Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
'ഞാൻ സ്കേർട്ടൊക്കെ ഇടുന്നതാണ് മോൾക്ക് ഇഷ്ടം, ഫ്രണ്ട്സൊക്കെ പറയാറുണ്ട് അമ്മ യങാണെന്ന്'; ഗായത്രിയും മകളും!
ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയ നായികയായ കഥാപാത്രമാണ് ഗായത്രി അരുണ്‍. പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ഗായത്രിയ്ക്ക് സാധിച്ചു.
മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് ഗായത്രി കാഴ്ചവെച്ചത്. അവസാനമായി ഗായത്രി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമയും വണ്ണാണ്.

സ്വതസിദ്ധമായ അഭിനയമികവ് കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ ഗായത്രിയുടെ അച്ഛപ്പം കഥകള്‍ എന്ന പേരില്‍ ഒരു പുസ്തകവും പുറത്തിറങ്ങിയിരുന്നു.
സ്‌കൂളിലും കോളേജിലുമൊക്കെ ഒരു എഴുത്തു മത്സരത്തില്‍ പോലും താൻ പങ്കെടുത്തിട്ടില്ല എന്നാണ് ഗായത്രി പുസ്തകം പുറത്തിറങ്ങിയ സമയത്ത് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞത്. 'ഞാന്‍ സ്വയം ഇതുപോലെ ഓരോന്ന് കുത്തിക്കുറിക്കും എന്നല്ലാതെ സാഹിത്യപരമായി ഒന്നും ചെയ്തിട്ടില്ല.'
'ഫാമിലി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇതുപോലെ ഓരോന്ന് എഴുതിയിടാറുണ്ടായിരുന്നു. അവിടുന്നാണ് എനിക്ക് എല്ലാ തരത്തിലുമുള്ള പ്രോത്സാഹനങ്ങള്‍ കിട്ടിയത്' എന്നാണ് ഗായത്രി മുമ്പൊരിക്കൽ പറഞ്ഞത്.
ഇപ്പോൾ താരം സീരിയലുകളിൽ ഒന്നും അഭിനയിക്കുന്നില്ല. സിനിമകളിൽ സജീവമാകാനുള്ള ശ്രമത്തിലുമാണ്. താരത്തിന് ഒരു യുട്യൂബ് ചാനലും സ്വന്തമായിട്ടുണ്ട്. അതുവഴി വിശേഷങ്ങളെല്ലാം ഗായത്രി പങ്കുവെക്കാറുണ്ട്. ഗായത്രിയുടെ വീഡിയോകൾ ട്രെന്റിങിൽ ഇടം പിടിക്കുന്നത് മകൾ കല്യാണി കൂടി അതിന്റെ ഭാഗമാകുമ്പോഴാണ്.

അമ്മയെപ്പോലെ തന്നെ കല്യണിയും വളരെ ടാലന്റഡാണ്. മിമിക്രി, പാട്ട്, അഭിനയം തുടങ്ങി എല്ലാത്തിലും സജീവമാണ്. ഗായത്രിക്കൊപ്പം ഇടയ്ക്ക് ചില പരസ്യങ്ങളിലും മകൾ കല്യാണി പ്രത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോഴിത മകൾക്കൊപ്പം ഗായത്രി ജാങ്കോ സ്പേസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. കല്യാണിക്ക് അഭിനയിക്കാൻ വളരെ അധികം ഇഷ്ടമാണ്. 'സിനിമയിലേക്ക് കല്യാണിക്ക് അവസരങ്ങൾ വന്നിട്ടില്ല. അവസരം വന്നാൽ മകളെ അഭിനയിപ്പിക്കും. പരസ്യങ്ങൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്.'
'മിമിക്രിയൊക്കെ മകൾ ഒറ്റയ്ക്ക് പഠിച്ചതാണ്' ഗായത്രി അരുൺ പറഞ്ഞു. 'അമ്മ സ്കേർട്ടും ടോപ്പും ജീൻസും ഡ്രസ്സുമൊക്കെ ഇടുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. അമ്മ ഇപ്പോഴാണ് കൂടുതൽ സുന്ദരിയായത്. മുമ്പ് അമ്മ കുറച്ച് തടിച്ചിട്ടായിരുന്നു. ഇപ്പോൾ അമ്മ മെലിഞ്ഞപ്പോൾ കുറച്ച് കൂടി യങ് ആയി. ഫ്രണ്ട്സൊക്കെ പറയാറുണ്ട് അമ്മ യങാണെന്ന്.'
'മാത്രമല്ല സോഷ്യൽമീഡിയയിലെ ചിത്രങ്ങൾ കാണുമ്പോഴും നിന്റെ അമ്മ സുന്ദരിയാണല്ലോയെന്ന് കൂട്ടുകാർ പറയാറുണ്ട്. അമ്മയുടെ ദീപ്തി എന്ന കഥാപാത്രം എനിക്ക് വളരെ ഇഷ്ടമാണ്. പരസ്പരത്തിലെ എപ്പിസോഡുകൾ ഡൗൺലോഡ് ചെയ്ത് വെച്ച് കാണാറുണ്ട്.
'എനിക്ക് രണ്ടര മൂന്ന് വയസ് പ്രായമുള്ളപ്പോഴാണ് അമ്മ പരസ്പരത്തിൽ അഭിനയിച്ച് തുടങ്ങിയത്. ആ സീരിയൽ തീർന്നത് ഞാൻ മൂന്നാം ക്ലാസിൽ എത്തിയ ശേഷമാണ്. ഷൂട്ടിങ് സെറ്റിൽ പോയിട്ടുള്ളതിന്റെ ചെറിയ ഓർമയൊക്കെയുണ്ട്' ഗായത്രിയുടെ മകൾ കല്യാണി പറഞ്ഞു.
ഇനി വരാനിരിക്കുന്ന ഗായത്രിയുടെ സിനിമ എന്നാലും ന്റെ അളിയാ ആണ്. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് എന്നാലും ന്റെളിയാ. ബാഷ് മൊഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഷ് മൊഹമ്മദിന്റേതാണ് തിരക്കഥയും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിന് ശേഷം സിനിമാ പ്രേമികളെല്ലാം തന്നെ വളരെ ആകാംക്ഷയോട് കൂടിയാണ് ചിത്രത്തിന്റെ വരവിനായി കാത്തിരുന്നത്.
സിദ്ധിഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി ആറിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രകാശ് വേലായുധനാണ് ചിത്രത്തിന്റ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗായത്രി അരുൺ ആണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം