For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയൻ്റെ ബന്ധുവാണെന്ന് പറഞ്ഞുള്ള വിവാദം; ആദിത്യനുമായി സംസാരിച്ചു, വിവാദം റീച്ച് ഉണ്ടാക്കി തന്നെന്ന് നടി ഉമ നായർ

  |

  വാനമ്പാടി സീരിയലിലെ കേന്ദ്രകഥാപാത്രമായിട്ടെത്തി ശ്രദ്ധേയായി മാറിയ നടിയാണ് ഉമ നായര്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടിയുടെ പേരില്‍ വലിയൊരു വിവാദം ഉയര്‍ന്ന് വന്നിരുന്നു. അന്തരിച്ച മുന്‍കാല നടന്‍ ജയന്‍ തന്റെയും വല്യച്ഛനാണെന്ന് ഉമ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നീട് അത് വലിയൊരു ചര്‍ച്ചകള്‍ക്ക് കാരണമായി.

  കൃഷ്ണന്‍നായര്‍ എന്ന ജയന്റെ അനിയന്റെ മക്കള്‍ ഞങ്ങളാണെന്നും ഇങ്ങനൊരാള്‍ ഞങ്ങളുടെ കുടുംബത്തില്‍ ഇല്ലെന്നുമൊക്കെ വാദിച്ച് സീരിയല്‍ നടന്‍ ആദിത്യന്‍ ജയന്‍ രംഗത്ത് വന്നു. ആദിത്യന്റെ സഹോദരിയും ഈ വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. സംഭവം സോഷ്യല്‍ മീഡിയയിലടക്കം പരസ്യമായ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി. അന്നത്തെ വിവാദത്തെ കുറിച്ച് മനസ് തുറക്കുകയാണ് നടിയിപ്പോൾ.

  Also Read: റഹ്മാന്റെ താരപദവി മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനൊപ്പമായിട്ടും പിന്നിലായി പോയി; കാരണമെന്താണെന്ന് പറഞ്ഞ് താരം

  അന്ന് നടന്ന സംഭവങ്ങളൊക്കെ ഇപ്പോള്‍ അവസാനിച്ചുവെന്നാണ് ഉമ നായര്‍ പറയുന്നത്. താന്‍ പറഞ്ഞ കാര്യങ്ങളും അതിന് പിന്നാലെ സംഭവിച്ച ആരോപണങ്ങളെ കുറിച്ചും സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ് നടിയിപ്പോള്‍. ആദിത്യനും മറ്റ് കുടുംബാംഗങ്ങളോടും ഈ വിഷയത്തെ കുറിച്ച് സംസാരിച്ചുവെന്നും പ്രശ്‌നങ്ങളൊക്കെ അവസാനിച്ചെന്നും ഉമ വ്യക്തമാക്കുന്നു.

  Also Read: ബഷീക്കയെന്ന് വിളിച്ച് ആദ്യ ഭാര്യ; സുഹാനയെ എപ്പോഴും കളിയാക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ആരാധകരും

  'ജയന്റെ ബന്ധുവാണെന്ന് പറഞ്ഞതിന്റെ പേരില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായി. അന്ന് ഞാന്‍ വിഷമിക്കുകയും ചെയ്തിരുന്നു. പിന്നീട് ആദിത്യന്‍ ചേട്ടനുമായി സംസാരിക്കുകയൊക്കെ ചെയ്തു. അതങ്ങനെ കെട്ടടങ്ങി പോയി. അതിലൊരു സന്തോഷമുള്ളത് ഉമ നായര്‍ എന്ന പേരടിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ഈ വാര്‍ത്തയാണ്. എന്റെ ഈ പ്രശ്‌നത്തെ വാര്‍ത്തകളാക്കി ചെയ്ത ഒരുപാട് പേരുണ്ട്. അവരൊക്കെ രക്ഷപ്പെട്ടതില്‍ എനിക്ക് സന്തോഷമാണ്', ഉമ നായര്‍ പറയുന്നു.

  'രണ്ടാമത്തെ കാര്യം ഇത്രയും വര്‍ഷം ഞാനിവിടെ നടിയായി ജീവിച്ചപ്പോള്‍ ഉണ്ടായിരുന്നതിനെക്കാളും കൂടുതല്‍ റീച്ച് എനിക്കൊരു മോശം സംഭവം ഉണ്ടായപ്പോഴാണ് വന്നത്. ആക്‌സിഡന്റലി സംഭവിച്ചതാണെങ്കിലും ഒരു നെഗറ്റീവ് കാര്യം വന്നപ്പോള്‍ കൂടുതല്‍ ആളുകളത് ചര്‍ച്ച ചെയ്തു. ആളുകള്‍ എപ്പോഴും നെഗറ്റീവിനെയാണ് ഇഷ്ടപ്പെടുന്നത്. അങ്ങനെ നോക്കുമ്പോള്‍ വിവാദങ്ങളെല്ലാം എനിക്ക് നല്ലതേ ചെയ്തിട്ടുള്ളുവെന്ന് പറയാം',.

  'പിന്നെ തെറ്റിദ്ധാരണകളൊക്കെ പരസ്പരം പറഞ്ഞ് തീര്‍ത്തു. ഇപ്പോള്‍ നന്നായി പോവുന്നു. എല്ലാവരും അവരവരുടേതായ ജീവിതവുമായി പോവുകയാണ്. ആരും ആരെയും പരസ്പരം കുറ്റപ്പെടുത്തുകയോ പഴിചാരുകയോ ചെയ്യുന്നില്ല. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളൊക്കെ തീര്‍ന്നെങ്കിലും നാട്ടുകാര്‍ക്ക് അതിപ്പോഴും പ്രശ്‌നമാണ്. അതെന്ത് കഷ്ടമാണെന്ന്', ഉമ നായര്‍ പറയുന്നു.

  2003 മുതല്‍ ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് ഉമ നായര്‍. ചെറുതും വലുതുമായ റോളുകള്‍ വെള്ളിത്തിരയില്‍ ചെയ്‌തെങ്കിലും മിനിസ്‌ക്രീന്‍ പരമ്പരകളാണ് ഉമ നായര്‍ക്ക് ആരാധകരെ നേടി കൊടുത്തത്. പരസ്പരം, ബാലഗണപതി, കാണകണ്മണി, വാനമ്പാടി, ഭ്രമരം, തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചിരുന്നു. വാനമ്പാടിയിലെ നിര്‍മല എന്ന കഥാപാത്രത്തിനാണ് ഏറ്റവും ജനപ്രീതി ലഭിച്ചത്. നിലവില്‍ സൂര്യ ടിവിയിലെ കളിവീട് എന്ന പരമ്പരയിലാണ് ഉമ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

  English summary
  Serial Actress Uma Nair Opens Up About Controversy On Late Actor Jayan's Family Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X