twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാളിദാസിനെ സിനിമയിലെത്തിച്ചത് ജയറാം ആയിരുന്നില്ല! ആരാണെന്ന് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്..!

    |

    ഇനിയുള്ള കാലം മലയാള സിനിമ താരപുത്രന്മാരുടേതായിരിക്കും. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളുടെയെല്ലാം മക്കള്‍ സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ഈ വര്‍ഷമാണ് ഏറ്റവുമധികം താരപുത്രന്മാരുടെ സിനിമകള്‍ റിലീസിനെത്തിയത്.

    അതില്‍ മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ നാളുകളായി കാത്തിരുന്നത് കാളിദാസ് ജയറാമിന്റെ സിനിമയ്ക്ക് വേണ്ടിയായിരുന്നു. ബാലതാരമായി സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും കാളിദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു പൂമരം. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലൂടെയാണ് കാളിദാസ് ആദ്യമായി അഭിനയിച്ചത്. സിനിമയിലേക്ക് കണ്ണനെ കൊണ്ട് വന്നത് ആരാണെന്നുള്ളത് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തിയിരിക്കുകയാണ്.

    കാളിദാസിന്റെ ആദ്യ സിനിമ..

    കാളിദാസിന്റെ ആദ്യ സിനിമ..

    ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു കൊച്ചു കൊച്ചു സന്തോഷങ്ങള്‍. 2000 ല്‍ റിലീസിനെത്തിയ സിനിമയിലൂടെയായിരുന്നു കാളിദാസ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ചിത്രത്തില്‍ ജയറാമിന്റെ മകന്റെ വേഷത്തില്‍ തന്നെയായിരുന്നു കാളിദാസ് അഭിനയിച്ചത്. ജയറാം അക്കാലത്ത് സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനാല്‍ കണ്ണന്‍ ജയറാമിന്റെ നിര്‍ദ്ദേശ പ്രകാരമായിരിക്കും സിനിമയിലേക്ക് എത്തിയതെന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. എന്നാല്‍ അങ്ങനെ അല്ലെന്ന് സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ലളിതം 50 എന്ന പരിപാടിയില്‍ നിന്നുമായിരുന്നു സത്യന്‍ അന്തിക്കാട് ഇക്കാര്യം തുറന്ന് പറഞ്ഞത്.

    കാളിദാസിനെ തിരഞ്ഞെടുത്തത്...

    കാളിദാസിനെ തിരഞ്ഞെടുത്തത്...

    കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് കാളിദാസിനെ തിരഞ്ഞെടുക്കാന്‍ കാരണം കെപിഎസ്‌സി ലളിതയായിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുമ്പോള്‍ ജയറാമിന്റെ മകന്റെ വേഷം അവതരിപ്പിക്കാന്‍ ഒരു കുട്ടിയെ തപ്പി കൊണ്ടിരിക്കുകയായിരുന്നു. ഓഡീക്ഷന്‍ നടത്തി മടുത്തെങ്കിലും മനസിന് ഇണങ്ങുന്ന തരത്തിലൊരു കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് കെപിഎസ്‌സി ലളിത താന്‍ കണ്ണനെ സിനിമയിലേക്ക് കൊണ്ട് വരട്ടെ എന്ന് ചോദിച്ചത്. ഏത് കണ്ണനെ എന്ന് ചോദിച്ചത്. ജയറാമിന്റെ മകന്‍ കാളിദാസിന്റെ കാര്യമായിരുന്നു അന്ന് എന്നെ മാറ്റി നിര്‍ത്തി ലളിതചേച്ചി പറഞ്ഞത്.

    സമ്മതിക്കുമോ?

    സമ്മതിക്കുമോ?

    സിനിമയില്‍ അഭിനയിക്കാന്‍ കണ്ണന്‍ മതിയായിരുന്നു. മകനെ വെയിലും പൊടിയും കൊള്ളിക്കാതെ ജയറാം വളര്‍ത്തി കൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ ജയറാം സമ്മതിക്കുമോ എന്നതായിരുന്നു ആശങ്ക. നാല് വയസിനടുത്തോ മറ്റോ ആയിരുന്നു കാളിദാസിന്റെ പ്രായം. എന്നാല്‍ അശ്വിതി വഴി ഡീല്‍ ചെയ്ത് കണ്ണനെ സിനിമയിലഭിനയിപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്തത് ലളിതചേച്ചിയായിരുന്നു. അങ്ങനെയാണ് കാളിദാസ് ആദ്യമായി കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ അഭിനയിക്കാന്‍ എത്തിയതെന്നായിരുന്നു സത്യന്‍ അന്തിക്കാട് പറയുന്നത്.

    നായകനായി കാളിദാസ്

    നായകനായി കാളിദാസ്

    അന്ന് മലയാളികളുടെ ഹൃദയത്തിലെത്തിയ കുഞ്ഞ് കാളിദാസ് വളര്‍ന്ന് വലിയൊരു നടനായി മാറിയിരിക്കുകയാണ്. കാളിദാസ് നായകനായി അഭിനയിച്ച പൂമരം 2018 മാര്‍ച്ച് 15 നായിരുന്നു തിയറ്ററുകളിലേക്ക് റിലീസിനെത്തിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമ ക്യാംപസ് പശ്ചാതലത്തിലായിരുന്നു ഒരുക്കിയത്. 2016 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് വേണ്ടി രണ്ട് വര്‍ഷത്തിനടുത്തായിരുന്നു ആരാധകര്‍ കാത്തിരുന്നത്. ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ മോശമില്ലാത്ത അഭിപ്രായങ്ങള്‍ നേടി തിയറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ഇനി കാളിദാസ് നായകനാവുന്ന അഡാറ് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

    സത്യന്‍ അന്തിക്കാട്..

    സത്യന്‍ അന്തിക്കാട്..

    രണ്ടും മൂന്നും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരു സിനിമ ഇറക്കും. അതിനെ സുപ്പര്‍ ഹിറ്റാക്കുന്ന പതിവാണ് സത്യന്‍ അന്തിക്കാട് ചെയ്യാറുള്ളത്. അവസാനമായി 2017 ന്റെ ആരംഭത്തിലെത്തിയ ജോമോന്റെ സുവിശേഷങ്ങളാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അവസാന സിനിമ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച സിനിമയില്‍ മുകേഷായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇനി സത്യന്‍ അന്തിക്കാടിന്റെ അടുത്ത സിനിമ ഏതാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ല.

    സീറ്റിൻ തുമ്പത്തിരുത്തി ത്രസിപ്പിക്കുന്നൊരു ത്രില്ലർ- സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ! ശൈലന്റെ റിവ്യു!!സീറ്റിൻ തുമ്പത്തിരുത്തി ത്രസിപ്പിക്കുന്നൊരു ത്രില്ലർ- സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ! ശൈലന്റെ റിവ്യു!!

    എന്റർടൈനറൊക്കെ തന്നെ, ത്രില്ലുമുണ്ട്.. കണ്ടിരിക്കാനാ ഇച്ചിരി പാട്.. ശൈലന്റെ റിവ്യൂ!!എന്റർടൈനറൊക്കെ തന്നെ, ത്രില്ലുമുണ്ട്.. കണ്ടിരിക്കാനാ ഇച്ചിരി പാട്.. ശൈലന്റെ റിവ്യൂ!!

    English summary
    Sathyan Anthikad saying about Kalidas Jayaram's debut in Malayala Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X