For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാദിര്‍ഷിക്കാ രണ്ടാം തവണയാണ് എന്റെ ഉറക്കം കളയുന്നത്; ഈശോ സിനിമ കണ്ട അനുഭവം പറഞ്ഞ് സീരിയല്‍ നടി അശ്വതി

  |

  മികച്ച സിനിമകളൊരുക്കിയാണ് നാദിര്‍ഷ പ്രേക്ഷകരെ കൈയ്യിലെടുത്തത്. നാദിര്‍ഷയുടെ സംവിധാനത്തിലെത്തിയ സിനിമകളെല്ലാം കോമഡിയ്ക്ക് പ്രധാന്യം നല്‍കി ഒരുക്കിയതായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായി ത്രില്ലര്‍ ഗണത്തിലൊരു സിനിമയുമായി എത്തിയിരിക്കുകയാണ് നാദിര്‍ഷ.

  ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന ചിത്രമാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്. എല്ലായിടത്ത് നിന്നും സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. സിനിമ കണ്ടിട്ട് തന്റെ ഉറക്കം പോയെന്ന് പറഞ്ഞാണ് സീരിയല്‍ നടി അശ്വതി എത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച നടിയുടെ റിവ്യൂ വായിക്കാം..

  'ഈശോ... ഡിയര്‍ നാദിര്‍ഷാക്കാ, നിങ്ങളിത് രണ്ടാമത്തെ തവണയാണ് എന്റെ ഉറക്കം കളയുന്നത്.. ഇത്രയും ദ്രോഹം രണ്ട് പെണ്മക്കളുള്ള ഒരു അമ്മയോട് കാണിക്കരുത്. ആദ്യത്തെ തവണ 'അമര്‍ അക്ബര്‍ അന്തോണി' ഞങ്ങള്‍ക്ക് തന്ന് കൊണ്ട് എന്റെ ഉറക്കം കളഞ്ഞു. എത്ര ആഴ്ചകള്‍ എടുത്തു അതില്‍ നിന്ന് മോചിതയാകാനെന്ന് എനിക്കറിയില്ല. ഇപ്പോള്‍ ധാ 'ഈശോ' എന്താ പറയാ?

  ഇതിനി എത്ര നാള്‍ എടുക്കും ആ പേടി മനസ്സില്‍ നിന്നു ഒന്ന് നീങ്ങാന്‍, എന്നറിയില്ല. പക്ഷേ ഓരോ അച്ഛന്മാരും അമ്മമാരും ആ പേടി മനസ്സില്‍ നിന്നു നീക്കരുത്. കാരണം കാലം അതാണ്. ആകെ മൊത്തത്തില്‍ പറഞ്ഞാല്‍ നല്ല സിനിമ. നല്ല മെസ്സേജ്. ഇങ്ങനെയുള്ള അച്ഛന്മാരാണ് ഈ കാലത്തിനു വേണ്ടത്.

  Also Read: ആദ്യം മെസേജ് അയച്ചത് മഞ്ജുവാണ്; സെക്സി ദുർഗയുടെ ലിങ്ക് ചോദിച്ചാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ

  'ഇക്കയുടെ കേശു കണ്ടപ്പോള്‍ എനിക്ക് എനിക്ക് മാത്രം) തോന്നിയൊരു ക്ഷീണം ഈശോയിലൂടെ എടുത്തു മാറ്റിയതില്‍ ഒരുപാട് സന്തോഷം'. ഈശോയ്ക്കും അതിന്റെ ടീമിനും എല്ലാവിധ ആശംസകളും' എന്നുമാണ് അശ്വതി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. അതേ സമയം അശ്വതിയുടെ പോസ്റ്റിന് താഴെ ഈശോയെ കുറിച്ചുള്ള നിരവധി എഴുത്തുകളാണ് വന്നിരിക്കുന്നത്.

  Also Read: എൻ്റെ പുത്രിയാണ്, ആഘോഷത്തിന് ഒരുങ്ങുകയാണെന്ന് അനു ജോസഫ്; നടി വിവാഹം കഴിച്ചോന്ന് ആരാധകരും

  'കോമഡി മൂവികള്‍ മാത്രം സംവിധാനം ചെയ്ത് വന്ന നാദിര്‍ഷ ആദ്യമായി ത്രില്ലര്‍ മൂവി ചെയ്യുന്നു എന്നതിനാൽ അത് എങ്ങനെയുണ്ടാവുമെന്ന് പലരും ചിന്തിച്ചു. ആ ചിന്തകള്‍ക്ക് മറുപടിയായാണ് ഈ സിനിമ വന്നത്. സിനിമ തുടങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് സിനിമയുടെ ക്ലൈമാസ് പ്രെഡിക്റ്റബിള്‍ ആകുമെന്ന് പറയുമ്പോള്‍ അതിനപ്പുറം ഒരു പോരായ്മ ഒരു ത്രില്ലര്‍ സിനിമക്കില്ല. എന്താണോ പ്രേക്ഷകന്‍ പ്രവചിച്ചത് അതില്‍ ഒരു തെല്ല് വ്യത്യാസമില്ലാതെ തന്നെ സംഭവിച്ചു'.

  Also Read: ഇവര്‍ക്കൊരു നാണവുമില്ല, മക്കളുടെ മുന്നില്‍ നിന്ന് അങ്ങനെ പറയാമോ? മാതാപിതാക്കളുടെ കല്യാണക്കഥ പറഞ്ഞ് മീനാക്ഷി

  'ചൈല്‍ഡ് അബ്യൂസ്' എന്ന വിഷയത്തെ സംബന്ധിച്ച് കേരളത്തില്‍ അരങ്ങേറിയ ഒരു നടുങ്ങുന്ന സംഭവത്തെ ഇന്‍ഡയറക്റ്റായി സൂചിപ്പിച്ച് കൊണ്ടുള്ള ഒരു സിനിമായണിത്. എന്നാല്‍ ഇവിടെ എഴുത്തുകാരന്റെ ഭാവനയും യഥാര്‍ത്ഥ സംഭവവും തമ്മില്‍ യോജിക്കുന്ന ഒരു സിനിമയാണിത്. ഈ സിനിമയില്‍ ജയസൂര്യയുടെ കഥാപാത്രത്തിന് രണ്ട് രീതിയിലുള്ള ക്യാരക്ടര്‍ ഷേഡാണുള്ളത്. അതിലെ സൈക്കോ ഷേഡ് പോലെ തോന്നുന്ന കഥാപാത്രമാണ് മനോഹരമായി തോന്നിയത്.

  മധ്യഭാഗങ്ങളില്‍ കുറച്ച് ത്രില്ലിംഗ് ആയെങ്കിലും കഥാന്ത്യത്തോട് എത്തിയപ്പോള്‍ പ്രേക്ഷകന്റെ ഊഹങ്ങളെ ശരി വെക്കും വിധം പ്രെഡിക്റ്റബിളായി സഞ്ചരിച്ചാണ് ഈശോയുടെ കഥ അവസാനിക്കുന്നത്. എന്ന് തുടങ്ങി ഈശോയെ കുറിച്ചുള്ള നിരവധി കമന്റുകളാണ് അശ്വതിയുടെ പോസ്റ്റിന് താഴെ വരുന്നത്.

  English summary
  Serial Actress Aswathy's Latest Post About Nadirshah's New Movie Eesho
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X