twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീനിവാസന്‍ ആ സിനിമയ്ക്ക് വേണ്ടി തിരക്കഥ മോഷ്ടിച്ചു! ഞാന്‍ പ്രകാശനും അങ്ങനെയാണ്,സത്യന്‍ അന്തിക്കാട്

    |

    മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. അന്നൊക്കെ ് മോഹന്‍ലാല്‍ ആയിരുന്നു ഈ കൂട്ടുകെട്ടിലെ നായകന്‍. സഹനടനായി ശ്രീനിവാസനും അഭിനയിച്ചിരുന്നു. ഏറെ കാലം ഇരുവരും സിനിമകളൊന്നും ചെയ്തിരുന്നില്ല.

    ഒടുവില്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ചൊരു സിനിമയ്ക്ക് വേണ്ടി പതിനാറ് വര്‍ഷങളാണ് പ്രേക്ഷകര്‍ക്ക് കാത്തിരിക്കേണ്ടി വന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും വീണ്ടുമൊന്നിച്ചത്. ഞാന്‍ പ്രകാശന്‍ റിലീസിനെത്തി നൂറ് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതിനിടെ പണ്ട് ശ്രീനിവാസന്‍ ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥ കോപ്പി അടിച്ചതിനെ കുറിച്ച് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ പഴയ കാര്യത്തെ കുറിച്ച് മനസ് തുറന്നത്.

     ശ്രീനിയും സത്യനും

    ശ്രീനിയും സത്യനും

    മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകള്‍ പരിശേധിച്ചാല്‍ സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ കൂട്ടുകട്ടിലെത്തിയ സിനിമകളുടെ നീണ്ട നിര കാണാം. സന്ദേശം, പട്ടണപ്രവേശം, നാടോടിക്കാറ്റ്, അക്കരയക്കരെ, തുടങ്ങി ഒട്ടനവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇടക്കാലത്ത് ഇരുവരും തമ്മില്‍ പിണക്കത്തിലായിരുന്നു. എന്നാല്‍ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ചെത്തി ചരിത്രം ആവര്‍ത്തിച്ചിരുന്നു.

      ശ്രീനിവാസന്‍ തിരക്കഥ മോഷ്ടിച്ചു..

    ശ്രീനിവാസന്‍ തിരക്കഥ മോഷ്ടിച്ചു..

    ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് രാമു കാര്യാട്ട് അവാര്‍ഡ് കിട്ടിയിരുന്നു. തൃശ്ശൂരിലെ നിറഞ്ഞ സദസ്സില്‍ വെച്ച് അത് സ്വീകരിച്ച് കൊണ്ടുള്ള മറുപടി പ്രസംഗത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു. ഒരു സത്യം ഞാനിവിടെ വെലിപ്പെടുത്തട്ടെ. ഈ ചിത്രത്തിന്റെ കഥ ഞാന്‍ മോഷ്ടിച്ചതാണ്. കേട്ടിരുന്നവരൊക്കെ അമ്പരുന്നു. അങ്ങനെയാരു ആരോപണം ആ സിനിമയെ പറ്റി ആരും അതുവരെ പറഞ്ഞിട്ടില്ലായിരുന്നു. നിശബ്ദതയുടെ ചില നിമിഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ പൂരിപ്പിച്ചു. നിങ്ങളുടെയൊക്കെ ജീവിതത്തില്‍ നിന്ന് ഞാന്‍ മോഷ്ടിച്ചതാണ് ശ്യാമളയുടെ കഥ. സദസ്സ് മുഴുവന്‍ കൈയടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.

      ഞാനും പ്രകാശനും മോഷ്ണമാണ്

    ഞാനും പ്രകാശനും മോഷ്ണമാണ്

    അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ പ്രകാശനും മോഷ്ണമാണ്. മലയാളികളുടെ ചില ശീലങ്ങളില്‍ നിന്ന് രൂപപ്പെടുത്തി എടുത്ത കഥാപാത്രമാണ് പ്രകാശന്‍. കല്യാണ സദ്യയ്ക്ക് ഇടിച്ച് കയറി മൂക്കുമുട്ടെ വെട്ടി വിഴുങ്ങിയിട്ട് പുറത്ത് വന്ന് സദ്യ പോരാ എന്ന് പറയുന്ന പ്രകാശന്മാരെ കണ്ടിട്ടുണ്ട്. തുടങ്ങി ഞാന്‍ പ്രകാശനെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നിയതും നമ്മുടെ ചുറ്റുമുള്ള ചില പ്രകാശന്മാരെ കുറിച്ചായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഞാന്‍ പ്രകാശന്റെ വിജയവും അതൊക്കെ തന്നെയാണ്.

     നൂറ് ദിവസങ്ങള്‍

    നൂറ് ദിവസങ്ങള്‍

    2018 ക്രിസ്തുമസിന് മുന്നോടിയായി റീസിനെത്തിയ ഞാന്‍ പ്രകാശന്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ഫഹദ് ഫാസിലിന്റെ നാച്ചുറല്‍ അഭിനയമായിരുന്നു സിനിമയുടെ പ്രത്യേകത. മോഹന്‍ലാലിന് പകരം സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ കൂട്ടുകട്ടിലെത്തിയ സിനിമയാണെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു. മോഹന്‍ലാലിനെ പോലെ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഫഹദിനു കഴിഞ്ഞിരുന്നു. തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു ചിത്രം കാഴ്ച വെച്ചത്. റിലീസിനെത്തി നൂറ് വിജയദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു.

    English summary
    Sathyan Anthikad talks about sreenivasan's script
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X