Just In
- 1 hr ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
ലൈഫ് മിഷനിലൂടെ സംസ്ഥാനത്ത് പൂർത്തിയായത് രണ്ടര ലക്ഷം വീടുകള്‍, പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉര്‍വശിയല്ലാതെ മറ്റൊരു മുഖവും മനസ്സിലുണ്ടായിരുന്നില്ല, തലയണമന്ത്രത്തെക്കുറിച്ച് സത്യന് അന്തിക്കാട്
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സത്യന് അന്തിക്കാട്. പ്രേക്ഷക മനസ്സില്‍ എന്നും നിറഞ്ഞുനില്ക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങിയിട്ടുള്ളത്. ഉര്‍വശി, ശ്രീനിവാസന്, ജയറാം, പാര്‍വതി, കെപിഎസി ലളിത തുടങ്ങി വന്‍താരനിരയായിരുന്നു തലയണമന്ത്രത്തിനായി അണിനിരന്നത്. ശ്രീനിവാസന് തിരക്കഥയൊരുക്കിയ സിനിമ മികച്ച വിജയമായിരുന്നു നേടിയത്. സുകുമാരനും കാഞ്ചനയുമായാണ് ഉര്‍വശിയും ശ്രീനിവാസനും എത്തിയത്.
ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ഈ ചിത്രത്തെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് സത്യന് അന്തിക്കാട്. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഈ ചിത്രത്തെക്കുറിച്ച് വാചാലനായത്. 1990ലെ ഓണക്കാലത്തായിരുന്നു ഈ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നത്. മുദ്ര ശശിക്ക് വേണ്ടി ഒരു സിനിമ ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ തിരക്കുകള്‍ കാരണം അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടിയിരുന്നില്ല.
ഇതിനിടയിലായിരുന്നു ശ്രീനിവാസന് സത്യന് അന്തിക്കാടിനോട് തന്റെ മനസ്സിലെ ആശയത്തെക്കുറിച്ച് പറഞ്ഞത്. നിഷ്കളങ്കരായ സ്ത്രീകളുടെ കുശുമ്പും അസൂയയെക്കുറിച്ചൊക്കെ ഒരു കഥയൊരുക്കിയാലോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇടത്തരം കുടുംബത്തില്‍ ജനിച്ച് ആഡംബംരം കാണിക്കാനായി നടത്തുന്ന രസകരമായ കാര്യങ്ങളൊക്കെയായിരുന്നു കഥയായത്. ആഭരണങ്ങളോടൊക്കെ താല്പര്യമുള്ളതിനാല് കഥാപാത്രത്തിന് കാഞ്ചന എന്ന പേര് നല്‍കാമെന്നും തീരുമാനിക്കുകയായിരുന്നു. ആ പേര് തിരഞ്ഞെടുത്തത് ശ്രീനിവാസനായിരുന്നുവെന്നും സത്യന് അന്തിക്കാട് ഓര്‍ത്തെടുക്കുന്നു.
കാഞ്ചനയുടെ വേഷത്തിലേക്ക് ഏത് നായികയെ തിരഞ്ഞെടുക്കുമെന്ന ആശയക്കുഴപ്പമൊന്നും അന്ന് തന്നെ അലട്ടിയിരുന്നില്ലെന്നും സത്യന് അന്തിക്കാട് പറയുന്നു. ഉര്‍വശിയായിരുന്നു മനസ്സിലുണ്ടായിരുന്നു. നടിയുടെ മുന്‍ചിത്രങ്ങളിലെ പ്രകടനം അപ്പോഴും മനസ്സിലുണ്ടായിരുന്നു. ഓണം ലക്ഷ്യമാക്കി പെട്ടെന്ന് തിരക്കഥ പൂര്‍ത്തിയാക്കി ചിത്രീകരണം തുടങ്ങുകയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിന് കുറച്ച് മുന്‍പായാണ് സംവിധായകനും തിരക്കഥാകൃത്തും ഡ്രൈവിങ് പഠിക്കാനായി പോയത്. ചെന്നൈയില്‍ വെച്ചായിരുന്നു പഠനം. ശ്രീനിക്ക് അന്ന് സ്റ്റിയറിങ് ബാലന്‍സുണ്ടായിരുന്നില്ല. മാഷിന്റെ ചീത്ത നന്നായി കിട്ടിയിരുന്നു അന്ന് ശ്രീനിക്ക്. ആ സംഭവവും തലയണമന്ത്രത്തിനായി ഉപയോഗിച്ചിരുന്നു.
തിരുവനന്തപുരത്ത് വെച്ചായിരുന്നു സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്. ഒരുപാട് ആസ്വദിച്ചിരുന്നുവെങ്കിലും അതേ പോലെ തന്നെ സമ്മദര്‍ദ്ദവും ആ സമയത്ത് അനുഭവിച്ചിരുന്നുവെന്നും സത്യന് അന്തിക്കാട് പറയുന്നു. സിനിമയില്‍ അഭിനയിച്ച താരങ്ങളുടെയെല്ലാം പ്രകടനം ഗംഭീരമായിരുന്നു. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സിനിമകള്‍ റിലീസ് ചെയ്ത സമയത്തായിരുന്നു തലയണമന്ത്രവും തിയേറ്ററുകളിലേക്കെത്തിയത്. വിജയിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും ഇത്രയും മികച്ച വിജയമാവുമെന്ന് കരുതിയിരുന്നില്ല. ആദ്യ വാരത്തില്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല തലയണമന്ത്രത്തിന് ലഭിച്ചത്. പിന്നീട് അവസ്ഥ മാറുകയും ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയുമായിരുന്നു.