For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പല ടൈറ്റിലുകളും വരുന്നുണ്ട്, അതിന് ഞാന്‍ ഉത്തരവാദിയല്ല, മമ്മൂട്ടി ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

  |

  മമ്മൂട്ടി നായകവേഷത്തില്‍ എത്തിയ ത്രില്ലര്‍ സിനിമകള്‍ക്കെല്ലാം എല്ലാക്കാലത്തും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി വിജയ സിനിമകള്‍ ത്രില്ലര്‍ വിഭാഗത്തില്‍ മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയിട്ടുണ്ട്. മെഗാസ്റ്റാറിന്‌റെ ഇത്തരം സിനിമകളില്‍ എല്ലാവരുടെയും പ്രിയപ്പെട്ട ചിത്രമാണ് സിബിഐ സീരീസ്. ഒരു സിബിഐ ഡയറിക്കുറിപ്പ് ഉള്‍പ്പെടെ നാല് ഭാഗങ്ങളാണ് സിബി ഐ സീരിസില്‍ വന്നത്. മമ്മൂട്ടിയുടെ സേതുരാമയ്യര്‍ എന്ന കഥാപാത്രം സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത റോളുകളില്‍ ഒന്നായിരുന്നു.

  mammootty

  1988ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങിയത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരുടെ പ്രകടനം തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായത്. സേതുരാമയ്യര്‍ക്കൊപ്പം എസ് ഐ വിക്രം എന്ന ജഗതി കഥാപാത്രവും, ചാക്കോ എന്ന മുകേഷിന്‌റെ റോളും പ്രേക്ഷകര്‍ ഏറ്റെടുത്തു. സുരേഷ് ഗോപി, സുകുമാരന്‍, ജനാര്‍ദ്ധനന്‍, പ്രതാപചന്ദ്രന്‍, ലിസി, ഉര്‍വ്വശി, ബഹദൂര്‍ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റുപ്രധാന താരങ്ങള്‍.

  സിബിഐ ഡയറിക്കുറിപ്പിന്‌റെ വിജയത്തിന് പിന്നാലെ 1989ല്‍ ജാഗത്ര എന്ന ചിത്രവും പുറത്തിറങ്ങി. ആദ്യ ഭാഗത്തിന്‌റെ അതേ ടീം തന്നെയായിരുന്നു രണ്ടാം ഭാഗത്തിലും ഒന്നിച്ചത്. പിന്നീട് 2004ല്‍ സേതുരാമയ്യര്‍ സിബിഐയും, 2005ല്‍ നേരറിയാന്‍ സിബിഐയും പുറത്തിറങ്ങി. സിബിഐ അഞ്ചാം ഭാഗവും വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് അറിയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷമുളള മമ്മൂട്ടി-എസ് എന്‍ സ്വാമി-കെ മധു ചിത്രത്തിനായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. എന്നാല്‍ പ്രഖ്യാപനത്തിന് ശേഷം സിനിമയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.

  ചിത്രത്തെ കുറിച്ചുളള നിരവധി ഊഹാപോഹങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പലതവണ വന്നിട്ടുണ്ട്. ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗത്തിന്റെ പേരുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് എസ് എന്‍ സ്വാമി സംസാരിച്ചത്. തന്‌റെ ഇതുവരെയുളള എഴുത്തില്‍ എറ്റവും അധികം സമയം എടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥ സിബിഐ സീസണ്‍ ഫൈവിന്‌റെതാണ് എന്ന് എസ് എന്‍ സ്വാമി പറയുന്നു.

  പടം കണ്ട് കണ്ണ് നിറഞ്ഞ മമ്മൂക്കയെ ആണ് അന്ന് കണ്ടത്, അനുഭവം പങ്കുവെച്ച് സ്വര്‍ഗചിത്ര അപ്പച്ചന്‍

  സിനിമയുടെ പേരും മറ്റ് കാര്യങ്ങളും തീരുമാനിച്ചിട്ടില്ല. എന്നാല്‍ പലരും ഇപ്പോള്‍ തന്നെ പല ടൈറ്റിലും പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്. അതിന് ഞാന്‍ ഉത്തരവാദിയല്ല, ഔദ്യോഗികമായി സിനിമയുടെ പേര് അറിയിക്കുന്നതായിരിക്കും, എസ് എന്‍ സ്വാമി പറഞ്ഞു. സിനിമയുടെ ക്ലൈമാക്‌സിന് വേണ്ടിയാണ് കൂടുതല്‍ സമയം എടുത്തതെന്നും തിരക്കഥാകൃത്ത് പറയുന്നു. ഇതുവരെയുളള സിബിഐ ചിത്രങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതാണ് പുതിയ സിനിമയുടെ ക്ലൈമാക്‌സ്. അതുകൊണ്ട് തന്നെ എല്ലാതരത്തിലും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് എന്റെ വിശ്വാസമെന്നും അഭിമുഖത്തില്‍ എസ് എന്‍ സ്വാമി വ്യക്തമാക്കി.

  അതേസമയം സിബിഐ അഞ്ചാം ഭാഗത്തെ സംബന്ധിച്ചുളള അറിയിപ്പുകള്‍ ഉടന്‍ വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ തിയ്യേറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമാണ് ഇത്. മമ്മൂട്ടിയെ വീണ്ടും സേതുരാമയ്യര്‍ ലുക്കില്‍ കാണാന്‍ ആഗ്രഹിക്കുന്നവരും ഏറെയാണ്. മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍ക്ക് ശേഷം സിബിഐ ഫൈവും വരുമെന്ന് പ്രതീക്ഷിക്കാം. സിബിഐ സീരിസ് സിനിമകള്‍ ടെലിവിഷന്‍ ചാനലുകളില്‍ വരുമ്പോള്‍ എപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

  അവസാന നിമിഷമാണെങ്കിലും ഈ തെണ്ടി കൊണ്ടുവരുന്ന ഡയലോഗ് അടിപൊളിയാണല്ലോ, നിവിന്‌റെ കമന്‌റ് പറഞ്ഞ് അജു

  Read more about: mammootty sn swamy
  English summary
  script writer sn swamy's reaction on fake news about mammootty's cbi series 5th movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X