twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഥ പറയുന്നത് കോട്ടയത്തിന്റെ പശ്ചാത്തലത്തില്‍, ചിത്രത്തിന് ഒരു ഗ്ലോബല്‍ സ്വഭാവമുണ്ട്,ഉണ്ണി ആർ

    |

    ഹൗ ഓൾഡ് ആർ യു വിന് ശേഷം മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോശൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻകോഴി. ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് . വസ്ത്ര വ്യാപാരശാലയിലെ സെയിൽസ് ഗേളായ മാധുരി എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. പുറത്തു വന്ന ട്രെയിലറും ടീസറു പോലെ ഒരു ഗുഡ് ഫീൽ ചിത്രമാണിത്.
    ‌‌‌
    ഉണ്ണി ആറിന്റ പ്രശസ്ത കഥയായ പ്രതി പൂവൻകോഴി യുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥാകൃത്ത് ഉണ്ണി ആർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യറാക്കിയിരിക്കുന്നത്. ഇപ്പോഴിത പ്രതിപൂവൻ കോഴിയെ ജനിക്കാൻ ഇടയായ സാഹചര്യം വെളിപ്പെടുത്തി തിരക്കഥകൃത്ത് ഉണ്ണി ആർ. ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായുളള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

     ശക്തരായ സ്ത്രീകഥാപാത്രം

    സ്ത്രീകൾ ജന്മനാ കരുത്തരാണ്, വ്യവസ്ഥിതികളാൽ അവർ പരുവപ്പെടാൻ ശ്രമിക്കുകയാണ്. തനിയ്ക്ക് ചുറ്റുമുള സമൂഹത്തിലെ ശക്തരായ സ്ത്രീകഥാപാത്രങ്ങളാണ് പ്രതി പൂവൻ കോഴിയുടെ എഴുത്തിനെ സ്വാധീനിച്ചത് - ഉണ്ണി ആർ അഭിമുഖത്തിൽ പറഞ്ഞു. നമ്മുടെ വീട്ടിലും ചുറ്റുവട്ടത്തുമൊക്കെ കാണുന്ന ശക്തരായ നിരവധി സ്ത്രീകൾ. ജന്മനാ കരുത്തരായ സ്ത്രീകളാണ് എന്നാണ് പൊതുവിൽ എനിയ്ക്ക് തോന്നിയിട്ടുളളത്- ഉണ്ണി ആർ പറഞ്ഞു.

    ഈ സിനിമയുടെ  വിഷയം

    കലയ്ക്ക്, ചില സിനിമകള്‍ക്ക് ഒക്കെ വളരെ പെട്ടെന്ന് ആസ്വാദകരുമായി കണക്റ്റ് ചെയ്യാന്‍ പറ്റും. ലോകത്തുള്ള ഏതു മനുഷ്യനും ഈ സിനിമയുടെ വിഷയം മനസ്സിലാവും. എല്ലാവര്‍ക്കും മനസ്സിലാവുന്ന ജീവിതസാഹചര്യങ്ങളാണ്. കഥ പറയുന്നത് കോട്ടയം പോലുള്ള ഒരു സ്ഥലത്തിന്റെ പശ്ചാത്തലത്തില്‍ ആണെങ്കിലും വിഷയത്തിന് ഒരു ഗ്ലോബ്ബല്‍ സ്വഭാവമുണ്ട്. സബ് ടൈറ്റില്‍ ഇല്ലെങ്കില്‍ കൂടിയും ഏതു ഭാഷക്കാര്‍ക്കും ഈ സിനിമ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം മനസ്സിലാവുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

     ഫീൽ ഗുഡ് മൂവി

    മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫീൽ ഗുഡ് മൂവി എന്ന പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. മഞ്ജുവിന്റെ കരിയറിലെ ശക്തമായ മറ്റൊരു സ്ത്രീ കഥാപാത്രമാണ് മാധുരി. വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയിൽസ് ഗേളാണ് മാധുരി. ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മഞ്ജുവിന്റെ കരിയറിൽ എന്നും ഓർമിച്ചിരിക്കുന്ന ഒരു കഥാപാത്രവും ചിത്രവുമായിരിക്കും പ്രതി പൂവൻ കോഴി എന്ന ഒറ്റവാക്കിൽ പറയാൻ സാധിക്കും.

    വൻ താരനിര


    ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജുവിനോടൊപ്പം അനുശ്രീ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, അലൻസിയാർ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസാണ്. സ്വന്തം ചിത്രത്തിൽ വില്ലനായിട്ടാണ് സംവിധായകന്റെ മോളിവുഡ് എൻട്രി . തുടക്കം മുതൽ തന്നെ പ്രിയ സംവിധായകന്റെ വില്ലൻ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച സംവിധായകൻ എന്നതിലുപരി മികച്ച അഭിനേതാവാണെന്നും റോഷൻ ആൻഡ്രൂസ് ആ തെളിയിച്ചു കഴിഞ്ഞു

    English summary
    script writer unni r says about prathi poovankozhi movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X