»   » അവളുടെ രാവുകള്‍ നല്‍കിയത് വലിയ വേദന, പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ടെന്നും സീമ...

അവളുടെ രാവുകള്‍ നല്‍കിയത് വലിയ വേദന, പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ടെന്നും സീമ...

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സംവിധായകനായിരുന്നു ഐവി ശശി. വലിയൊരു സ്വപ്‌നം ബാക്കിയാക്കിയാണ് അദ്ദേഹം അനശ്വരതയിലേക്ക് വിടവാങ്ങിയത്. ഐവി ശശിയുടെ സിനിമകളിലും ജീവിതത്തിലും നായികയായ സീമയുടെ കരയിറിലെ ശ്രദ്ധേയ ചിത്രമായിരുന്നു അവളുടെ രാവുകള്‍. സീമ ആദ്യമായി നായികയാകുന്നു ചിത്രവുമായിരുന്നു അത്.

സംവിധായകന്റെ കലയാണ് സിനിമ എന്ന് അടിവരയിട്ടു, ന്യൂജന്‍ സംവിധായകര്‍ കണ്ട് പഠിക്കണം...

സെക്‌സ് സീനില്‍ അഭിനയിക്കാന്‍ നടിക്ക് ഹോട്ടല്‍ മുറിയില്‍ പ്രത്യേക ക്ലാസ്, നിര്‍മാതാവിനെതിരെ നടി..!

തങ്ങളുടെ 37ാം വിവാഹ വാര്‍ഷികത്തില്‍ സീമയും ഐവി ശശിയും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അവളുടെ രാവുകളിലെ അനുഭവങ്ങളേക്കുറിച്ച് സീമ തുറന്ന് പറയുന്നുണ്ട്. കരിയറില്‍ ബ്രേക്കായെങ്കിലും താന്‍ അന്ന് ഒരു പാട് വേദന സഹിച്ചിരുന്നെന്ന് സീമ പറയുന്നു.

ഒന്നും അറിയില്ലായിരുന്നു

നര്‍ത്തകിയായി സിനിമയില്‍ എത്തിയ ശാന്തി എന്ന സീമയ്ക്ക് അവളുടെ രാവുകളില്‍ അഭിനയക്കുമ്പോള്‍ ഒന്നും അറിയില്ലായിരുന്നു. സത്യത്തില്‍ അവളുടെ രാവുകളിലെ രാജിയേപ്പോലെ താന്‍ ഒരു പാവമായിരുന്നെന്നും സീമ പറയുന്നു.

പറഞ്ഞ് തരുന്നത് പോലെ അഭിനയിക്കും

ഡയറക്ടര്‍ എന്ന നിലയില്‍ ഐവി ശശി പറഞ്ഞ് കൊടുക്കുന്നതുപോലെ അഭിനയിക്കുകയായിരുന്നു സീമ. രാജി എന്ന ലൈംഗീക തൊഴിലാളിയെ തനിക്ക് പരിജയമില്ല. പക്ഷെ അവളാകാന്‍ ചില വേഷങ്ങളൊക്കെ ഇടുമ്പോള്‍, 'ഞാന്‍ ഇങ്ങനെയൊക്ക അഭിനയിക്കണമോ സാര്‍' എന്ന് ചോദിച്ചിട്ടുണ്ടെന്ന് സീമ പറയുന്നു.

സീമ എന്ന നടിയുടെ തുടക്കം

അവളുടെ രാവുകളില്‍ അഭിനയിക്കുമ്പോള്‍ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ആ വേദന ഒരു വലയി വിജയമാണ് തനിക്ക് സമ്മാനിച്ചത്. സീമ എന്ന നടിയുടെ തുടക്കം അവിടെയായിരുന്നെന്നും സീമ പറയുന്നു.

ഒന്നാം നിര നായിക

അവളുടെ രാവുകളുടെ വിജയം സീമ നടിയെ മലയാളത്തിലെ ഒന്നാം നിര നായികയാക്കി. 1980കളായപ്പോഴേക്കും ഐവി ശശിയുടെ നിരവധി സിനിമകളില്‍ സീമ പ്രധാന വേഷത്തിലെത്തി. 1978 മുതല്‍ 80 വരെ പ്രശസ്തരായ സംവിധായകരുടെ 50ഓളം ചിത്രങ്ങളില്‍ സീമ വേഷമിട്ടു.

മുഴുവന്‍ ക്രെഡിറ്റും ഐവി ശശിക്ക്

തന്നിലെ ആര്‍ട്ടിസ്റ്റിന്റെ കഴിവുകളെ പുറത്ത് കൊണ്ടുവന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും ഐവി ശശിക്കുള്ളതാണ്. ജീവിതത്തില്‍ തനിക്കദ്ദേഹം ഭര്‍ത്താവ് മാത്രമല്ല അഭിനയത്തിലെ ഗുരുകൂടെയാണ്. ആ ഗുരുമുഖത്ത് നിന്നാണ് താന്‍ അഭിനയത്തിന്റെ പാഠങ്ങള്‍ മനസിലാക്കിയിട്ടുള്ളതെന്നും സീമ പറയുന്നു.

നിറവയറുമായി അഭിനയം

അഹിംസ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സീമ ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു. തന്റെ നിറവയര്‍ മറയ്ക്കാനാണ് താന്‍ അവതരിപ്പിച്ച കഥാപാത്രത്തെ വീല്‍ചെയറിലാക്കിയത്. ആ സിനിമയില്‍ ഏറെയും ക്ലോസപ്പ് ഷോട്ടുകളായിരുന്നെന്നും സീമ പറയുന്നു.

ആ വലിയ സ്വപ്‌നം

ശാരീരിക അവശതകള്‍ മൂലം സിനിമയില്‍ നിന്നും അകന്ന് നില്‍ക്കുകയായിരുന്നു ഐവി ശശി. വീണ്ടും വലിയൊരു ക്യാന്‍വാന്‍സില്‍ ബിഗ് ബജറ്റ് ചിത്രവുമായി തിരിച്ചെത്താനുള്ള തയാറെടുപ്പുകള്‍ക്കിടെയായിരുന്നു നിനച്ചിരിക്കാതെ മരണമെത്തിയത്. സംവിധാനം ഐവി ശശി എന്ന ടൈറ്റില്‍ കാര്‍ഡ് കാണാന്‍ അദ്ദേഹത്തേയും സീമയേയും പോലെ മലയാളി പ്രേക്ഷകരും ആഗ്രഹിച്ചിരുന്നു.

English summary
Seema remembering the pain of Avalude Ravukal shooting.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam