twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമില്ലെങ്കിലും ആ സിനിമ ചെയ്യാം, എന്നാൽ കെ പി എ സി ലളിതയും തിലകനും ഇല്ലാതെ നടക്കില്ലായിരുന്നു

    |

    കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കെ.പിഎ.സി ലളിത. നടകത്തിലൂടെ സിനിമയിൽ എത്തിയ നടി മികച്ച ഒരുപിടി കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1969 ൽ പുറത്തിറങ്ങിയ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് കെപിഎസി ലളിത വെള്ളിത്തിരയിൽ എത്തിയത്. സംവിധായകൻ ഭരതനുമായുള്ള വിവാഹ ശേഷം നടി കൂടുതൽ സജീവമാകുകയായിരുന്നു.മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി തവണ സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.

    1978 ൽ ഭരതനുമായുള്ള വിവാഹ ശേഷം ഒരു ചെറിയ ഇടവേള എടുത്ത നടി പിന്നീട് 1983ൽ കാറ്റത്തെകിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ മടങ്ങി എത്തുകയായിരുന്നു. രണ്ടാം വരവിൽ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സത്യൻ അന്തിക്കാടിന്റെ വക്കുകളാണ്. മുൻപ് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ കെപിഎസി ലളിതയ കുറിച്ചും തിലകനെ കുറിച്ചും വെളിപ്പെടുത്തിയത്. തിലകനും പി എ സി ലളിതയും ഇല്ലായിരുന്നെങ്ങിൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന ചിത്രം ചെയ്യൻ സാധിക്കില്ലായിരുന്നു എന്നായിരുന്നു സത്യൻ അന്തിക്കാട് പറയുന്നത്.

     സത്യൻ അന്തിക്കാട് ചിത്രം

    സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ് കെപിഎസി ലളിത.ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ നടി പ്രത്യക്ഷപ്പെടാറുള്ളത്. ഗ്രാമാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് അധികവും സത്യൻ അന്തിക്കാട് ചിത്രങ്ങൾ ഒരുങ്ങുന്നത്. നാടിന്റെ നന്മ പറയുന്ന ഫീൽഗുഡ് ചിത്രങ്ങളാണ് ഇവ. എത്ര കാലങ്ങൾ കഴിഞ്ഞാലും ഈ സത്യൻ അന്തിക്കാട് ചിത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ നിന്ന് പോകില്ല.

     വീണ്ടും ചില വീട്ടുകാര്യങ്ങൾ

    1999 ൽ ജയറാം, തിലകൻ, സിദ്ദിഖ്, സംയുക്ത വർമ്മ, കെ.പി.എ.സി. ലളിത എന്നിവരെ പ്രധാന കഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങൾ. നടി സംയുക്ത വർമ്മയുടെ ആദ്യ ചിത്രമായിരുന്നു ഇത്. ജയറാമിന്റ കഥാപാത്രമായ റോയ് തോമസ്സിന്റെ അച്ഛനും അമ്മയുമായിട്ടായിരുന്നു കെപിഎസി ലളിതയും തിലകനും എത്തിയത് . കുടുംബാംഗങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം വൻ വിജയമായിരുന്നു.

    സിനിമ മുന്നോട്ട്  പോകില്ല

    താൻ ചെയ്തു സൂപ്പർ ഹിറ്റാക്കിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന ചിത്രം ജയറാമില്ലങ്കിലും തനിക്ക് മറ്റൊരു നടനെ വച്ച് അത് ചെയ്യാൻ സാധിക്കുമായിരുന്നുവെന്നും പക്ഷേ തിലകന്‍റെയോ കെ പി എ സി ലളിതയുടെയോ ഡേറ്റ് കിട്ടാതെ ആ സിനിമയുമായി മുന്നോട്ട് പോകാൻ കഴിയില്ലായിരുന്നുമെന്നുമാണ് സത്യൻ അന്തിക്കാട് പറയുന്നത്. കൂടാതെ അഭിമുഖത്തിൽ കെപിഎസി ലളിതയുമായുള്ള ആത്മബന്ധത്തെ കുറിച്ചും സംവിധായകൻ പറയുന്നുണ്ട്.

    Recommended Video

    സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam
    ജയറാമില്ലാതെ സിനിമ നടക്കും

    ‘എന്‍റെ സിനിമാ ജീവിതത്തിലെ പലഘട്ടങ്ങളിലും ചേച്ചിയുടെ സാന്നിദ്ധ്യം വളരെ ശ്രദ്ധേയമായിട്ടുണ്ട്. പ്രത്യേകിച്ച് ചേച്ചി ഭരതേട്ടനെ കല്യാണം കഴിച്ചു കഴിഞ്ഞ് ചെയ്യുന്നത് ‘അടുത്തടുത്ത്' എന്ന എന്‍റെ സിനിമയിലാണ്. ഭരതേട്ടന്‍റെ സമ്മതത്തോടെയാണ് ചേച്ചി അതിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തത്. പക്ഷേ അതിനേക്കാൾ കൂടുതൽ ഓർമ്മയിൽ നിൽക്കുന്നത്, ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന സിനിമയാണ്. ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന സിനിമ ജയറാമില്ലെങ്കിലും എനിക്ക് ചെയ്യാൻ സാധിക്കും പക്ഷേ തിലകന്‍റെയും കെ പി എ സി ലളിതയുടേയും ഡേറ്റ് ലഭിക്കാതെ എനിക്ക് ആ സിനിമയുമായി മുന്നോട്ട് പോകാൻ കഴിയില്ലായിരുന്നു'.സത്യന്‍ അന്തിക്കാട് പറയുന്നു.

    English summary
    Sathyan Anthikad About KPAC Lalitha Role In Jayaram Starrer Veendum Chila Veettukaryangal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X