twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒരമ്മ ആയിരുന്നില്ലെങ്കിൽ ഞാനത് ചെയ്തേനെ എന്നാണ് പറഞ്ഞിരുന്നത്; നിറത്തിന്റെ പേരിൽ ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ട്'

    |

    ശരീര പ്രകൃതിയുടെയും നിറത്തിന്റെയും പേരിൽ അപമാനിക്കപ്പെടുന്നവർ ഏറെയാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ തങ്ങളുടെ ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്.​ഗായിക സയനോര ഫിലിപ്പ് തന്റെ നിറത്തിന്റെ പേരിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്കൂളിൽ നിന്നുണ്ടായ മാറ്റി നിർത്തലുകളെക്കുറിച്ചും അവ​ഗണനയെക്കുറിച്ചുമാണ് സയനോര അന്ന് തുറന്ന് പറഞ്ഞത്.

    Also Read: ഭര്‍ത്താവ് അങ്ങനെ നോക്കുന്നത് കൊണ്ടാണ്; അമ്മയുടെ പേരില്‍ തനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിന്ദുജAlso Read: ഭര്‍ത്താവ് അങ്ങനെ നോക്കുന്നത് കൊണ്ടാണ്; അമ്മയുടെ പേരില്‍ തനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിന്ദുജ

    നിരവധി പേർ സയനോരയെ പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തി. ഇപ്പോഴിതാ തന്റെ ശരീരത്തെ സ്വയം അം​ഗീകരിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സയനോര. ഐ ആം വിത്ത് ധന്യ വർമ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

    സ്വന്തം ശരീരത്തെയും നിറത്തെയും അം​ഗീകരിക്കലും സ്നേഹിക്കലും എളുപ്പമായിരുന്നില്ലെന്ന് സയനോര പറയുന്നു. തന്റെ ചുറ്റുപാടുകളും അനുഭവങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ടെന്നും സയനോര വ്യക്തമാക്കി.

    Sayanora Philip

    'നമ്മൾ നമ്മുടെ ശരീരത്തിൽ എത്ര കോൺഫിഡന്റ് ആണെന്നുള്ളത് നമ്മൾ പോലും മനസ്സിലാക്കുന്നില്ല. യഥാർത്ഥത്തിൽ നമ്മൾ അല്ല. അതേപറ്റി സംസാരിക്കുമ്പോൾ നമ്മൾക്ക് തന്നെ അയ്യോ എന്ന ഫീലിം​ഗ് ആണ്. നിക്കർ വിവാദ സമയത്താണ് ഞാൻ ചിന്തിച്ചത്'

    'നമ്മൾ സമൂഹം എന്ത് ചിന്തിക്കുന്നു എന്ന് ആലോചിച്ച് കൊണ്ടിരുന്നാൽ ഒരിക്കലും നമ്മൾക്ക് പൂർണമായും ജീവിക്കാൻ പറ്റില്ല. ഞാൻ എന്റെ സ്കിന്നിൽ വളരെ കംഫർട്ടബിൾ ആണ്. ഉള്ളിൽ നിന്നും വരുന്ന ആ ശക്തി പ്രകടിപ്പിക്കുന്നത് വ്യത്യസ്തമാണ്'

    'നീ ഒരു സെൻഷ്വൽ പേഴ്സൺ ആണ്. എന്ത് കൊണ്ടാണ് അത് എംബ്രേസ് ചെയ്യാത്തതെന്ന് എന്റെ സുഹൃത്ത് വന്ദന എന്നോട് ചോദിച്ചു. ഞാനൊരു അമ്മ ആയിരുന്നില്ലെങ്കിൽ അത് ചെയ്തേനെ എന്ന് ഞാൻ പറഞ്ഞു. നീ ഒരു മമ്മിയാണ്, പെർഫോമറാണ്, സെൻഷ്വൽ ആണ്. എന്തിനാണ് ആ ഭാ​ഗം അവ​ഗണിക്കുന്നതെന്ന് അവൾ ചോദിച്ചു'

    Sayanora Philip

    സ്വന്തം ശരീരത്തെ അം​ഗീകരിക്കുന്നത് എളുപ്പമായിരുന്നില്ലെന്ന് സയനോര പറയുന്നു. 'ഡാൻസിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നതും പല പല ​ഗ്രൂപ്പുകളിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന സാഹചര്യങ്ങളിലൂടെയും ഞാനും പോയിട്ടുണ്ട്. നീ കറുത്തിട്ടാണ് എന്റെ കൂടെ കളിക്കേണ്ട എന്ന് ഒരു കുട്ടി നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ആയിരിക്കും സൗന്ദര്യം എന്ന് അന്ന് നമ്മൾ കരുതും. കോളേജിലെത്തിയ സമയത്താണ് ഇതിലല്ല കാര്യം എന്ന് മനസ്സിലായത്'

    Also Read: 'കേൾവി ശക്തി കുറഞ്ഞിട്ട് ഏഴ് വർഷം, അമ്മയ്ക്ക് ഭയമാണ്, ഒരു ലക്ഷത്തിന്റെ ഹിയറിങ് എയ്ഡ് വെച്ചു'; താര കല്യാൺAlso Read: 'കേൾവി ശക്തി കുറഞ്ഞിട്ട് ഏഴ് വർഷം, അമ്മയ്ക്ക് ഭയമാണ്, ഒരു ലക്ഷത്തിന്റെ ഹിയറിങ് എയ്ഡ് വെച്ചു'; താര കല്യാൺ

    'എന്റെ നിറത്തിൽ കംഫർട്ടബിൾ ആവുന്നത് ഇപ്പോഴും ഒരു ജേർണി ആണ്. ഇപ്പോഴും അതിന്റെ കംപ്ലീറ്റ്നെസ് എത്തിയോ എന്ന് ചോദിച്ചാൽ ഇല്ല. ഞാനിപ്പോൾ പറയുന്നു എന്നേ ഉള്ളൂ. പല പല ഘട്ടങ്ങളിൽ ഞാൻ സ്ട്ര​ഗിൾ ചെയ്യുന്നുണ്ട് ഇപ്പോഴും. അത് ആൾക്കാർ മനസ്സിലാക്കണം. നമ്മളുടെ മീഡിയ കാണിച്ച് വരുന്നത് വെച്ച് നമ്മൾ നമ്മളെ അളക്കരുത്'

    'ആരെയും ആ വിശ്വാസത്തിലേക്ക് കടത്തി വിടരുത്. നമ്മൾ അങ്ങനെ ആണെന്ന് വിചാരിച്ച് ശീലിച്ച് പോവും,' സയനോര ഫിലിപ്പ് പറഞ്ഞു. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് ചെയ്യുന്ന സയനോരയുടെ വീഡിയോ വൈറലായിരുന്നു. മോശമായി വസ്ത്ര ധാരണം ചെയ്തെന്ന് പറഞ്ഞ് സയനോരയ്ക്ക് നേരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. അടുത്തിടെ വണ്ടർ വുമൺ എന്ന സിനിമയിലും സയനോര അഭിനയിച്ചു. അ‍ഞ്ജലി മേനോൻ സംവിധാനം ചെയ്ത സിനിമ ആയിരുന്നു ഇത്.

    Read more about: sayanora
    English summary
    Sayanora Philip Open Up About Body Shaming Experiences; Reveals How She Accepted Herself
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X