twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ഒരൊറ്റ വാക്കിലൂടെ പ്രശ്‌നം അവസാനിച്ചു, നെടുമുടി വേണുവുമായിട്ടുള്ള പിണക്കത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

    |

    മലയാള സിനിമ ലോകത്തേയും ആരാധകരേയും കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടന്‍ നെടുമുടി വേണുവിന്റേത്. ഇനിയും അദ്ദേഹം ഇല്ലെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു നടന്റെ വേര്‍പാട്. കലസ്‌നേഹിച്ച നെടുമുടി അവസാനശ്വസം വരെ സിനിമയില്‍ സജീവമായിരുന്നു. നിരവധി കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് നടന്‍ ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്.

    നവീന്‍ അറയ്ക്കല്‍, കുട്ടി അഖില്‍... ബിഗ് ബോസ് സീസണ്‍ 4 ല്‍ എത്തുന്നത് ഇവരൊക്കെ? ലിസ്റ്റ് പുറത്ത്നവീന്‍ അറയ്ക്കല്‍, കുട്ടി അഖില്‍... ബിഗ് ബോസ് സീസണ്‍ 4 ല്‍ എത്തുന്നത് ഇവരൊക്കെ? ലിസ്റ്റ് പുറത്ത്

    ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആവുന്നത് നെടുമുടി വേണുവിനെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകളാണ്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ച് നടന്ന 'അണ്‍ഫോര്‍ഗെറ്റബിള്‍ വേണുച്ചേട്ടന്‍' എന്ന പരിപാടിയിലായിരുന്നു സത്യന്‍ അന്തിക്കാട് താരത്തെ കുറിച്ച് വാചാലനായത്. അദ്ദേഹവുമായി വര്‍ഷങ്ങളോളം പിണങ്ങി ഇരുന്നതിനെ കുറിച്ചായിരുന്നു സംവിധായകന്‍ പറഞ്ഞത്. പിന്നീട് വീണ്ടും സൗഹൃദത്തിലായതിനെ കുറിച്ചും സത്യന്‍ അന്തിക്കാട് പറയുന്നു.

    അച്ഛനെന്ന നിലയില്‍ എനിക്കൊപ്പമുണ്ടാകും, എന്നാല്‍ അത് ചെയ്യില്ല; ദുല്‍ഖര്‍ പറയുന്നുഅച്ഛനെന്ന നിലയില്‍ എനിക്കൊപ്പമുണ്ടാകും, എന്നാല്‍ അത് ചെയ്യില്ല; ദുല്‍ഖര്‍ പറയുന്നു

     നെടുമുടി വേണുമായിട്ടുള്ള പിണക്കം

    'ഒരാളെ കൊന്നാല്‍ 12 കൊല്ലമേ തടവ് ശിക്ഷയുള്ളൂ, ഇതിപ്പോ 14 കൊല്ലമായി, ഞാന്‍ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ?' -വേണുച്ചേട്ടന്റെ ചോദ്യത്തില്‍ ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന പിണക്കം അലിഞ്ഞുപോയി എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ...'''ഒരിക്കല്‍ വിദേശത്തു ചിത്രീകരണത്തിന് വേണുവിന് എത്താന്‍ സാധിച്ചില്ല. പെട്ടെന്ന് പകരക്കാരനെ കണ്ടെത്താനാകാതെ ചിത്രീകരണം തടസ്സപ്പെട്ടു. തുടര്‍ന്ന് അദ്ദേഹവുമായി ചിത്രങ്ങള്‍ ചെയ്തിരുന്നില്ല.

    പിണക്കം മാറി

    പിന്നീട് തിരുവനന്തപുരത്ത് വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 'ഒരാളെ കൊന്നാല്‍ 12 കൊല്ലമേ തടവ് ശിക്ഷയുള്ളൂ ഇതിപ്പോ 14 കൊല്ലമായി. ഞാന്‍ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ..?' എന്ന് അദ്ദേഹം സരസമായി ചോദിച്ചതോടെ ആ നീരസം തീര്‍ന്നു. 'വീണ്ടും ചില വീട്ടു കാര്യങ്ങളി'ലൂടെ അദ്ദേഹം പിന്നീടും എന്റെ ചിത്രങ്ങളില്‍ സജീവമായി. ആരെയും പിണങ്ങാന്‍ പോലും അനുവദിക്കാത്ത വ്യക്തിപ്രഭാവമായിയിരുന്നു അദ്ദേഹത്തിന്റേത്' -സത്യന്‍ അന്തിക്കാട് പറഞ്ഞു.

    ഭരത് ഗോപിയുമായി  അടുപ്പിച്ചത്

    ഭരത് ഗോപിയുമായി തന്നെ അടുപ്പിച്ചതും പിന്നീട് നിരവധി സിനിമകളില്‍ അദ്ദേഹവുമായി സഹകരിക്കാന്‍ ഇടയാക്കിയതും നെടുമുടി വേണുവാണെന്നും സത്യന്‍ അന്തിക്കാട് ആ വേദിയില്‍ പറഞ്ഞു. മലയാള സിനിമയില്‍ അഭിനയത്തിന്റെ പുതിയ പാതകള്‍ വെട്ടിത്തെളിച്ചവരാണ് ഇവര്‍ ഇരുവരുമെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

    കെപിഎസി ലളിത

    നെടുമുടി വേണുവിനെ അനുസ്മരിക്കുന്നതിനോടൊപ്പം തന്നെ കെപിഎസി ലളിതയെ കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. 2022 ല്‍ പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയ മറ്റൊരു വിയോഗമായിരുന്നു ഇത്. സത്യന്‍ അന്തിക്കാട് ചിത്രത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെപിഎസി ലളിത. നടിയുടെ അവസാന നാളുകളെ കുറിച്ചായിരുന്നു പറഞ്ഞത്.'മകള്‍' എന്ന തന്റെ പുതിയ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് കെ.പി.എ.സി ലളിതയെ ആയിരുന്നെന്നും എന്നാല്‍ ലളിതക്ക് വരാന്‍ സാധിക്കാതെ വന്നപ്പോള്‍ സീനുകളില്‍ തന്നെ മാറ്റം വരുത്തിയെന്നും അദ്ദേഹം തുറന്ന് പറഞ്ഞു

     മകളില്‍ കാസ്റ്റ് ചെയ്തു

    എന്റെ പുതിയ ചിത്രമായ മകളില്‍ ഞാന്‍ ആദ്യം ഫിക്സ് ചെയ്ത ആര്‍ട്ടിസ്റ്റുകള്‍ ഇന്നസെന്റും ശ്രീനിവാസനും ലളിത ചേച്ചിയുമാണ്. ഞാനും ലളിത ചേച്ചിയും ആ കഥാപാത്രത്തെ പറ്റി ചര്‍ച്ച ചെയ്തു, എന്നോട് ചോദിക്കാതെ തന്നെ ക്യാരക്ടറിന് വേണ്ടി ചേച്ചിയൊരു വിഗ് ഓര്‍ഡര്‍
    ചെയ്തു. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞാന്‍ വരുമെന്നാണ് കരുതിയത്. അപ്പൊള്‍ എന്റെ അടുത്ത് സേതു മണ്ണാര്‍ക്കാട് പറഞ്ഞിരുന്നു ചേച്ചിക്ക് എന്തോ സുഖമില്ലെന്ന്, അങ്ങനെ ഞാന്‍ ചേച്ചിയെ വിളിച്ചപ്പോള്‍, ഞാനൊന്ന് ഹോസ്പിറ്റലില്‍ പോയതായിരുന്നു, ഞാന്‍ വരും എനിക്കാ സിനിമ ചെയ്യണമെന്ന് ചേച്ചി പറഞ്ഞു.

     സീന്‍ മാറ്റി എഴുതി


    അങ്ങനെ ഷൂട്ടിന് എത്തേണ്ട സമയമായപ്പോള്‍ സിദ്ധാര്‍ത്ഥ് എന്നെ വിളിച്ച് പറഞ്ഞു, പലപ്പോഴും അമ്മ ഓര്‍മയില്ലാതെ കിടക്കുകയാണ്. ഓര്‍മ തെളിയുമ്പോള്‍ ഫോണെടുത്ത് അങ്കിളിനെ വിളിക്കുന്നതാണ്. വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷെ ഇക്കാര്യം ഞാന്‍ പറഞ്ഞെന്ന് അമ്മയോട് പറയേണ്ട. ഇത് കേട്ടപ്പോള്‍ എനിക്ക് സങ്കടമായി. ചേച്ചിക്ക് വേണ്ടി സെറ്റ് ചെയ്ത സീനുകളൊക്കെ മാറ്റേണ്ടി വന്നു,' സത്യന്‍ അന്തിക്കാട് പറഞ്ഞു''.

    English summary
    Sathyan Anthikkad Opens Up The Rift Happened Between Him And Late Actor Nedumudi Venu And How It Sorted Out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X