For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാളും ഒരു വില്ലയിലാണ് താമസിച്ചത്! രാവിലെ കാപ്പി കൊടുത്ത് തുടങ്ങി, ഒടുവിൽ പ്രണയമായെന്ന് ദേവിയും ഭര്‍ത്താവും

  |

  സിനിമയിലും മിമിക്രി ലോകത്തും ഒരുപോലെ നിറസാന്നിധ്യമായി നില്‍ക്കുകയാണ് നടി ദേവി ചന്ദന. വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്റ്റേജ് പരിപാടികളുമായി സജീവമായിരുന്നു ദേവി. ഇപ്പോള്‍ മിനിസ്‌ക്രീന്‍ സീരിയലുകളിലും മറ്റുമൊക്കെയായി പ്രേക്ഷക പ്രശംസ നേടി മുന്നോട്ട് പോവുകയാണ്. ഇടയ്ക്ക് യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ വിശേഷങ്ങളൊക്കെ ചാനലിലൂടെയാണ്.

  ദേവിയുടെ ഭര്‍ത്താവും ഗായകനുമായ കിഷോറിനൊപ്പമാണ് യൂട്യൂബിലൂടെ വിശേഷങ്ങള്‍ പറയാറുള്ളത്. എന്നാല്‍ തങ്ങളുടെ പ്രണയം തുടങ്ങിയതിനെ പറ്റി ഇരുവരും പറയുന്നതാണ് വൈറലാവുന്നത്. താരദമ്പതിമാരുടെ സംഗമം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദേവി ചന്ദനയും കിഷോറും.

  പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് താരങ്ങളുടെ മറുപടിയിങ്ങനെ..

  വഴക്ക് കൂടിയാണ് തങ്ങളുടെ പ്രണയം ആരംഭിച്ചതെന്നാണ് കിഷോറും ദേവിയും പറയുന്നത്. 'ദേവിയുടെ വളാ വളാന്നുള്ള സംസാരം കേട്ടിട്ടാണ് തുടക്കത്തിലേ വഴക്ക് കൂടിയിട്ടുള്ളത്. എന്നോട് ഭയങ്കര ദേഷ്യമായിരുന്നു. അതിപ്പോഴും ഉണ്ടെന്ന് ദേവിയും പറയുന്നു. അന്നൊക്കെ ഞാന്‍ ഒരു സ്‌കിറ്റ് കഴിഞ്ഞ് അടുത്ത പരിപാടിയ്ക്ക് കയറും.

  അങ്ങനെ ജില്‍ ജില്‍ എന്ന് നില്‍ക്കുമ്പോള്‍ കിഷോര്‍ അടുത്തേക്ക് വിളിക്കും. ഒരു രണ്ട് മിനുറ്റ് ആ ശബ്ദത്തിന് ഒന്ന് റസ്റ്റ് കൊടുക്കാമോ? വോക്കല്‍ കോഡ് നിന്നെ ശപിക്കുന്നുണ്ടാവുമെന്നും' കിഷോര്‍ പറഞ്ഞതായി ദേവി പറയുന്നു.

  രണ്ട് ഭാര്യമാരുടെ കൂടെയുള്ള ജീവിതം റിസ്‌കാണ്; ഒരാള്‍ പ്രശ്‌നക്കാരിയാണെങ്കില്‍ ഇത് നടക്കില്ലെന്ന് ബഷീര്‍ ബഷി

  അങ്ങനെ ഭയങ്കര വഴക്കിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. പക്ഷേ പ്രണയം തുടങ്ങുന്നത് ഒരു കാപ്പി കാരണമാണെന്നും താരങ്ങള്‍ സൂചിപ്പിച്ചു. അക്കാലത്ത് അമേരിക്കയിലെ സ്റ്റേജ് പ്രോഗ്രാമിന് ഞങ്ങള്‍ ഒരുമിച്ച് പോയിട്ടുണ്ട്. വീക്കെന്‍ഡില്‍ മാത്രമേ ഷോ ഉണ്ടാവൂ. ബാക്കി ദിവസങ്ങളില്‍ സ്ഥലം കാണാന്‍ പോകും. മാത്രമല്ല ഞങ്ങളന്ന് താമസിക്കുന്നത് ഒരു വില്ലയിലാണ്. രണ്ടാള്‍ക്കും നേരത്തെ എഴുന്നേല്‍ക്കുന്ന ശീലമുണ്ട്. ബാക്കിയുള്ളവര്‍ തലേ ദിവസത്തെ ക്ഷീണം കൊണ്ട് ഉറങ്ങുന്നുണ്ടാവും.

  കലിപ്പൻ്റെ കാന്താരിയെ വേണമെന്നില്ല; എൻ്റെ മോശം സ്വഭാവം കണ്ട് ഇഷ്ടപ്പെടേണ്ട, ഭാവി വധുവിനെ കുറിച്ച് റോബിന്‍

  അങ്ങനെ ഒരീസം നേരത്തെ എഴുന്നേറ്റു. കിഷോര്‍ ഒരു കാപ്പി ഉണ്ടാക്കി തരുമോന്ന് ചോദിച്ചു. ദേവി അത് കൊടുക്കുകയും ചെയ്തു. അങ്ങനെ ഒരു കാപ്പിയിലൂടെ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേതെന്നാണ് താരങ്ങള്‍ പറയുന്നത്. ഒരു പാട്ടുകാരനല്ലേ, ഒരു ഗ്ലാസ് കാപ്പി ഇട്ട് കൊടുത്താല്‍ എന്താ കുഴപ്പമെന്ന് അന്ന് ചിന്തിച്ചു. പിന്നീട് ജീവിതകാലം മുഴുവന്‍ കാപ്പിയിട്ട് കൊടുക്കേണ്ടി വരുമെന്ന് ചിന്തിച്ചിരുന്നില്ലെന്നാണ് ദേവി പറയുന്നത്.

  ഉയരം കൂടുതലുള്ള നായികയായത് അനുഗ്രഹമായി; ചെറിയ പ്രായത്തില്‍ വിരമിച്ചതിനെ കുറിച്ച് മാമാങ്കം നായിക പ്രാചി

  പ്രണയം എങ്ങനെയാണ് വീട്ടില്‍ അറിയിച്ചതെന്ന് ചോദിച്ചാല്‍ ആദ്യം ദേവിയുടെ അച്ഛനോടാണ് കാര്യം അവതരിപ്പിച്ചത്. സ്‌പോര്‍ട്‌സിന് ഞാന്‍ വളരെ വീക്കാണ്. അതുകൊണ്ട് ഒളിച്ചോട്ടമൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നതായി ദേവി വ്യക്തമാക്കുന്നു. അന്ന് ദേവിയുടെ അച്ഛനും ഷോ യ്ക്ക് വന്നിട്ടുണ്ട്.

  രണ്ടാളും പ്രണയത്തിലായതോടെ അച്ഛനോട് പറയാമെന്ന് കിഷോര്‍ തീരുമാനിച്ചു. അങ്ങനെ തിരിച്ച് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സമയത്ത് അച്ഛനോട് കാര്യം അവതരിപ്പിച്ചു. അച്ഛനത് കുഴപ്പമില്ലാത്തത് കൊണ്ട് കാര്യങ്ങളൊക്കെ മനോഹരമായെന്നും താരങ്ങള്‍ പറയുന്നു.

  English summary
  Serial Actress Devi Chandana And Hubby Kishore Opens Up Their Love Story Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X