For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അര്‍ഹതപ്പെട്ടതോ അല്ലതെയോ കിട്ടിയ പത്ത് പതിനാല് അവാര്‍ഡിനെക്കാളും വിലയുണ്ട്; സന്തോഷം പങ്കുവെച്ച് നടി അശ്വതി

  |

  അല്‍ഫോണ്‍സാമ്മയായിട്ടും അല്ലാതെയും ടെലിവിഷന്‍ സീരിയലുകളില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് അശ്വതി. അടുത്ത കാലത്തായി ബിഗ് ബോസിനെ കുറിച്ചുള്ള റിവ്യൂ പറഞ്ഞിട്ടാണ് അശ്വതി ശ്രദ്ധേയായവുന്നത്. രസകരമായ കുറിപ്പുകളുമായി നടി പലപ്പോഴും എത്താറുണ്ട്.

  ഏറ്റവും പുതിയതായി തന്നെ സ്‌നേഹിക്കുന്ന ഒരു ആരാധികയെ കുറിച്ചാണ് അശ്വതി മനസ് തുറന്നിരിക്കുകയാണ്. അഭിനയത്തിന്റെ പേരില്‍ കിട്ടിയ അവാര്‍ഡുകളെക്കാളും വിലമതിക്കുന്നൊരു സമ്മാനവുമായി വന്ന കൂട്ടുകാരിയെ പറ്റി ഫേസ്ബുക്കിലൂടെ പങ്കുവെച്ച എഴുത്തില്‍ അശ്വതി പറഞ്ഞിരിക്കുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  യു എ ഇയിലെ ഒരു സ്വകാര്യ ചാനലില്‍ വി ജെ ആയി ലൈവ് പ്രോഗ്രാം ചെയ്തിരുന്നപ്പോള്‍ ദിവസവും രാവിലത്തെ ലൈവിലും, ഉച്ചക്കുള്ള ലൈവിലും ഒരു പെണ്‍കുട്ടിയുടെ ഫോണ്‍ കാള്‍ ഉണ്ടാകും. ഫസ്‌ന എന്നാണ് പേര്. ലൈവ് കോളിന് സമയ പരിധി ഉണ്ടെങ്കിലും വിളിച്ചാല്‍ കുറച്ചധികം നേരം വിശേഷങ്ങള്‍ ചോദിക്കും, ഒപ്പം ലൈവ് ഗെയിം പങ്കെടുക്കും വെക്കും.

  Also Read: ലേഡീസ് ബാഗ് വിറ്റ് നടന്നു; സിനിമയിലേക്ക് വന്നത് സുകുമാരന്‍ കാറില്‍ പോവുന്നത് കണ്ടിട്ടെന്ന് ഇന്നസെൻ്റ്

  അതിനു ശേഷം ഞാന്‍ ചാനലില്‍ നിന്ന് മാറി, ഞങ്ങള്‍ ഇന്‍സ്റ്റയില്‍ ഫ്രണ്ട്‌സ് ആയി, ഫോണ്‍ നമ്പര്‍ കൈമാറി വല്ലപോഴും മെസ്സേജുകള്‍ അയക്കും, പക്ഷെ നേരില്‍ മാത്രം കാണാന്‍ സാധിച്ചിട്ടില്ലായിരുന്നു. വിശേഷം പറയുമ്പോഴേല്ലാം എനിക്കൊരു സമ്മാനം സൂക്ഷിച്ചു വെച്ചിട്ടുണ്ട്, എന്ന് നേരില്‍ കാണുന്നുവോ അന്ന് തരുമെന്നും പറയാറുണ്ട്. ഇത് 2019ലെ കഥ.

