Don't Miss!
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ദിലീപിനൊപ്പം മഞ്ജു വാര്യരും മത്സരിച്ച് അഭിനയിച്ചു, ആ ഭാവപ്രകടനം നോക്കി നിന്നുപോയെന്ന് സത്യന് അന്തിക്കാട്
മഞ്ജു വാര്യരുടെ അഭിനയവും പാട്ടും സംസാരവുമെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സല്ലാപത്തിലൂടെ നായികയായി മാറിയ താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. നായകനെ വെല്ലുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.
ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന താരം ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന തിരിച്ചുവരവ് കൂടിയായിരുന്നു അത്. അഭിനയത്തില്‍ മാത്രമല്ല നൃത്തവേദികളിലും സജീവമാണ് താരം. അഭിനയവും നൃത്തവും മാത്രമല്ല പാട്ട് പാടാനുള്ള കഴിവുമുണ്ടെന്ന് ലേഡി സൂപ്പര്‍ സ്റ്റാര്‍ നേരത്തെ തെളിയിച്ചിരുന്നു. സന്തോഷ് ശിവന് ചിത്രമായ ജാക് ആന്‍ ജില്ലിലെ കിം കിം എന്ന ഗാനം ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞതാണ്. മഞ്ജു വാര്യരെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് സത്യന് അന്തിക്കാട്.

സല്ലാപത്തിന്റെ ചിത്രീകരണം
ലോഹിതദാസ് ചിത്രമായ സല്ലാപത്തിന്റെ ചിത്രീകരണം കാണാന്‍ പോയപ്പോഴുള്ള അനുഭവത്തെക്കുറിച്ചായിരുന്നു സംവിധായകന് തുറന്നുപറഞ്ഞത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞത്. ലോഹിതദാസായിരുന്നു സല്ലാപത്തിന്റെ സെറ്റിലേക്ക് സത്യന് അന്തിക്കാടിനെ വിളിച്ചത്. സുന്ദര്‍ദാസ് സംവിധാനം ചെയ്്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ലോഹിതദാസായിരുന്നു.

നാച്ചുറലാണ്
നന്നായി അഭിനയിക്കുന്നുണ്ടെന്നും, മഞ്ജു മിടുക്കിയാണെന്നും നാച്ചുറലായാണ് അഭിനയിക്കുന്നതെന്നും ലോഹിതദാസ് നേരത്തെ തന്നെ സത്യന് അന്തിക്കാടിനോട് പറഞ്ഞിരുന്നു. ചിത്രീകരണത്തിനിടെ അവിടേക്ക് പോയി തല കാണിച്ചേക്കാമെന്നായിരുന്നു സത്യന് അന്തിക്കാട് വിചാരിച്ചിരുന്നത്. ഒരു സീന്‍ കണ്ടിട്ട് പോവാമെന്നായിരുന്നു കരുതിയത്. എന്നാല്‍ ആ ദിവസത്തെ മുഴുവന്‍ രംഗങ്ങളും കണ്ടതിന് ശേഷമാണ് തിരിച്ച് പോന്നതെന്നും സംവിധായകന് പറയുന്നു.

തൂവല്‍ക്കൊട്ടാരത്തില്‍
പുതുമുഖത്തിന്റെ ആശയക്കുഴപ്പമൊന്നുമില്ലാതെ സ്വഭാവികമായി ക്യാമറയ്ക്ക് മുന്നില്‍ പെരുമാറുന്ന മഞ്ജു വാര്യര്‍ തന്നെ അത്രയേറെ ആകര്‍ഷിച്ചിരുന്നുവെന്നും സത്യന് അന്തിക്കാട് പറയുന്നു. ജയറാമും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ തൂവല്ക്കൊട്ടാരമെന്ന സിനിമ സംവിധാനം ചെയ്തത് സത്യന് അന്തിക്കാടാണ്. ഈ ചിത്രത്തിലെ നായികയായി ഗംഭീര പ്രകടനമായിരുന്നു മഞ്ജു വാര്യര്‍ പുറത്തെടുത്തതെന്നും അദ്ദേഹം പറയുന്നു.
Recommended Video

ടി കെ രാജീവ് കുമാര്‍ പറഞ്ഞത്
മഞ്ജു വാര്യരുടെ അഭിനയത്തിന് മുന്നില്‍ കട്ട് പറയാന്‍ മറന്നുപോയ നിമിഷത്തെക്കുറിച്ച് പറഞ്ഞ് നേരത്തെ സംവിധായകനായ ടികെ രാജീവ് കുമാറും എത്തിയിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് സിനിമയുടെ ചിത്രീകരണത്തിനിടയിലെ കാര്യങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ അടുത്തിടെ വൈറലായി മാറിയിരുന്നു. ചിത്രത്തില്‍ ഗ്ലാമറസ് രംഗങ്ങളുണ്ടോയെന്നായിരുന്നു മഞ്ജു ചോദിച്ചതെന്നും ഇല്ലെന്നറിഞ്ഞതോടെ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
-
ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന് ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും