For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞങ്ങളുടെ രാജകുമാരി'; മകളുടെ പേരും ചിത്രം ആദ്യമായി പങ്കുവെച്ച് സീരിയൽ താരങ്ങളായ മൃദുലയും യുവ കൃഷ്ണയും!

  |

  മലയാളികൾക്ക് ഏറെ പ്രയങ്കരരായ താരങ്ങളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്ക് നടന്നടുത്തത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ച വിശേഷമായിരുന്നു.

  കഴിഞ്ഞ വർഷം കൊവിഡ് പശ്ചാത്തലത്തിൽ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. യുവയ്ക്കൊപ്പമുള്ള ഓരോ മുഹൂർത്തവും പ്രേക്ഷകരുമായി സോഷ്യൽ മീഡിയ വഴി മൃദുല പങ്കുവെക്കാറുണ്ട്. ഒപ്പം തന്നെ യുവയും വിശേഷങ്ങൾ പറഞ്ഞെത്താറുണ്ട്.

  Also Read: 'എന്നെ ആരും ഉപദേശിക്കാറില്ല, ഇങ്ങനെ ഒരു പണി തന്ന് എന്നെ വീട്ടിലിരുത്തുമെന്ന് വിചാരിച്ചില്ല'; മൈഥിലി പറയുന്നു!

  വിവാഹ ശേഷമുള്ള ചിത്രങ്ങളും യാത്രകളും എല്ലാം താരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

  ഇരുവരുടേതും അറേ‍ഞ്ച്ഡ് മാരേജായിരുന്നു. പക്ഷെ പ്രണയ വിവാഹമെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അത്രത്തോളം ജീവിതം ആഘോഷിച്ചാണ് ഇരുവരും മുന്നോട്ട് പോകുന്നത്.

  Also Read: 'പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ​ഗോപി സുന്ദറും'; തൊന്തരവായിയെന്ന് സഹോദരി അഭിരാമി സുരേഷ്!

  സന്തോഷം ഇരട്ടിയാക്കാനായി അടുത്തിടെ ഇരുവർക്കും പെൺകുഞ്ഞ് പിറന്നിരുന്നു. മകൾ ജനിച്ച വിവരം മൃദുല സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. ദൈവത്തിനും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ സുഹൃത്തുക്കൾക്കും മൃദുല നന്ദിയും പറഞ്ഞാണ് കുഞ്ഞ് പിറന്ന വിവരം പങ്കുവെച്ചത്.

  കുഞ്ഞിന്റെ കൈ പിടിച്ചുള്ള ചിത്രവും മൃദുല പങ്കുവെച്ചിരുന്നു. ശ്രീനിഷ് അരവിന്ദ്, അലീന പടിക്കൽ, ഷിയാസ് കരീം, അർച്ചന സുശീലൻ, ഷഫ്ന നിസാം, അഞ്ജലി അമീർ അടക്കമുള്ള നിരവധി താരങ്ങൾ മൃദുലയ്ക്കും യുവയ്ക്കും ആശംസകൾ അറിയിച്ച് എത്തിയിരുന്നു. കുഞ്ഞ് ജനിച്ച ശേഷം കുഞ്ഞിന്റെ ചിത്രങ്ങളോ പേരോ താരങ്ങൾ പങ്കുവെച്ചിരുന്നില്ല.

  Also Read: 'എന്തൊക്കെ ബഹളമായിരുന്നു അന്ന്'; കൂട്ടത്തല്ല് കണ്ട് ചിരിയടക്കാനാവാതെ റോബിൻ, എപ്പിസോഡുകൾ കണ്ട് താരം!

  ഇപ്പോഴിത ആദ്യമായി കുഞ്ഞിന്റെ പേരും ചിത്രങ്ങളും പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരദമ്പതികൾ. കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.

