For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധന്യയ്ക്ക് പിന്നാലെ കൃപാസനത്തെ കുറിച്ച് സാക്ഷ്യം പറഞ്ഞ് അശ്വതിയും, 'അൽഫോൺസാമ്മ ഇന്ന് എയറിലാകുമെന്ന്' ആരാധകർ!

  |

  അടുത്തിടെയായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ആലപ്പുഴയിൽ പ്രവർത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനവും അവിടുത്തെ പത്രം വിതരണം ചെയ്യുമ്പോഴും മറ്റും ആളുകൾക്ക് സംഭവിക്കുന്ന അത്ഭുതങ്ങളും.

  സീരിയൽ-സിനിമാ താരവും ബി​ഗ് ബോസ് മത്സരാർഥിയുമായിരുന്ന ധന്യ മേരി വർ​ഗീസും അടുത്തിടെ കൃപാസനത്തിൽ പോയി പ്രാർഥിച്ച ശേഷം തനിക്കും കുടുംബത്തിനും ലഭിച്ച അനു​ഗ്രഹങ്ങളെ കുറിച്ചും വാചാലയായി എത്തിയിരുന്നു.

  Also Read: 'നസ്രിയയായി പലരും തെറ്റി​ദ്ധരിച്ചിട്ടുണ്ട്, ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂവാണ് സ്ട്രസ് കുറയ്ക്കുന്നത്'; ശാലിൻ സോയ

  മുടങ്ങിപ്പോയ തന്റെ സഹോദരന്റെ വിവാഹം അടക്കം നടന്നത് കൃപാസനത്തിൽ പ്രാർഥിച്ച ശേഷമാണെന്നാണ് സാക്ഷ്യമായി ധന്യ മേരി വർ​ഗീസ് പറഞ്ഞത്. അതിന് ശേഷം ധന്യയ്ക്കെതിരെ നിരവധി പേർ രം​ഗത്തെത്തുകയും ട്രോൾ ചെയ്യുകയും ചെയ്തിരുന്നു.

  പരിഹാസങ്ങൾ കൂടിയപ്പോൾ തനിക്കുണ്ടായ അത്ഭുതങ്ങളാണ് പങ്കുവെച്ചതെന്നും തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ആർ‌ക്കും അവകാശമില്ലെന്നും ധന്യ മേരി പ്രതികരിച്ചിരുന്നു. ഇപ്പോഴിത ധന്യയ്ക്ക് പിന്നാലെ കുങ്കുമപ്പൂവ് അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടി അശ്വതി തന്റെ കൃപാസനം അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

  എല്ലാം തകർന്ന് നാശത്തിന്റെ വക്കിൽ നിന്നിരുന്ന സമയത്ത് തന്നേയും കുടുംബത്തേയും മാതാവ് കരകയറ്റിയത് കൃപാസനത്തിലെ നിർ​ദേശം അനുസരിച്ച് പ്രാർഥിച്ചപ്പോഴാണ് എന്നാണ് അശ്വതി പറയുന്നത്. അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..... 'കൃപാസനം പത്രവും ധന്യയുടെ സാക്ഷ്യം പറച്ചിലും ആണല്ലോ ഇപ്പോൾ ചർച്ചാ വിഷയം.'

  'എന്നാൽ എന്റെ ഒരു അനുഭവം പങ്കുവെക്കട്ടെ... 2018 അവസാനം 2019 തുടക്കമാണ് ജീവിതത്തിൽ നേരിടാവുന്നതിൽ വെച്ച് ഏറ്റവും വലിയൊരു പ്രതിസന്ധി കാലഘട്ടം ഞങ്ങൾക്ക് ഉണ്ടായിരുന്നത്.'

