For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി കൂളിങ് ഗ്ലാസ് വെക്കുന്നതിന് പിന്നിലെ കാരണം ഇതായിരുന്നോ? ചിരിവരും ഈ കാരണം കേട്ടാല്‍! കാണൂ!

  |

  മുഹമ്മദ് കുട്ടി പാനിപറമ്പില്‍ ഇസ്മായില്‍ ഈ പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. മുഹമ്മദ് കുട്ടി ലോപിച്ച് മമ്മൂട്ടിയാക്കിയിരിക്കുകയാണ് നമ്മള്‍. അതേ മലയാളത്തിന്‍രെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ പേരാണ് തുടക്കത്തില്‍ പറഞ്ഞത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം വരവ് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. ഏത് തരത്തിലുള്ള കഥാപാത്രത്തേയും മനോഹരമാക്കാനുള്ള വൈദഗദ്ധ്യവും അദ്ദേഹം പുറത്തെടുക്കാറുണ്ട്. വളര്‍ന്നുവരുന്ന ഒരു താരമാണ് താനെന്നും ബോണ്‍ ആക്ടറല്ലെന്നും ഇന്നും അഭിനയപഠനം പൂര്‍ത്തിയായിട്ടില്ലെന്നും അടുത്തിടെയും അദ്ദേഹം പറഞ്ഞിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും പത്മശ്രീയുമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയിലൊരുക്കിയ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

  പിജി വിശ്വഭംരന്‍ ചിത്രമായ സ്‌ഫോടനത്തിലാണ് ആദ്യമായി മമ്മൂട്ടിയെന്ന പേര് താരങ്ങളുടെ ലിസ്റ്റില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്. സജിനെന്ന പേരും ഉപയോഗിച്ചിരുന്നു. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒട്ടനവധി സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. തിരക്കഥയിലെ വ്യത്യസ്തതയെക്കുറിച്ചാണ് അദ്ദേഹം എന്നും ചിന്തിക്കാറുള്ളത്. നവാഗതനെന്നോ പരിചയസമ്പന്നനെന്നോ ഭേദമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. മമ്മൂട്ടിയുടെ ശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൂളിങ് ഗ്ലാസ്. ലോക്കേഷനിലേക്കും ആള്‍ക്കൂട്ടത്തിലേക്കുമൊക്കെ ഇറങ്ങുമ്പോള്‍ അദ്ദേഹം കൂളിങ്ങ് ഗ്ലാസും വെച്ച് സ്‌റ്റൈലിഷായാണ് പ്രത്യക്ഷപ്പെടാറുള്ളത്. അദ്ദേഹത്തിന്റെ കൂളിങ് ഗ്ലാസ് പ്രേമത്തെക്കുറിച്ചാണ് സംവിധായകനായ ടിഎസ് സജി സംസാരിച്ചത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  മമ്മൂട്ടിയുടെ പിന്തുണ

  മമ്മൂട്ടിയുടെ പിന്തുണ

  മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടിയുടെ പിന്തുണയെക്കുറിച്ച് വാചാലരായി നിരവധി പേരെത്തിയിരുന്നു. പുറമെ വളരെ പരുക്കനായും കര്‍ക്കശക്കാരനായുമൊക്കെയാണ് കേള്‍ക്കാറുള്ളതെങ്കിലും അടുത്തിടപഴകുമ്പോള്‍ തന്നെ ആ ധാരണ മാറുമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഒരാളില്‍ എന്തെങ്കിലുമൊരു പ്രത്യേകത കാണാതെ മമ്മൂട്ടി അയാള്‍ക്ക് ഡേറ്റ് കൊടുക്കില്ലെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ചവരില്‍ നിരവധി പേരെ സ്വതന്ത്ര്യ സംവിധായകരാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹമാണെന്നും ടിഎസ് സജി പറയുന്നു.

  അവസരം നല്‍കും

  അവസരം നല്‍കും

  അസോസിയേറ്റായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ത്തന്നെ പലരുടേയും കഴിവിനെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടാവാറുണ്ട്. അങ്ങനെയുള്ളവരെ അങ്ങോട്ട് വിളിച്ചാണ് അദ്ദേഹം ഡേറ്റ് നല്‍കാറുള്ളത്. ഇക്കാര്യത്തെക്കുറിച്ച് പലരും പറഞ്ഞിരുന്നു. അബ്രഹാമിന്റെ സന്തതികളിലൂടെ സംവിധായകനായി മാറിയ ഷാജി പാടൂരിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മമ്മൂട്ടി ഡേറ്റ് നല്‍കിയിരുന്നു. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി സിനിമയില്‍ത്തുടരുന്ന ഷാജിയോട് സ്വതന്ത്ര്യ സംവിധായകനാവണമെന്നും തന്നെ നായകനാക്കി സിനിമയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

