For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു സീരിയലിന്റെ അഭിപ്രായം ആദ്യമായി പറയുകയാണ്; അളിയന്‍സ് പ്രിയപ്പെട്ട പരിപാടി ആയതിനെ കുറിച്ച് അശ്വതി

  |

  സീരിയലുകളില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത് കൊണ്ടാണ് നടി അശ്വതി ശ്രദ്ധേയാവുന്നത്. ഇപ്പോള്‍ കുറച്ചായി അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവെക്കുന്ന കുറിപ്പുകള്‍ വൈറലാവാറുണ്ട്. ബിഗ് ബോസിനെ കുറിച്ചുള്ള റിവ്യൂ എഴുതിയാണ് അശ്വതി കൂടുതലും ആരാധകരെ നേടുന്നത്.

  ഇപ്പോഴിതാ ആദ്യമായി ഒരു സീരിയലിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് താരം. കൗമുദി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന അളിയന്‍സ് എന്ന പരിപാടിയെ കുറിച്ചാണ് അശ്വതി സംസാരിച്ചത്. വിശദമായി വായിക്കാം...

  'നിങ്ങളില്‍ ആരൊക്കെ 'അളിയന്‍സ്' കാണാറുണ്ടെന്ന് ചോദിച്ച് കൊണ്ടാണ് അശ്വതി എത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് യൂട്യൂബില്‍ വെറുതെ തോണ്ടികൊണ്ടിരുന്നപ്പോള്‍ കണ്ണില്‍ പെട്ട ഒരു പരിപാടി ആണ് 'അളിയന്‍സ്'. ഞാന്‍ കണ്ടു തുടങ്ങുമ്പോള്‍ ഏകദേശം 90 എപ്പിസോഡുകള്‍ പിന്നിട്ട സീരിയല്‍ ആയിരുന്നു അളിയന്‍സ്. കണ്ടപ്പോള്‍ ഇഷ്ട്ടമായി, കാരണം പലതാണെന്ന്' നടി പറയുന്നു.

  Also Read: സീരിയല്‍ നടി രശ്മി ജയഗോപാൽ അന്തരിച്ചു; ഇത് അവസാന ചിത്രമാവുമെന്ന് കരുതിയില്ലെന്ന് സ്വന്തം സുജാത താരങ്ങൾ

  ഒരു എപ്പിസോഡില്‍ തന്നെ തീരുന്ന കഥ, നാളെ എന്ത് എന്ന് നമ്മളെ ടെന്‍ഷന്‍ അടിപ്പിക്കില്ല?, കോമഡിക്ക് കോമഡിയും കാര്യം പറയേണ്ടിടത്ത കാര്യവും പറഞ്ഞു പോകുന്ന രീതി, ചില രംഗങ്ങള്‍ ഒക്കെ നമ്മടെ വീടുകളിലും ഇതുപോലൊക്കെ അല്ലേ എന്ന് ചിന്തിച്ചു പോകും.

  മേക്കപ്പും കോസ്റ്റ്യുമും എല്ലാം വളരെ നാച്ചുറല്‍. അതുപോലെ അതിലെ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍, ഏയ് കഥാപാത്രങ്ങള്‍ ആയിട്ടല്ല അവരെല്ലാം ജീവിക്കുകയാണ്. സേതു അമ്മ തൊട്ട് തക്കുടു എന്ന കുഞ്ഞു വരെ ജീവിക്കുകയാണെന്നും അശ്വതി പറയുന്നു.

  Also Read: എനിക്ക് ആത്മവിശ്വാസം നൽകിയത് അവളാണ്; ഐശ്വര്യയിൽ നിന്ന് പഠിച്ച കാര്യങ്ങളെ കുറിച്ച് അഭിഷേക് പറഞ്ഞത്

  തിങ്കള്‍ മുതല്‍ വ്യാഴം വരെയേ യൂട്യൂബില്‍ അളിയന്‍സ് അപ്ലോഡ് ചെയ്യുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ കൗമുദി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി ആണിത്. തൊണ്ണൂറാംമത്തെ എപ്പിസോഡ് മുതല്‍ കണ്ടു തുടങ്ങിയ കൊണ്ട് ആദ്യത്തെ എപ്പിസോഡുകള്‍ ഒക്കെ വെള്ളി, ശനി, ഞായര്‍ ഇരുന്നു കണ്ടു തീര്‍ത്തു.

  അതുകൊണ്ട് ഇപ്പൊ വ്യാഴാഴ്ച എപ്പിസോഡ് കഴിഞ്ഞാല്‍ തിങ്കള്‍ വരെ അളിയന്‍സ് കാണാന്‍ കാത്തിരിപ്പാണ്.. അമൃത ടിവിയില്‍ അളിയന്‍ വേഴ്‌സസ് അളിയന്‍ ഇതേ ടീമിന്റെ തന്നെ നടക്കുന്നുണ്ട്. അതും ഏകദേശം 500 പൂര്‍ത്തിയാക്കിയിട്ടുണ്ട്. പക്ഷെ ഞാന്‍ അളിയന്‍സ് ആണ് കാണാറുള്ളത്.

  Also Read: 'ബയോപ്സി റിസൾട്ട് വരാൻ കാത്തുനിൽക്കാതെ ചേച്ചി പോയി'; നടി രശ്മി ഗോപാലിന് സംഭവിച്ചതിനെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ!

  ആദ്യമായിട്ടാണ് ഞാനൊരു സീരിയലിന്റെ അഭിപ്രായം എന്റെ പേജില്‍ എഴുതുന്നത്. എന്തായാലും കണ്ടിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഒന്ന് കണ്ട് നോക്കിക്കോളൂ, നിരാശപ്പെടേണ്ടി വരില്ല എന്നാണ് എന്റെ വിശ്വാസം. എനിക്കെന്തായാലും അളിയന്‍സ് പ്രിയപ്പെട്ട പരിപാടി ആണ്. 500 എപ്പിസോഡുകളിലേക്ക് അടുക്കുന്ന അളിയന്‍സ് ടീമിന് എല്ലാവിധ ആശംസകളും. അളിയന്‍സ് ടീമിനോട് ഒരു കാര്യം പറഞ്ഞു നിര്‍ത്തിക്കോട്ടെ 'ഞങ്ങടെ ക്‌ളീറ്റോഛനെ ഡിഡിടി പാര്‍ട്ടിയുടെ പ്രസിഡന്റ് ആക്കണം' എന്നും അശ്വതി പറയുന്നു.

  Read more about: aswathy അശ്വതി
  English summary
  Serial Actress Aswathy Opens Up Why Aliyans Is Her Favorite Programme Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X