For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയ്യായിരം രൂപയുടെ സാരി ആണിത്; നെയ്യില്‍ പൊരിച്ച ഷര്‍ട്ടാണ് കിഷോറിന്, കല്യാണ കാസറ്റ് പുറത്ത് വിട്ട് ദേവി ചന്ദന

  |

  കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് റിമി ടോമി അടക്കം നിരവധി താരങ്ങളാണ് യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ഇപ്പോഴിതാ നടി ദേവി ചന്ദനയും യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ്. നാളുകളായി ഓരോ വിശേഷങ്ങള്‍ പങ്കുവെച്ച് നടി എത്തിയിരുന്നെങ്കിലും ഇപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഭര്‍ത്താവായ കിഷോറിനൊപ്പം വന്ന് നടി പറയുന്നത്. വിവാഹം കഴിഞ്ഞതിന് ശേഷം ഒരു തവണയോ മറ്റോ ഈ വീഡിയോ കണ്ടിട്ടുള്ളു എന്നാണ് താരങ്ങള്‍ പറയുന്നത്.

  വിവാഹത്തിന് ധരിച്ച അതേ വസ്ത്രങ്ങളാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇരുവരും ധരിച്ചത്. ഒപ്പം ചടങ്ങിന്റെ തുടക്കം മുതല്‍ അവസാനം വരെ സംഭവിച്ച കാര്യങ്ങള്‍ രസകരമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തു. സിനിമാ- സീരില്‍ രംഗത്ത് നിന്ന് നടന്മാരും നടിമാരും സംവിധായകരുമൊക്കെ താരവിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതും വീഡിയോയില്‍ കാണാം. വിവാഹത്തെ കുറിച്ച് താരങ്ങള്‍ പറയുന്നതിങ്ങനെ...

  'വര്‍ഷങ്ങള്‍ക്ക് മുമ്പ് 2006 ഫെബ്രുവരി 2-ാം തീയതി എത്തി. അതായത് ഞങ്ങളുടെ കല്യാണ ദിവസം. നമുക്കൊന്നിച്ച് ഞങ്ങളുടെ വിവാഹം കൂടാം എന്ന് പറഞ്ഞാണ് ദേവി ചന്ദനയുടെ യൂട്യൂബ് ചാനലിലെ പുതിയ വീഡിയോ ആരംഭിക്കുന്നത്. ഇത്രയും കാലം കഴിഞ്ഞെങ്കിലും അന്ന് വിവാഹത്തിന് ധരിച്ച അതേ വസ്ത്രത്തിലാണ് തങ്ങള്‍ എത്തിയിരിക്കുന്നത്. സാരി അത് തന്നെ ആണെങ്കിലും ബ്ലൗസ് പാകമാകാത്തതിനാല്‍ വേറെയാണ് ഇട്ടിരിക്കുന്നത്. പക്ഷേ തന്റെ ഷര്‍ട്ട് ഇപ്പോള്‍ ഇട്ടാല്‍ മൂന്ന് പേര്‍ക്ക് കൂടി അതിനുള്ളില്‍ കയറാന്‍ പറ്റുന്ന വലിപ്പം ഉണ്ടായിരുന്നു. രാവിലെ തന്നെ പോയി അത് ചെറുതാക്കേണ്ടി വന്നതായി ദേവിയുടെ ഭര്‍ത്താവ് കിഷോര്‍ പറയുന്നു.

  കോട്ടയത്ത് നിന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ആലപ്പുഴയില്‍ എത്തിയാണ് വിവാഹം കഴിച്ചത്. വിവാഹം കഴിയുന്നത് വരെ ഒന്നും കഴിക്കാന്‍ പറ്റാത്തത് കൊണ്ട് വലിച്ചു വാരി തിന്നതൊക്കെ ഷര്‍ട്ടില്‍ വീണു. അതിന്റെ കറ ഇപ്പോഴും ഉണ്ടെന്ന് കൂടി കിഷോര്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു പ്രാവിശ്യമേ കണ്ടിട്ടുള്ളു. ഇപ്പോള്‍ അത് കാണുമ്പോള്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ചിരി വരും. ചിലപ്പോള്‍ അതൊരു കോമഡി ഷോ ആകാനും സാധ്യതയുണ്ട്. ആലപ്പുഴ ശ്രീറാം മന്ദിറിലായിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ചിരിച്ച് ചിരിച്ച് വായയില്‍ വേദന വരെ വന്നു. . അച്ഛനേയും അമ്മയേയും ബന്ധുക്കളെയുമെല്ലാം വീഡിയോയില്‍ കാണാം.

  രണ്ട് പേര് കൂടിയാണ് ഷര്‍ട്ട് ഇട്ട് തരുന്നത്. ബാക്കി എല്ലാവരും ബട്ടന്‍സ് ഇട്ട് തരാനാണ് വരിക. ആറ് ബട്ടന്‍സ് മാത്രമുള്ള ഷര്‍ട്ട് എത്ര പേരാണ് ഇടുക എന്ന് അറിയാമോ എന്ന് കിഷോര്‍ ചോദിക്കുന്നുണ്ട്. കിഷോര്‍ നെയ്യില്‍ പൊരിച്ച ഷര്‍ട്ടാണ് ഇട്ടിരിക്കുന്നതെന്ന് ദേവി കളിയാക്കി പറയുന്നു. അന്ന് തന്നെ തനിക്കത് ലൂസ് ആയിരുന്നു. അന്ന് ഷര്‍ട്ട് ഷേപ്പ് ചെയ്യുന്ന രീതിയല്ല. അയ്യായിരം രൂപയെ എന്റെ സാരിയ്ക്ക് ഉള്ളു. അന്ന് നാഗര്‍കോവില്‍ പോയിട്ടാണ് സാരി വാങ്ങിയത്. അവിടെ പട്ട് നെയ്യുന്ന സ്ഥലമാണ്. അവിടുന്ന് വാങ്ങിയതാണ് തന്റെ കല്യാണ സാരിയെന്നും ദേവി പറയുന്നു.

  തങ്ങളുടെ വിവാഹത്തിന് എത്തിയ സഹപ്രവര്‍ത്തകരെയും താരദമ്പതിമാര്‍ പരിചയപ്പെടുത്തി. കാവാലം നാരായണ പണിക്കര്‍, വിജി തമ്പി, കണ്ണന്‍ സാഗര്‍, മനോജ് ഗിന്നസ്, കൃഷ്ണ പ്രഭ. സുധീഷ്, സുനീഷ് വരനാട്, കെഎസ് പ്രസാദ്, ഫാസില്‍, ദിവ്യ ഉണ്ണിയുടെ മതാപിതാക്കള്‍, ജയസൂര്യ, ജിസ് ജോയ്, സുബി സുരേഷ്, സാജന്‍ പള്ളുരുത്തി, രമേഷ് പിഷാരടി, ടിനി ടോം, മച്ചാന്‍ വര്‍ഗ്ഗീസ്, നാദിര്‍ഷ തുടങ്ങി സ്റ്റേജ് താരങ്ങളെല്ലാവരും വിവാഹത്തിന് എത്തിയിരുന്നു.

  English summary
  Serial Actress Devi Chandana And Kishore Opens Up Their Wedding Day, Latest Video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X