For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബോഡി ഷെയ്പ്പ് നിലനിർത്തുന്നതിനേക്കാൾ വലുതാണ് എനിക്ക് ആ ജോലി'; പരിഹസിച്ച പെൺകുട്ടിക്ക് ശാലു നൽകിയ മറുപടി!

  |

  ഒരു കാലത്ത് മിനി സ്ക്രീനിൽ ഏറ്റവും പോപ്പുലറായിരുന്ന സീരിയലായിരുന്നു ചന്ദനമഴ. സീരിയൽ അവസാനിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ചന്ദനമഴ സീരിയലിനെ കുറിച്ച് ചോദിച്ചാൽ കുടുംബപ്രേക്ഷകർക്ക് അറിയാം.

  ഏഷ്യാനെറ്റിലായിരുന്നു ചന്ദനമഴ സീരിയൽ സംപ്രേഷണം ചെയ്തിരുന്നു. സീരിയലിലെ നായകനും നായികയ്ക്കും മാത്രമല്ല വില്ലൻ റോൾ ചെയ്ത താരങ്ങൾക്ക് വരെ ആരാധകരുണ്ടായിരുന്നു. അത്തരത്തിൽ ചന്ദനമഴ സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ശാലു കുര്യൻ.

  Also Read: 'നീ എവിടെയാണെങ്കിലും എന്റെ കല്യാണത്തിന് വരണം എന്ന് പറഞ്ഞയാൾ എന്നെ കെട്ടി'; വിവാഹകഥ പറഞ്ഞ് ശരണ്യ

  വർഷ എന്ന നെ​ഗറ്റീവ് കഥാപാത്രത്തെയാണ് സീരിയലിൽ ശാലു കുര്യൻ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും ശാലുവിനെ കാണുന്നവർ ചോദിക്കുന്നത് ചന്ദനമഴയിലെ വർഷയല്ലേ എന്നാണ്. 2007 മുതൽ അഭിനയ രം​ഗത്ത് സജീവമായിട്ടുള്ള ശാലു കുര്യൻ റോമൻസ് അടക്കമുള്ള സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

  വിവാഹം കഴിഞ്ഞ കുഞ്ഞുങ്ങൾ പിറന്നതോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് ശാലു കുര്യൻ. ഇപ്പോൾ താരം രണ്ട് ആൺകുഞ്ഞുങ്ങളുടെ അമ്മയാണ്.

  വില്ലത്തി വേഷങ്ങൾ മാത്രമല്ല കോമഡിയും അസാധ്യമായി കൈകാര്യം ചെയ്യുന്ന നടിയാണ് ശാലു കുര്യൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഹാസ്യ പരമ്പര തട്ടീം മുട്ടീയിൽ വിധുബാല എന്ന പൊങ്ങച്ചക്കാരിയുടെ വേഷമാണ് ശാലു കുര്യൻ അവതരിപ്പിച്ചത്.

  കുട്ടികൾക്കും ശാലുവിനെ ഇഷ്ടപ്പെട്ട് തുടങ്ങിയത് തട്ടീം മുട്ടീയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ്. എന്റെ മാതാവ് എന്ന സീരിയലിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ശാലു കുര്യൻ ചെയ്തിരുന്നു.

  അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ശാലു കുര്യൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ പുത്തൻ ചിത്രങ്ങളും മക്കളുടെ വിശേഷങ്ങളുമെല്ലാം ശാലു കുര്യൻ സോഷ്യൽമീഡിയ പേജ് വഴിയാണ് തന്റെ ആരാധകരിലേക്ക് എത്തിക്കുന്നത്.

  ആദ്യത്തെ കുഞ്ഞുണ്ടായ ശേഷം വർധിച്ച ശരീരഭാരം കൃത്യമായ വ്യായാമത്തിലൂടെ കുറച്ച് ശാലു ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിത രണ്ടാമത്ത പ്രസവത്തിന് ശേഷം താരം പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് വന്ന ബോഡി ഷെയ്മിങ് കമന്റിന് ശാലു നൽകിയ മറുപടിയാണ് വൈറലാകുന്നത്.

  Also Read: 'മമ്മൂക്കയുടേയും കമൽഹാസന്റേയും കൂടെ അഭിനയക്കണമെന്നാണ് ആ​ഗ്രഹം, ചുരുണ്ട മുടി ആരോ​ഗ്യത്തിനും പ്രശ്നമായി'; മെറീന

  ശാലുവിന്റെ ബോഡി ഷെയ്പ്പിനെ പരിഹസിച്ചുള്ള പെൺകുട്ടിയുടെ കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് ശാലു നൽ‌കിയത്. ബോഡി ഷേപ്പ് എല്ലാം പോയല്ലോ ശാലുവെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഒരു പെണ്‍കുട്ടിയുടെ കമന്റ്.

  'ഞാന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്. ബോഡി ഷേപ്പ് ഉണ്ടാക്കുന്നതിലും വലിയ ഒരു ഡ്യൂട്ടിയാണ് ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്' എന്നാണ് ശാലു മറുപടി നല്‍കിയത്. ഇപ്പോള്‍ സീരിയല്‍ ഒന്നും ഇല്ലേ എന്ന പരിഹാസ്യം നിറഞ്ഞ ചോദ്യങ്ങളോട് ശാലു പ്രതികരിക്കാനേ നിന്നില്ല.

  സുഖമാണോ എന്ന് ചോദിച്ചവരോട് അതിന് മറുപടി പറയുകയും തിരിച്ച് അതേ കാര്യം അന്വേഷിക്കുകയും ചെയ്തിട്ടുമുണ്ട് ശാലു. വാവ സുഖമായിരിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ രണ്ട് വാവകളും സുഖമായിരിക്കുന്നു എന്നാണ് ശാലു കുര്യന്‍ മറുപടി നൽകിയത്.

  2017ൽ ആയിരുന്നു ശാലു കുര്യൻ വിവാഹിതയായത്. പത്തനംതിട്ട റാന്നി സ്വദേശിയായ മെൽവിൻ ഫിലിപ്പാണ് ശാലുവിനെ വിവാഹം ചെയ്തത്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പിആർ മാനോജരാണ് മെൽവിൻ.

  മൂത്ത മകന് അലിസ്റ്റർ മെൽവിൻ എന്നാണ് ശാലുവും കുടുംബവും പേരിട്ടിരിക്കുന്നത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു.

  പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഡോക്യുന്‍ററിയിലൂടെയായിരുന്നു ആദ്യമായി ശാലു ക്യാമറയുടെ മുമ്പിൽ എത്തിയത്. സൂര്യയിൽ സംപ്രേഷണം ചെയ്ത ഒരു ഹൊറർ സീരിയൽ ആയിരുന്നു ശാലുവിന്‍റെ ആദ്യ സീരിയൽ.

  Read more about: shalu kurian
  English summary
  Serial Actress Shalu Kurian Reacted To Body Shaming Comments, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X