  'ഞങ്ങളുടെ കൊച്ചു രാജകുമാരി ധ്വനി കൃഷ്ണയെ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്...' എന്നാണ് മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് യുവ കൃഷ്ണയും മൃദുലയും കുറിച്ചത്. കുഞ്ഞിന്റെ കാതിൽ പേര് പറയുന്ന യുവ കൃഷ്ണയേയും ചിത്രത്തിൽ കാണാം.

  ഇരുവരുടേയും കുഞ്ഞിനെ കണ്ട സന്തോഷത്തിലാണ് ആരാധകരും. പ്രസവിച്ച ശേഷം ഓണാഘോഷങ്ങളുടെ അടക്കം വീഡിയോകൾ മൃദുലയും യുവയും പങ്കുവെച്ചിരുന്നു.

  പക്ഷെ അതിലൊന്നും കു‍ഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. കുഞ്ഞിന് വേണ്ടി ഇരുവരും കണ്ടെത്തിയ പേരിനേയും നിരവധി പേർ അഭിനന്ദിച്ചു. തുമ്പപ്പൂ സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് മൃദുല ​ഗർഭിണിയായത്.
  ശേഷം താരം അഭിനയം നിർത്തി വിശ്രമത്തിലായി.

  സിനിമയിൽ നിന്നുമാണ് മൃദുല സീരിയലിലേക്ക് എത്തുന്നത്. അടുത്തിടെ അഭിനയ രംഗത്ത് 10 വർഷം പൂർത്തിയാക്കിയിരുന്നു മൃദുല. 'ചെയ്തവയെല്ലാം ഇഷ്ടമാണ്. ഓരോന്നിനും അതിന്റേതായ പ്രത്യേകതകളുണ്ട്.'

  'കല്യാണസൗഗന്ധികത്തിലെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ പറയാനില്ലെങ്കിലും അതെന്റെ ആദ്യ സീരിയലാണ്. കൃഷ്ണതുളസി'യിലെ അഭിനയത്തിലൂടെയാണ് ഞാൻ കൂടുതൽ ആരാധകരിലേക്ക് എത്തുന്നത്.'

  'ഭാര്യ സീരിയലിൽ എന്റെ 21ആം വയസിൽ 7 വയസുള്ള കുട്ടിയുടെ അമ്മയായി അഭിനയിച്ചു. പൂക്കാലം വരവായി സീരിയലിൽ വളരെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു. ആ സീരിയലിലെ സംയുക്ത എന്ന കഥാപാത്രമാണ് എനിക്ക് കൂടുതൽ ആരാധകരെ തന്നത്. സീരിയലിലേക്ക് വിളിച്ചപ്പോൾ എനിക്ക് ആദ്യം ഇഷ്ടമുണ്ടായിരുന്നില്ല.'

  'എനിക്ക് ഇഷ്ടമില്ലാത്ത ഫീൽഡായിരുന്നു അന്ന് സീരിയൽ. ഒരു കാര്യത്തിനും നോ എന്ന് പറയില്ല യുവ. എല്ലാ കാര്യവും സമ്മതിക്കും. നമ്മളെ ട്രീറ്റ് ചെയ്യുന്നത് നല്ല രീതിയിലാണ്. ഞങ്ങൾക്കിടയിൽ തർക്കങ്ങളൊന്നും ഉണ്ടാകാറില്ല.'

  'അങ്ങനെ ഉണ്ടായാലും സെക്കൻഡുകൾക്കുള്ളിൽ ഒരാൾ കോംപ്രമൈസ് ചെയ്യും. നമ്മൾ പറയുന്ന കാര്യം മനസിലാക്കുന്ന ഒരാളാണ്. പ്രാക്ടിക്കലായി ചിന്തിക്കുന്ന ഒരാളാണ്' എന്നാണ് സീരിയൽ ജീവിതത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും മുമ്പ് മൃദുല പറഞ്ഞത്.

  Read more about: actress
  English summary
  serial actress Mridula Vijay and husband Yuva Krishna shared their daughter picture and name, goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X