For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേക്കപ്പ്മാന്റെ കൂടെ ഞാൻ ഒളിച്ചോടി പോയി; അദ്ദേഹം കൊണ്ട് പോയി നോക്കുമെന്ന് കരുതി, പിന്നെ സംഭവിച്ചത്-സേതുലക്ഷ്മി

  |

  അമ്മ കഥാപാത്രങ്ങളിലൂടെ വേറിട്ട മുഖമായി മാറിയ നടിയാണ് സേതുലക്ഷ്മി. അഭിനയിക്കാന്‍ സൗന്ദര്യമൊന്നും വേണ്ടെന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ള നടി നാടകങ്ങളിലൂടെയാണ് കരിയര്‍ തുടങ്ങിയത്. തന്റെ തുടക്കകാലത്തെ ജീവിതത്തെ കുറിച്ച് സേതുലക്ഷ്മി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണിപ്പോള്‍.

  Also Read: മലയാളി പെണ്‍കുട്ടിയെ വേണമെന്ന് സൗദിക്കാരന്‍; രണ്ട് കുട്ടികളുണ്ടെന്ന് പറഞ്ഞിട്ടും പിന്മാറിയില്ലെന്ന് ലക്ഷ്മി

  നാടകത്തില്‍ അഭിനയിക്കാന്‍ പോയ കാലത്ത് അതിന്റെ മേക്കപ്പ്മാന്റെ കൂടെ താന്‍ ഒളിച്ചോടി പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്. രണ്ടാളും വലിയ പ്രതീക്ഷയുമായി പോയതാണെങ്കിലും ഒടുവില്‍ അബദ്ധം മനസിലായി. പിന്നെ അടിയും പിടിയും വഴക്കുമായിട്ടുള്ള ജീവിതമായിരുന്നുവെന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ സേതുലക്ഷ്മി പറഞ്ഞത്. '

  മകളും നടിയുമായ ലക്ഷ്മിയുടെ കൂടെ ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സേതുലക്ഷ്മി. തൻ്റെ കരിയർ തുടങ്ങിയതെങ്ങനെയാണെന്ന് പറയുന്നതിനിടയിലാണ് ഭർത്താവിനെ കുറിച്ചും നടി അഭിപ്രായപ്പെട്ടത്.

  സ്വതന്ത്ര്യത്തിന് മുന്‍പേ ജനിച്ച ആളാണ് ഞാന്‍. പട്ടാളക്കാരന്റെ മകളാണ് ഞാന്‍. എനിക്ക് ഡാന്‍സ് ചെയ്യാനൊക്കെ ഇഷ്ടമാണ്. അത് പഠിക്കുകയും ചെയ്തിരുന്നു. അന്ന് ഞങ്ങളുടെ നാട്ടില്‍ അമേച്വര്‍ നാടകം ഉണ്ടായിരുന്നു. പട്ടാളത്തിന്റെ മോള്‍ ഡാന്‍സ് പഠിച്ചതാണ്, അവളെ കൂടെ കൂട്ടാമെന്ന് പറഞ്ഞ് എന്നെയും അതില്‍ ചേര്‍ത്തു. എനിക്ക് ഭയങ്കര ഇഷ്ടമാണെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. എന്നാല്‍ ഇതിനോടുള്ള താല്‍പര്യം കാരണം ഞാനൊരു മേക്കപ്പ്മാന്റെ കൂടെ ഒളിച്ചോടി.

  Also Read: അറുപത്തിനാലാം വയസിൽ മൂന്നാം വിവാഹത്തിന് ഒരുങ്ങി നടി ജയസുധ, വരൻ അമേരിക്കകാരൻ, താരം പ്രതികരിച്ചത് ഇങ്ങനെ!

  എന്റെ തോന്നിവാസത്തിനാണ് അന്ന് പോയത്. അയാള്‍ എന്നെ കൊണ്ട് പോകുമെന്ന് തന്നെ കരുതി. പിന്നെ ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ ഇരിക്കുകയായിരുന്നു. അദ്ദേഹം ലക്ഷ്മിയെ പോലെയാണ് കാണാന്‍. എനിക്ക് പറ്റിയ തെറ്റും അതാണ്. അയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നതാണ്.

  എനിക്ക് കുറേ സ്ഥലങ്ങളൊക്കെ ഉണ്ടെന്നും അത് കിട്ടുമെന്നുമാണ് പുള്ളി കരുതിയത്. സത്യത്തില്‍ അങ്ങനെയായിരുന്നില്ല. ഞാനുമായി യാതൊരു ബന്ധവും ഉണ്ടാവരുതെന്ന് അമ്മയും അച്ഛനുമൊക്കെ തീരുമാനിച്ചു. എന്നാല്‍ ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വന്നതോടെയാണ് അമ്മ എന്തെങ്കിലുമൊക്കെ തിന്നാന്‍ കൊണ്ട് തന്ന് തുടങ്ങിയത്.

  പപ്പ സാമ്പത്തികമായി ഒന്നുമില്ലാത്ത ആളായത് കൊണ്ടാണ് മമ്മി പിന്നീട് നാടകത്തിലൊക്കെ അഭിനയിച്ച് തുടങ്ങിയതെന്നാണ് ലക്ഷ്മി പറയുന്നത്. എനിക്ക് ഓര്‍മ്മയുള്ള കാലം മുതല്‍ മമ്മി അടി വാങ്ങിക്കുന്നുണ്ട്. പപ്പ മമ്മിയെ മദ്യപിച്ച് വല്ലാതെ ഉപദ്രവിക്കുമായിരുന്നു.

  ഭര്‍ത്താവ് മദ്യപിക്കുന്ന ആളാണെന്ന് ആദ്യം അറിയില്ലായിരുന്നു. പിന്നെ അത് മനസിലായി തുടങ്ങിയപ്പോള്‍ ഉപദേശിച്ച് നോക്കി. ഇതോടെ ഉപദ്രവമായെന്ന് സേതുലക്ഷ്മിയും പറയുന്നു. ഒരുപാട് സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കാന്‍ പോയി.

  നാല് മക്കളായതിന് ശേഷമാണ് അദ്ദേഹത്തെ ഉപേക്ഷിച്ചത്. ഭര്‍ത്താവിന് പരാലിസിസ് വന്നിരുന്നു. എന്നെ അടിക്കുന്ന സമയത്ത് ആ കൈ അനങ്ങാതായി പോവട്ടെ എന്ന് പ്രാര്‍ഥിച്ചിട്ടുണ്ട്. ഒടുവില്‍ അങ്ങനെ തന്നെ സംഭവിച്ചു. പുള്ളിയുടെ വലത്തെ കൈ അനക്കാന്‍ പറ്റാതെ വന്നതായി സേതുലക്ഷ്മി പറയുന്നു. അസുഖം കൂടിയപ്പോഴാണ് ഭര്‍ത്താവിനെ മക്കള്‍ കൂട്ടി കൊണ്ട് വന്നത്. അന്നേരം എനിക്ക് സ്‌നേഹമില്ലായിരുന്നു. മക്കള്‍ക്ക് പക്ഷേ സ്‌നേഹമാണെന്നും സേതുലക്ഷ്മി പറയുന്നു.

  English summary
  Senior Actress Sethulakshmi Opens Up About Her Love Story And Why She Eloped With Makeup Man. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X