For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞ് ഭർത്താവിൻ്റെ വീട്ടിൽ ആദ്യമെത്തിയപ്പോൾ ഞാൻ ക്രിസ്ത്യനാണെന്ന് അറിഞ്ഞില്ല; ബീന ആന്റണി

  |

  ബീന ആന്റണിയും ഭര്‍ത്താവും നടനുമായ മനോജും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ്. ഇരുവരും തങ്ങളുടെ പ്രണയകഥ എല്ലായിപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. അതേ സമയം നായര്‍ കുടുംബത്തിലേക്ക് വിവാഹം കഴിച്ച് പോയതിന് ശേഷമുള്ള തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍.

  മനോജിന്റെ വീട്ടുകാര്‍ കുറച്ച് ഓര്‍ത്തഡോക്‌സ് ആയിരുന്നെങ്കിലും അവരെല്ലാം തന്നെ അംഗീകരിച്ചു. മതം പോലും മാറാതെയാണ് അന്ന് വിവാഹം കഴിച്ചതെന്ന് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ബീന പറയുന്നു. ഒപ്പം അഭിനയിക്കാന്‍ സമ്മതിക്കാതിരുന്ന പിതാവിനെ കുറിച്ചും മനസ് തുറക്കുകയാണ് ബീന.

  Also Read: ജഗതി ചേട്ടന്റെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പാന്‍ പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞിട്ടും ചെയ്യേണ്ടി വന്നെന്ന് ജോബി

  തന്നെ ഒരു ആര്‍ട്ടിസ്റ്റാക്കാന്‍ ഏറെ സഹായിച്ചിരുന്ന ആള്‍ അമ്മച്ചിയാണെന്നാണ് ബീന പറയുന്നത്. പക്ഷേ അപ്പച്ചന്‍ ഭയങ്കര ടെറര്‍ ആയിരുന്നു. കിടിലം ആന്റണി എന്നാണ് അപ്പച്ചന്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്. അടിയെന്ന് പറഞ്ഞാല്‍ അടിയായിരിക്കും. നാട്ടില്‍ പലര്‍ക്കും അപ്പച്ചനെ പേടിയായിരുന്നു. എന്നെയൊന്നും ആരും നോക്കുക പോലും ചെയ്യില്ല. അത്രയ്ക്കും പേടിയാണ്. ആന്റണിയുടെ മകളാണെന്ന് പറഞ്ഞാല്‍ ആരും വായിനോക്കാന്‍ വരില്ല. വീട്ടിലും അതേ സ്ട്രിക്ടായിരുന്നു.

  Also Read: ഭാഗ്യമെല്ലാം കത്തിപ്പോയി! ആകെയുണ്ടായിരുന്ന വീടും നഷ്ടപ്പെട്ട് കനക, സൗഭാഗ്യങ്ങളിൽ നിന്നും നടിയ്ക്ക് സംഭവിച്ചത്

  അഭിനയിക്കാന്‍ വേണ്ടി എനിക്കൊരു അവസരം കിട്ടിയപ്പോള്‍ കരഞ്ഞ് കരഞ്ഞ് ഒത്തിരി കഷ്ടപ്പെട്ടിരുന്നു. പട്ടിണി പോലും കിടന്നിട്ടാണ് അതിന് സമ്മതിച്ചത്. ഒരൊറ്റ ചാന്‍സാണ് തന്നത്. ഇതോടെ നിര്‍ത്തിക്കോണമെന്ന് പറഞ്ഞു.

  ഞങ്ങള്‍ മൂന്ന് സഹോദരിമാരാണ്. അതിന്റെ പേടി ഉണ്ടായിരുന്നു. പിന്നെയും പിന്നെയും എനിക്ക് അവസരങ്ങള്‍ വന്നതോടെ പോവണമെന്ന് പറഞ്ഞ് വാശി പിടിച്ചു. ഒത്തിരി ഫൈറ്റ് ചെയ്തു. അമ്മച്ചിയാണ് അന്ന് സപ്പോര്‍ട്ട് ചെയ്തത്.

  പിന്നെ സിനിമയിലും സീരിയലിലും നായികയായി അഭിനയിക്കാന്‍ തുടങ്ങിയതോടെ അപ്പച്ചനും ഓക്കെയായി. പണ്ട് ഞങ്ങളുടെ നാട്ടില്‍ നിന്നും ഒരു ചേച്ചി നടിയാവാന്‍ വേണ്ടി ചെന്നൈയിലേക്ക് പോയി. പിന്നെ അവരെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. അങ്ങനെ എങ്ങാനും എന്നെ നഷ്ടപ്പെടുമോ എന്ന പേടി അപ്പച്ചന് ഉണ്ടായിരുന്നു. ആ ടെന്‍ഷനിലാണ് സമ്മതിക്കാതെ ഇരുന്നതെന്നാണ് ബീന പറയുന്നത്.

  കല്യാണം കഴിഞ്ഞതിന് ശേഷമുള്ള നല്ലൊരു ഓര്‍മ്മ പറയുകയാണെങ്കില്‍ മനുവിന്റെ വീട്ടിലേക്ക് കയറി ചെന്നതാണെന്ന് ബീന പറയുന്നു. 'നാലാം ദിവസം വിരുന്നിന് ശേഷമാണ് മനോജിന്റെ വീട്ടിലേക്ക് ചെല്ലുന്നത്. കല്യാണം കഴിഞ്ഞത് മുതല്‍ എന്റെ വീട്ടിലായിരുന്നു. അതിന് മുന്‍പ് മനോജിന്റെ വീട്ടിലേക്ക് പോകാത്തത് കൊണ്ടുള്ള ആകാംഷയും ഉണ്ടായി. എന്നെ മനുവിന്റെ വീട്ടുകാര്‍ അംഗീകരിച്ചതിന് ശേഷമാണ് വിവാഹം നടത്തിയത്.

  ശരിക്കും അദ്ദേഹത്തിന്റെ കുടുംബം ഓര്‍ത്തഡോക്ട് നായന്മാരാണ്. വിവാഹം കഴിച്ചെങ്കിലും ഞാന്‍ മതമൊന്നും മാറിയിരുന്നില്ല. പക്ഷേ അമ്മാവന്മാരും മുത്തശ്ശിമാരുമടക്കം എല്ലാവരും റിസപ്ഷന് വന്നു. അത് മനുവിനെയും അത്ഭുതപ്പെടുത്തിയ സംഭവമാണ്.

  മനുവിന്റെ മുത്തശ്ശിയ്ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. ഞാന്‍ നായരാണെന്ന് കരുതി ഇരിക്കുകയായിരുന്നു പുള്ളിക്കാരി. മാഗസിനില്‍ ബീന ആന്റണി എന്ന് വായിച്ചതോടെയാണ് സത്യം അറിയുന്നത്. ആന്റണി എന്ന് പറഞ്ഞാല്‍ മാപ്പിള അല്ലേ എന്ന് മനുവിനോട് ചോദിച്ചപ്പോള്‍ പുള്ളി അത് നിസാരമായി പറഞ്ഞു. അല്ലേലും അവളെ കണ്ടാല്‍ ഒരു ബ്രഹ്മണയായിട്ടേ തോന്നൂ എന്നായിരുന്നു മുത്തശ്ശിയുടെ മറുപടി.

  English summary
  Serial Actress Beena Antony Opens Up About Her First Day At Husbands Home After Marriage. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X