  Also Read: പ്രകൃതി പടമാണോ അത്; അങ്ങനൊരു ടാഗില്‍ സിനിമകളെ മാറ്റി നിര്‍ത്തേണ്ട ആവശ്യമുണ്ടോന്ന് നടി ഉണ്ണിമായ പ്രസാദ്

  ഇനി 2022.. അങ്ങനെ ഇന്നലെ ഷാര്‍ജ സഫാരി മാളില്‍ ഒരു പ്രോഗ്രാമിന് വരുന്നുണ്ടെന്ന് ഞാന്‍ അറിയിച്ചു. ഡാന്‍സ് കോമ്പറ്റിഷന്‍ ജഡ്ജായി പോയതിനാല്‍ ഫൈനല്‍ ജഡ്ജിങ്ങിന്റെ ഡിസ്‌കഷനില്‍ ഇടയ്ക്ക് ഒരു ശബ്ദം. പുറകില്‍ 'അശ്വതി, ഫസ്നയാണ് മൂന്നു വര്‍ഷമായി കാത്തിരിക്കുകയാണ് ഈ ഗിഫ്റ്റ് ഒന്ന് തരാന്‍, ഇത് കൈയില്‍ വെക്കു ഞാന്‍ പോകുന്നു' എന്നു പറഞ്ഞു ധൃതിയില്‍ ഫസ്‌ന പോയി.

  Also Read: 'ഇൻഫെക്ഷനായി കുറച്ചുനാൾ റെസ്റ്റെടുക്കേണ്ടി വന്നു'; ഇത്രയും നാൾ‌ എവിടെയായിരുന്നു?, മറുപടിയുമായി റിമി ടോമി!

  3 വര്‍ഷങ്ങളായി നേരില്‍ കണ്ടിട്ടില്ലാത്ത, എന്നെ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു വ്യക്തി മുന്നില്‍ പെട്ടന്ന് വന്ന് ഇതാ നില്‍ക്കുന്നു. എനിക്ക് ഒരു ഗിഫ്റ്റുമായി, ഡിസ്‌കഷന്‍ന്റെ ഇടയില്‍ ആയതിനാല്‍ എനിക്ക് ഫസ്നയോട് എന്ത് പറയണം എന്നു വെളിവ് വരുന്നതിനു മുന്‍പ് ഫസ്‌ന പോയി...മാസ്‌ക് ഇട്ടതിനാല്‍ മുഖം ഒന്ന് നേരില്‍ ശരിക്കും കാണാന്‍ പറ്റിയില്ല...

  പരിപാടി കഴിഞ്ഞു കാറില്‍ കയറി ആദ്യം ചെയ്തത് ആ ഗിഫ്റ്റ് ബോക്‌സ് തുറന്നു നോക്കുക എന്നതായിരുന്നു. തുറന്നപ്പോള്‍ ആദ്യം കിട്ടിയത് ഒരു കുറിപ്പ്, അത് വായിച്ചു കണ്ണ് നിറഞ്ഞു ശേഷം ആ ഗിഫ്റ്റ് തുറന്നു കണ്ടപ്പോള്‍, എനിക്ക് അറിയില്ല എങ്ങനെ അത് വിവരിക്കണം എന്ന്! അര്‍ഹത പെട്ടതോ ഇല്ലയോ എന്നറിയില്ലെങ്കിലും ഒരു പത്തു പതിനാല് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്, പക്ഷെ ഇതുപോലെ ഒരാളുടെ എങ്കിലും മനസ്സില്‍ നമുക്കൊരു ഇടമുണ്ട്.

  നമ്മളെ സ്‌നേഹിക്കുന്ന ഒരാളുണ്ട് എന്നറിയുമ്പോള്‍ കിട്ടുന്ന സുഖം ആഹാ. മേല്‍പ്പറഞ്ഞ അവാര്‍ഡുകള്‍ കിട്ടിയതിലും മികച്ചതാണ്.. ഫസ്‌ന ഇ ഗിഫ്റ്റ് എന്റെ നെഞ്ചോട് ചേര്‍ന്ന് എന്നുമിരിക്കും അത്രമേല്‍ പ്രിയപ്പെട്ടതായിട്ട്..' എന്നും പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

  Read more about: aswathy അശ്വതി
  English summary
  Serial Actress Aswathy's Latest Social Media Post About Fan Girls Gift
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X