ട്. കര്‍ണാടകയില്‍ മാത്രമായ് ഏകദേശം 35000 ത്തിനടുത്ത് സിദ്ധികളുണ്ടെന്നാണ് കണക്കുകള്‍.

    അഷാ സ്റ്റ്യൂവര്‍ട്ട്

    രാമനാഥ് സിദ്ധിയുടെ ആത്മഗതമെന്നോണമാണ് ഡോക്യുമെന്ററിയുടെ കഥ പറച്ചില്‍. പതിഞ്ഞ താളത്തില്‍ ആത്മവിശ്വാസം ഒട്ടുമില്ലാത്ത ആ അവതരണത്തിനൊത്ത് വളരെ മൃദുലത അനുഭവപ്പെടുത്തുന്ന ചിത്രീകരണ ശൈലിയാണ് അഷ പിന്തുടരുന്നത്. പൂര്‍ണ്ണമായും സ്ലോമോഷനില്‍ അതിനൊത്ത സംഗീതവുമായ് കാല്‍ മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമേയുള്ളു ചിത്രത്തിന്. അതിനെ തന്നെ മൂന്ന് ഖണ്ഡങ്ങളാക്കി വളരെ സംക്ഷിപ്തമാക്കി അവതരിപ്പിച്ചിരിക്കുന്നു. നാഷണല്‍ ജ്യോഗ്രഫിയുടെ അന്വേഷണ സാഹസിക വിഭാഗത്തിന്റെ പിന്തുണയോട് കൂടിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും സംവിധാനവും അഷാ സ്റ്റൂവര്‍ട്ട് തന്നെ കൈകാര്യം ചെയ്യുന്നു. മുമ്പ് ബംഗ്ലാദേശിലെ റോഹിംഗ്യാ മുസ്ലീങ്ങളെ കുറിച്ചും ഇന്ത്യയിലെ ആസിഡ് ആക്രമണങ്ങളിലെ ഇരകളെ കുറിച്ചുമൊക്കെ ഡോക്യുമെന്ററികളെടുത്ത് ശ്രദ്ധേയയായ ആളാണ് അഷാ സ്റ്റ്യൂവര്‍ട്ട്. വര്‍ഗ്ഗപരമായ അസമത്വങ്ങളും അനീതികളും പാര്‍ശ്വവല്‍കൃത ജനങ്ങളും വനിതകളുടെ അവകാശങ്ങളും പരിസ്ഥിതി വിഷയങ്ങളുമൊക്കെയാണ് അവരുടെ ഇഷ്ട മേഖലകള്‍. CNN, PBS പോലുള്ള ചാനലുകള്‍ അഷായുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

    ട്രോളന്മാരെ വരെ കരയിപ്പിച്ച് ആന്റണി തള്ളാവൂര്‍! കളക്ഷന്‍ ലേശം തള്ളി പറയുമെങ്കിലും ആന്റണി പാവമാണ്..!ട്രോളന്മാരെ വരെ കരയിപ്പിച്ച് ആന്റണി തള്ളാവൂര്‍! കളക്ഷന്‍ ലേശം തള്ളി പറയുമെങ്കിലും ആന്റണി പാവമാണ്..!

    English summary
    Satheesh Babu's new article Lost ribe of Africa
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X