  കൂളിങ് ഗ്ലാസ് വെച്ചാണ് വരുന്നത്

  കൂളിങ് ഗ്ലാസ് വെച്ചാണ് വരുന്നത്

  ലൊക്കേഷനിലേക്ക് വരുമ്പോഴെല്ലാം കൂളിങ് ഗ്ലാസ് വെച്ചാണ് മമ്മൂട്ടി വരാറുള്ളത്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് തങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നതായി ടിഎസ് സജി പറയുന്നു. താന്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കായിരിക്കുമെന്നും സ്വഭാവികമായി തനിക്കൊരു ചമ്മലുണ്ടാവാറുണ്ട്. അത് മറയ്ക്കുന്നതിന് വേണ്ടിയാണ് ഗ്ലാസ് വെയ്ക്കുന്നത്. അപ്പോള്‍ പുള്ളിക്ക് ആരെ വേണേലും നോക്കാമല്ലോ. എല്ലാവരോടും ഗുഡ് മോണിങ്ങൊക്കെ പറഞ്ഞ് വളരെ പോസിറ്റീവായാണ് പുള്ളി സെറ്റിലെത്തുന്നത്.

  ശല്യം ചെയ്യില്ല

  ശല്യം ചെയ്യില്ല

  ഭക്ഷണം കഴിച്ചാണ് വന്നതെങ്കില്‍ നേരെ മേക്കപ്പിനായി ഇരിക്കാറുണ്ട് മമ്മൂട്ടി. സീനിനെക്കുറിച്ച് ചോദിക്കാറുണ്ടെന്നല്ലാതെ സംവിധായകനെ അനാവശ്യമായി ശല്യം ചെയ്യുന്നയാളല്ല മമ്മൂട്ടി. മുന്‍പൊരിക്കല്‍ ഒരു സിനിമയുടെ ചിത്രീകരണത്തില്‍ അദ്ദേഹത്തിന് നേരത്തെ പോവേണ്ടതായി വന്നു. തന്നെ 7 മണിക്ക് വിടാമോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. താന്‍ പോവുമെന്നല്ല മറിച്ച് തന്നെ വിടാമോയെന്നായിരുന്നു അദ്ദേഹം ചോദിച്ചതെന്നും സജി പറയുന്നു.

  ബീച്ചിലെ ചിത്രീകരണം

  ബീച്ചിലെ ചിത്രീകരണം

  ഇപ്പോഴത്തെ ചിത്രീകരണം കഴിഞ്ഞാല്‍ തങ്ങള്‍ നേരെ ബീച്ചിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണെന്നും രഘുവരനുമായുള്ള ചെറിയൊരു ഫൈറ്റാണ് ചിത്രീകരിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തോട് പറഞ്ഞത്. അപ്പോള്‍ ഇന്ന് പാതിര കഴിയുമല്ലോ, എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇല്ല പെട്ടെന്ന് തീരുമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. ചടങ്ങിന് പോയിക്കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക് പോവരുതെന്നും തിരിച്ച് ലൊക്കേഷനിലേക്ക് വരണമെന്നും പറഞ്ഞിരുന്നു.

  തിരിച്ചെത്തി

  തിരിച്ചെത്തി

  ബീച്ചിലെ ചിത്രീകരണം കഴിഞ്ഞതിന് പിന്നാലെയായി തങ്ങള്‍ ഫ്രഷാവുന്നതിനായി ലോഡ്ജിലേക്ക് പോയിരുന്നു. പെട്ടെന്ന് തന്നെ ലൊക്കേഷനിലേക്ക് തിരിച്ചെത്തി ലൈറ്റിംഗൊക്കെ ചെയ്തിരുന്നു. അതിനിടയിലാണ് മമ്മൂട്ടി വന്നില്ലല്ലോ എന്ന് പറഞ്ഞത്. അദ്ദേഹം നേരത്തെ തന്നെ എത്തിയെന്നും പ്രൊഡക്ഷന്‍ വണ്ടിയില്‍ ഉറങ്ങുകയാണെന്നുമായിരുന്നു കൂടെയുണ്ടായിരുന്ന പയ്യന്‍ പറഞ്ഞത്. നിങ്ങളെന്താ ലേറ്റായതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ലൊക്കേഷനിലൊന്നും അദ്ദേഹം ഒരു പ്രശ്‌നവും ഉണ്ടാക്കാറില്ല. അദ്ദേഹത്തെ വെച്ച് വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്.

  English summary
  Secret behind Mammootty's cooling glass craze
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X