For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനൊരിക്കലും അമ്മയാകില്ല; ആഗ്രഹിച്ചാലും ഇനി അത് നടക്കില്ലെന്ന് പ്രമുഖ ഗായിക സെലീന ഗോമസ്

  |

  അമേരിക്കന്‍ ഗായികയായ സെലീന ഗോമസിനെ കുറിച്ചുള്ള കഥകള്‍ ഇന്ത്യയിലും വലിയ ചര്‍ച്ചയാവാറുണ്ട്. നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക് ജോണ്‍സും സെലീനയും മുന്‍പ് ഇഷ്ടത്തിലായിരുന്നു. ഈ കഥകള്‍ സെലീന തന്നെ പുറംലോകവുമായി പങ്കുവെച്ചിട്ടുണ്ട്. അതിന് ശേഷം ഗായിക മറ്റ് ചില ബന്ധങ്ങളിലേക്ക് പോവുകയും ചെയ്തിരുന്നു.

  എന്നാല്‍ തനിക്ക് ഒരിക്കലും ഒരു അമ്മയാവാന്‍ സാധിക്കില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പടുത്തലുമായിട്ടാണ് സെലീന വന്നിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കെടുക്കവേയാണ് തനിക്കൊരു അസുഖമുണ്ടെന്നും അത് കാരണം ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിക്കില്ലെന്നും സെലീന വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം..

  Also Read:പ്രണയവും കാമവുമൊക്കെ ചേര്‍ന്ന യാത്ര, ഒടുവിലൊരു കുഞ്ഞ് കൂടി എത്തുന്നു; സന്തോഷ വാര്‍ത്തയുമായി ജോണും പൂജയും

  രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ആ സമയത്ത് ചികിത്സ തേടുകയും മരുന്നുകള്‍ കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ ഭാഗമായി സ്വന്തമായി കുട്ടികളെ പ്രസവിക്കാന്‍ തനിക്ക് സാധിക്കുകയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായിട്ടാണ് സെലീന വെളിപ്പെടുത്തിയത്. ഇതിനിടെ ഗര്‍ഭിണിയായ തന്റെ സുഹൃത്തിനെ കാണാന്‍ പോയിട്ട് തിരിച്ച് വന്നത് വളരെ വേദനയോടെയായിരുന്നുവെന്നും സെലീന സൂചിപ്പിച്ചിരുന്നു.

  Also Read: ഈ മമ്മൂട്ടി വേണ്ടെന്ന് നിര്‍മ്മാതാവ്, പൊട്ടിയാല്‍ അടുത്ത പടം ഫ്രീയെന്ന് മമ്മൂട്ടി; വാറുണ്ണി ഉണ്ടായതിങ്ങനെ

  അന്ന് കാറിലിരുന്ന് താന്‍ കരയുകയും അത് തന്നെ ആഴത്തില്‍ ബാധിക്കുകയും ചെയ്തിരുന്നുവെന്നാണ് സെലീന പറയുന്നത്. എന്നെങ്കിലും ഒരു അമ്മയാവാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാനും പ്രതീക്ഷിച്ചിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായിരുന്നു അത്. എന്തൊക്കെയായാലും എനിക്ക് അങ്ങനൊന്ന് വേണം, ഞാനതിന് ശ്രമിക്കും എന്നുമാണ് ഒരു വിനോദ സൈറ്റിന് നല്‍കിയ അഭിമുഖത്തിലൂടെ സെലീന പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

  തനിക്ക് അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞത് എങ്ങനെയാണെന്നും സെലീന വിശദീകരിച്ചു. 'എന്റെ സൈക്കാട്ട്രിസ്റ്റാണ് ആ സമയത്ത് കൂടുതലായി സഹായിച്ചത്. ചില വാക്കുകള്‍ എങ്ങനെ പറയണമെന്ന് എനിക്ക് പഠിക്കേണ്ട സാഹചര്യം വരെ വന്നു. മാത്രമല്ല ഞാന്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ എവിടെയാണ് നില്‍ക്കുന്നതെന്ന കാര്യം പോലും മറക്കാന്‍ തുടങ്ങി.

  എനിക്ക് ബൈപോളാറാണെന്ന് അംഗീകരിക്കാന്‍ കുറച്ചധികം സമയം വേണ്ടി വന്നിരുന്നു. പക്ഷേ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കുകയാണ് ആദ്യം ചെയ്തത്. ഒരിക്കലും ആ അസുഖം ഇല്ലാതാകാന്‍ പോകുന്നില്ലെന്നും', സെലീന കൂട്ടിച്ചേര്‍ത്തു.

  ഗായകനായ നിക്ക് ജോണ്‍സുമായി പ്രണയത്തിലായതിന് പിന്നാലെ സെലീന വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇരുവരും ഒരു വര്‍ഷത്തോളം പ്രണയിക്കുകയും ഒരുമിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ അത്ര ഗൗരവ്വമായിട്ടുള്ള റിലേഷന്‍ രണ്ടാള്‍ക്കും ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ജസ്റ്റിന്‍ ബീബറുമായിട്ടും ഗായിക ഇഷ്ടത്തിലായി. വര്‍ഷങ്ങളോളം നീണ്ട പ്രണയമായിരുന്നെങ്കിലും അതും പാതി വഴിയില്‍ അവസാനിച്ചു. ഇപ്പോഴും സിംഗിളായി കഴിയുകയാണ് ഗായിക.

  English summary
  Selena Gomez Reveals She Never Become A Mother Because Of Bipolar Disorder. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X