  'നാളെ എന്ത് എന്ന് ഉറപ്പില്ലാത്ത നാളുകൾ. ചുറ്റിനും നിൽക്കുന്നത് കൂടെ നിന്ന് തകർത്തവരും ഒന്ന് തകർന്നപ്പോൾ നൈസായി ഒഴിഞ്ഞ് പോയവരും. ഞങ്ങളെ മനസിലാക്കിയവർ ഉണ്ടെങ്കിലും കൈയിലെണ്ണാവുന്ന വളരെ ചുരുക്കം പേർ. ജീവിക്കണോ മരിക്കണോ എന്നുള്ള ആലോചനയുടെ നാളുകൾ.'

  'ആ സമയത്ത് എന്റെ നാത്തൂൻ പറഞ്ഞാണ് കൃപാസനത്തെ കുറിച്ച് അറിയുന്നത്. ഞാൻ കൃപാസനം വെബ്സൈറ്റിൽ കയറി നോക്കി അതിൽ ലൈറ്റ് എ കാൻഡിൽ റിക്വസ്റ്റ് പ്രയർ എന്ന് കണ്ടപ്പോൾ ഞാൻ അതിൽ ഞങ്ങൾക്ക് സംഭവിച്ച വിഷമങ്ങളും ഒരു വഴി കാണിച്ചുതരാനും മാതാവിനോട് അപേക്ഷിച്ച് പ്രാർത്ഥിച്ചുകൊണ്ട് ഒരു പ്രയർ റിക്വസ്റ്റ് എഴുതി അയച്ചു.'

  Also Read: 'ദേഷ്യം വന്നാൽ നീളൻ മെസേജുകൾ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് അയക്കും, സംവിധാനം ചെയ്യാൻ ആ​ഗ്രഹമുണ്ട്'; അമല പോൾ

  'സംഭവിച്ച ആ അത്ഭുതം എനിക്ക് എങ്ങനെ വിവരിച്ച് എഴുതണം എന്നറിയുന്നില്ല. ഒരു കച്ചിത്തുരു കിട്ടുക എന്നൊക്കെ പറയുന്നപോലെ ഞങ്ങൾക്ക് ഒരു ജീവിത മാർഗമാണ് മാതാവ് തെളിയിച്ച് തന്നത്. ശരിക്കും ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു.'

  'അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നുണ്ട് ആ ഒരു പ്രയർ റിക്വസ്റ്റിലൂടെയാണ് ഞങ്ങൾക്ക് അത്ഭുതം നടന്നതെന്ന്. വിശ്വാസമില്ലാത്തവരുടെ വിശ്വാസം പോലെതന്നെ ആണല്ലോ വിശ്വസിക്കുന്നവരുടെ വിശ്വാസം... ഏത്?. അതുകൊണ്ട് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കാതിരിക്കട്ടെ.'

  'ഇതിന്റെ പേരിൽ കളിയാക്കിയും പരിഹസിച്ചും സമയം കളയാൻ നിൽക്കാതെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളത് ചെയ്ത് തീർക്കൂ. കാരണം പുല്ലിന് തുല്യമേ നരനുടെ നാളുകൾ...' അശ്വതി കുറിച്ചു.

  നടിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ പരിഹാസവുമായി എത്തി. 'ഇന്ന് പിള്ളേര് അൽഫോൺസാമ്മയെ എയർ വഴി പറപ്പിക്കും.'

  'വല്ല കാര്യവും ഉണ്ടായിരുന്നോ കൊച്ചേ, കിട്ടുന്നതെല്ലാം പൊതിഞ്ഞുവെച്ചോണം അശ്വതി കാരണം മലയാളികളും കേരളവും നമ്പർ വൺ ആണ്. ഇമ്മാതിരി സയൻസ് വിരുദ്ധത പറയാനും പ്രചരിപ്പിക്കാനും ലേശം ലജ്ജ വേണം.'

  'ഏത് കാലത്താണ് താങ്കളൊക്കെ ജീവിക്കുന്നത്.... കഷ്ട്ടം തന്നെ' എന്നൊക്കെയാണ് അശ്വതിയുടെ കുറിപ്പിനെ വിമർശിച്ച് വന്ന കമന്റുകൾ.

  Read more about: aswathy
  English summary
  Serial Actress Aswathy Latest Write Up About Her Kreupasanam Experience Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X