»   » ഈ സിനിമകള്‍ കാണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്‌കൂള്‍ ജീവിതം ഓര്‍മിച്ചോ?

ഈ സിനിമകള്‍ കാണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്‌കൂള്‍ ജീവിതം ഓര്‍മിച്ചോ?

Written By:
Subscribe to Filmibeat Malayalam

ഇന്ന് ജൂണ്‍ ഒന്ന്, ഒരു പുതിയ അധ്യായന വര്‍ഷം ആരംഭിയ്ക്കുന്നു. ഫേസ്ബുക്കിലും മറ്റും പലരും തങ്ങളുടെ സ്‌കൂള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് കണ്ടു. തിരിച്ചുകിട്ടാത്തെ ബാല്യത്തെ ഓര്‍ത്തുള്ള നിരാശയായിരുന്നു മിക്ക പോസ്റ്റുകളും.

ചില സിനിമകള്‍ കാണുമ്പോള്‍ മനസ്സ് അറിയാതെ നമ്മളെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും. സ്‌കൂള്‍ ജീവിതത്തിന്റെ ഓര്‍മകളും, ആവശ്യകതകളും സാമകാലിക പ്രശ്‌നങ്ങളും പങ്കുവയ്ക്കുന്ന അത്തരം ഒത്തിരി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. നോക്കാം

ഈ സിനിമകള്‍ കാണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്‌കൂള്‍ ജീവിതം ഓര്‍മിച്ചോ?

ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് നോട്ട് ബുക്ക്. ഊട്ടിയിലെ ബോര്‍ഡിങ് സ്‌കൂള്‍ പശ്ചാത്തലമാരക്കി കഥ പറയുന്ന ചിത്രത്തില്‍ മൂന്ന് പെണ്‍കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. സറ, പൂജ, ശ്രീദേവി എന്നീ മൂന്ന് പെണ്‍കുട്ടികളുടെ പ്ലസ്ടു ജീവിതമാണ് നോട്ട്ബുക്ക് എന്ന ചിത്രം

ഈ സിനിമകള്‍ കാണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്‌കൂള്‍ ജീവിതം ഓര്‍മിച്ചോ?

കുട്ടികള്‍ക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച മലയാള സിനിമകളില്‍ ഒന്നാണ് ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍. സ്‌കൂള്‍ ജീവിതത്തിന്റെ പല രസകരമായ മുഹൂര്‍ത്തങ്ങളും ഈ സിനിമയില്‍ കടന്നുവരുന്നു

ഈ സിനിമകള്‍ കാണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്‌കൂള്‍ ജീവിതം ഓര്‍മിച്ചോ?

കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ കാലിക പ്രശ്‌നങ്ങളാണ് മാണിക്യക്കല്ല് എന്ന ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നത്. എം മോഹന്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരെ ഒരിക്കല്‍ കൂടെ സ്‌കൂള്‍ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. സാമ്പത്തികമായും വിജയം നേടിയ ചിത്രമാണ് മാണിക്യക്കല്ല്

ഈ സിനിമകള്‍ കാണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്‌കൂള്‍ ജീവിതം ഓര്‍മിച്ചോ?

സ്‌കൂള്‍ ജീവിതം എന്നതിനപ്പുറം, ഒരു അന്വേഷണാത്മക ചിത്രമാണ് ഒളിമ്പ്യന്‍ അന്തോണി ആദം. എന്നാല്‍ ചിത്രത്തിന്റെ ഭൂരിഭാഗവും കുഞ്ഞുങ്ങളുടെ സ്‌കൂള്‍ ജീവിതത്തെ പശ്ചാത്തലമാക്കിയുള്ളതാണ്. കായിക വിദ്യാഭ്യാസത്തിനും ചിത്രം പ്രാധാന്യം നല്‍കുന്നു

ഈ സിനിമകള്‍ കാണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്‌കൂള്‍ ജീവിതം ഓര്‍മിച്ചോ?

പദ്മരാജന്റെ മികച്ച ചിത്രങ്ങളിലൊന്നാണ് കൂടെവിടെ. മമ്മൂട്ടി, സുഹാസിനി, റഹ്മാന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ബോര്‍ഡിങ് സ്‌കൂളിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്

ഈ സിനിമകള്‍ കാണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്‌കൂള്‍ ജീവിതം ഓര്‍മിച്ചോ?

ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന്റെ സ്‌കൂള്‍ ജീവിതവും കോളേജ് ജീവിതവുമൊക്കെയാണ് പ്രേമം എന്ന ചിത്രത്തില്‍ കാണിയ്ക്കുന്നത്. സ്‌കൂള്‍ ജീവിതത്തിലെ പ്രണയവും പരീക്ഷയ്ക്ക് തോല്‍ക്കുമ്പോഴുള്ള വീട്ടിലെ വഴക്കുമൊക്കെ ഈ സിനിമ കാണുമ്പോള്‍ ഓര്‍മയില്ലെത്തും.

English summary
We list you some of the Malayalam movies, which had school as their main background. These films might remind you of your good old school days.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam