For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റമുറിവെളിച്ചത്തിന്റെ രാഹുൽ... മികച്ച ചിതത്തിന്റെ സംവിധായകനെ കണ്ടുമുട്ടുമ്പോൾ..!

  By Desk
  |

  ശൈലൻ

  കവി
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  ഇത്തവണത്തെ കേരള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ സിനിമയായിരുന്നു ഒറ്റമുറി വെളിച്ചം. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ രാഹുല്‍ റിജി നായരായിരുന്നു സംവിധാനം ചെയ്തത്. മികച്ച സിനിമയായി തിരഞ്ഞെടുത്തതിനൊപ്പം മികച്ച എഡിറ്റര്‍, മികച്ച രണ്ടാമത്തെ നടി, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിങ്ങനെ നാല് പുരസ്‌കാരങ്ങളായിരുന്നു സിനിമയെ തേടി എത്തിയത്. കോഴിക്കോട് നടത്തിയ റീജിയണല്‍ ഐഎഫ്എഫ്‌കെയില്‍ സിനിമാ നിരുപകനും കവിയുമായ ശൈലനുമായി രാഹുല്‍ ജി നായര്‍ തന്റെ സിനിമയെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്.

   rahul-riji-nair

  കഴിഞ്ഞ ആഴ്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും അന്വേഷിച്ച ഒരു പേരാണ് ഈ ചുള്ളന്റേത്. പോയ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയായ 'ഒറ്റമുറിവെളിച്ച' ത്തിന്റെ സംവിധായകന്‍. രാഹുല്‍ റിജി നായര്‍. റീജിയണല്‍ ഐഎഫ്എഫ്‌കെ യില്‍ 'സമൂഹമാധ്യമങ്ങളിലെ സിനിമാനിരൂപണം' എന്ന വിഷയത്തിന്റെ ഓപ്പണ്‍ ഫോറം ചര്‍ച്ചയ്ക്കായി സ്റ്റേജ് പങ്കിട്ടപ്പോള്‍ പരിചയപ്പെടാനായി. പരിചയം മൂത്ത് അടുപ്പമായപ്പോള്‍, ഓപ്പണ്‍ ഫോറം കഴിഞ്ഞെല്ലാവരും സ്റ്റാന്റ് വിട്ടിട്ടും കുറെനേരം ഞങ്ങള്‍ പുറത്തിറങ്ങി വര്‍ത്താനം പറഞ്ഞു. (വണ്‍ഇന്ത്യയിലെ ബിനുവും എഡിറ്ററായി ഒപ്പമുണ്ടായി). സിനിമയോടുള്ള ഭ്രമം മൂത്ത് ഐ.ടി പാര്‍ക്കിലെ ജോലി ഒഴിവാക്കി സംവിധാനത്തിലേക്ക് വന്നതാണ് രാഹുല്‍.

  ottamuri-velicham

  നമ്മക്കെയൊക്കെപോലെ തിരുവനന്തപുരത്തെ ഐഎഫ്എഫ്‌കെയില്‍ ലോകസിനിമ കണ്ട് പ്രാന്തുമൂത്ത ആളായതുകൊണ്ട് ഒറ്റമുറിവെളിച്ചം ആദ്യം അയച്ചുകൊടുത്തത് അങ്ങോട്ട് തന്നെ ആയിരുന്നു. സെലക്ഷന്‍ കമ്മറ്റി നിഷ്ടൂരമായി തള്ളി. പക്ഷെ പിന്നീട് അയച്ച ദുബായ്, ന്യൂയോര്‍ക്ക് അന്താരാഷ്ട്ര മേളകളിലേക്കൊക്കെ സിനിമയ്ക്ക് സെലക്ഷന്‍ കിട്ടുകയും ചെയ്തു. അതിനിടയില്‍ ആണ് സ്റ്റേറ്റ് അവാര്‍ഡ് ജൂറി ഒറ്റമുറി വെളിച്ചത്തിനെ 2017 ലെ മികച്ച ചിത്രമായി അംഗീകരിക്കുന്നത്. പടത്തിലെ മികച്ച പ്രകടനത്തിന് പോളി ചേച്ചി സഹനടിക്കുള്ള അവാര്‍ഡ് നേടുകയും വിനീത കോശി മികച്ചനടി പുരസ്‌കാരത്തിന്റെ പടിവാതില്‍ വരെ പാര്‍വതിക്ക് കനത്ത വെല്ലുവിളി ആവുകയും ചെയ്തു. ഇരട്ടമധുരമായെന്ന് പറഞ്ഞാല്‍ മതിയല്ലോ.. ആശംസകള്‍ സഹോദര എന്നും പറഞ്ഞാണ് ശൈലന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  ഇതാണ് സംവിധായകന്റെ കഴിവ്! എത്രമെനക്കെട്ടിട്ടാണെങ്കിലും ആട് 3 അങ്ങനെ തന്നെ ചെയ്യുമെന്ന് സംവിധായകന്‍!

  English summary
  Schzylan saying about Ottamuri Velicham director Rahul Riji Nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X