For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്താന്‍ ആഗ്രഹമില്ല, ആദ്യമായി മക്കളെ പരിചയപ്പെടുത്തി ഉമ നായര്‍

  |

  മിനിസ്ക്രീൻ പ്രേക്ഷർക്ക് സുപരിചിതയായ താരമാണ് ഉമാ നായർ. വർഷങ്ങളായി താരം സിനിമ സീരിയൽ ഇൻഡസ്ട്രിയിലുണ്ട് താനും. എന്നാൽ 72-ാമത്തെ സീരിയലായ വാനമ്പാടിയിലെ കഥാപാത്രത്തിനാണ് കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചത്. താരത്തിൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ച് കൂടുതലൊന്നും ഇതുവരെ ആർക്കും അറിയില്ലായിരുന്നു. എന്നാൽ താരം തൻ്റെ മക്കളെ കൗമുദി ടി വിയുടെ പരിപാടിയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്.

  കൗമുദി ടി വിയിൽ അലീന പടിക്കൽ ഹോസ്റ്റ് ചെയ്യുന്ന ഷോയാണ് ഡേ വിത്ത് എ സ്റ്റാർ. ഒരു ദിവസത്തെ താരങ്ങളുടെ വിശേഷങ്ങളാണ് ആ പരിപാടിയിലൂടെ കാണിക്കുന്നത്. കഴിഞ്ഞ ദിവസം ഉമാ നായരാണ് ആ പരിപാടിയിൽ അതിഥിയായി എത്തിയത്. താരത്തിൻ്റെ ഒരു ദിവസം തുടങ്ങുന്നത് എങ്ങനെയാണെന്നും മറ്റ് വിശേഷങ്ങളുമാണ് പരിപാടിയിലൂടെ പങ്ക് വെച്ചത്. ഷൂട്ടിങ്ങ് തിരക്കുകളും മറ്റു തടസ്സങ്ങളും ഒന്നുമില്ലെങ്കിൽ ക്ഷേത്രത്തിൽ പോയി തൊഴുത് തുടങ്ങിയാണ് ഒരു ദിവസം തുടങ്ങുന്നത്.

  ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലെത്തിയാൽ നേരെ അടുക്കളയിലേക്ക്. പിന്നെ വളരെ വേ​ഗത്തിലായിരിക്കും കാര്യങ്ങൾ, മുമ്പൊക്കെ എല്ലാ ജോലികളും ചെയ്ത് വെച്ചിട്ട് മാത്രമേ ലൊക്കേഷനിൽ പോകാൻ പറ്റുള്ളായിരുന്നു. ഇപ്പോൾ മക്കൾ വളർന്നതിന് ശേഷം അവരും സഹായിക്കും. അഖില, ​ഗൗതം, ​ഗൗരി എന്നിവരാണ് മക്കൾ. മൂത്ത മകളെ വിവാഹം ചെയ്യാൻ പോകുന്ന ആളെയും ഉമ നായര്‍ പരിചയപ്പെടുത്തിയിരുന്നു. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയുമാണ് ഉമയ്ക്ക്. മൂത്ത മകളുടെ എൻ​ഗേജ്മെൻ്റ് അടുത്തിടെയാണ് കഴിഞ്ഞത്.

  തന്നോടൊപ്പം വന്നവരുടെ അമ്മ റോളുകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് ഉമ പറഞ്ഞു. പലരും തന്നോട് ചോദിക്കാറുണ്ട്, ഇത്ര ചെറിയ പ്രായത്തിലെ ഇത്രയും വലിയ മക്കളുടെ അമ്മയായി അഭിനയിക്കുമ്പോള്‍ വിഷമം ഇല്ലേ എന്ന്. വിഷമം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. 19 നും 25 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കേ നായികയായി അഭിനയിക്കാന്‍ കഴിയുള്ളൂ. പിന്നെയുള്ള ചേച്ചി റോളുള്‍ക്ക് അധികം പ്രാധാന്യവും ഉണ്ടാവില്ല.

  അമ്മ വേഷം ആകുമ്പോള്‍ സേഫ് ആണ്. അതു കൊണ്ടാണ് അത് തിരഞ്ഞെടുത്തത് എന്നും താരം പറഞ്ഞു.

  വാനമ്പാടി സീരിയലിലെ നിർമ്മലേട്ടത്തി എന്ന ക്യാരക്ടർ തനിക്ക് പ്രിയപ്പെട്ടതാണ്. പ്രേക്ഷകരുടെ സ്നേഹവും പുറത്ത് പോയാൽ കഥാപാത്രത്തിൻ്റെ പേരിൽ തിരിച്ചറിയുന്നതും ഒക്കെ ഒരു ഭാ​ഗ്യമായിട്ടാണ് താൻ കാണുന്നത്. സീരിയൽ സിനിമ അഭിനയ ജീവിതത്തിൻ്റെ കൂടെ ചെറിയ ബിസിനസിനും തുടക്കമിട്ടിരുന്നു. കൊവിഡിന് മുന്നേയാണ് തുടങ്ങിയത്. വളരെ നന്നായി കുഴപ്പമില്ലാതെ പോയിരുന്ന സമയത്താണ് കൊവിഡ് വന്നത്. ആ സമയത്ത് നന്നായി ബുദ്ധിമുട്ടിയിരുന്നു.

  വീണ്ടും അതിലേക്ക് തിരിച്ച് പിടിക്കാൻ തുടക്കം കുറിച്ചു എന്നും താരം പറഞ്ഞു. ഇവൻ്റ് മാനേജ്മെൻ്റ് ബിസിനസാണ് താരം മുമ്പോട്ട് കൊണ്ട് പോവുന്നത്. മറ്റു ചില പ്രധാനപ്പെട്ട കാര്യങ്ങളും ചിലപ്പോൾ തുടക്കം കുറിക്കും അത് സമയം ആവുമ്പോൾ പറയാം എന്നും ഉമ പറഞ്ഞു.

  ഒരു ദിവസം വെറുതെയിരിക്കാൻ ഇഷ്ടമില്ലാത്ത ആളാണ്. ഷൂട്ടിങ്ങ് ഇല്ലാത്ത ദിവസമാണെങ്കിൽ ഏതെങ്കിലും കാര്യത്തിൽ എൻ​ഗേജ് ആയി കൊണ്ടേയിരിക്കും. വിഷമങ്ങളെ ഒന്നും മുന്നിലോട്ട് കൊണ്ട് വരാതിരിക്കാനാണ് താൻ ഈ കിടന്ന് തിരക്കിട്ട് ജീവിതത്തിലേക്ക് പോകുന്നതെന്നും താരം പരിപാടിയിലൂടെ പറഞ്ഞു.

  Recommended Video

  Ronson Vincent Bigg Boss | ഭാര്യക്കൊപ്പം ഒരക്ഷരം മിണ്ടാതെ റോൺസൺ, ഞാൻ വാ തുറക്കില്ല |*BiggBoss

  ബിഗ്ഗ് ബോസ് പോലൊരു ഷോയില്‍ എനിക്ക് പറ്റിയ ഒന്നല്ല. ഒന്നാമത്തെ കാര്യം ഞാന്‍ ഷോര്‍ട്ട്‌ടെംപഡ് ആണ്. അങ്ങനെ ഒന്ന് സംഭവിച്ചാൽ ഒരാഴ്ചയ്ക്കകം ഞാന്‍ പുറത്താകും. കുറേ ദിവസം അടച്ചിട്ട ഒരു വീടിനുള്ളില്‍ ഒന്നും ചെയ്യാതെ കഴിയുമ്പോള്‍ ഞാന്‍ ഉറങ്ങി പോകും. അല്ലെങ്കില്‍ ഫ്രസ്റ്റേറ്റഡ് ആയി ഞാന്‍ പൊട്ടിത്തെറിക്കും.

  ഞാന്‍ തന്നെ ക്രിയേറ്റ് ചെയ്യുന്ന ഒരുപാട് തിരക്കുകളിലൂടെ ഓടുകയാണ്. എന്റെ വേദനകള്‍ മറക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. അതില്ലാതെയായാല്‍ പിടിവിട്ട് പോകുമെന്നും ഉമ നായര്‍ പറഞ്ഞു.

  Read more about: uma nair
  English summary
  Serial actress Uma Nair introduced her children for the first time and she doesnot like to reveal about my personal life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X