For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുളു കുളു' , കുഞ്ഞാവ വരാൻ ഇനി ദിവസങ്ങൾ മാത്രം, പുതിയ വിശേഷം പങ്കുവെച്ച് മൃദുല

  |

  മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുലയും യുവയും. ഇരുവരും തങ്ങളുടെ ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ തയ്യാറെടുത്തിരിക്കുകയാണ്. ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഗർഭിണിയായതിന് ശേഷമുള്ള ഓരോ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയ വഴി ഇരുവരും ആരാധകർക്കായി പങ്കിടാറുണ്ട്. വളരെ പെട്ടെന്നാണ് ഇവരുടെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കുന്നതും.

  മൃദുലയും യുവയും ആദ്യത്തെ കൺമണിയെ കാണാൻ വളരെ എക്‌സൈറ്റഡ് ആണ്. ജനിക്കാൻ പോകുന്നത് പെൺകുഞ്ഞ് ആയിരിക്കുമോ ആൺ കുഞ്ഞ് ആയിരിക്കുമോ എന്ന് അറിയാനുള്ള ആകാംക്ഷ പ്രേക്ഷകർക്കും ഉണ്ട്. പുതിയ ഓരോ വിശേഷങ്ങൾ ഉടനെ തന്നെ അറിയിക്കാറുമുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാമിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

  കുഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ വരുമെന്ന് ആരാധകരോട് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് മൃദുല വിജയ്. റെഡി ടു പോപ്പ് എന്ന തലക്കെട്ട് നൽകി കൊണ്ടാണ് താരം ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം നിരവധി മലയാളികളാണ് ഇപ്പോൾ നടിയുടെ സുഖവിവരം അന്വേഷിച്ചു കൊണ്ട് രംഗത്തുവന്നിട്ടുള്ളത്. നിറവയറുമായി നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

  Also Read: 'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ

  'ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വികാരങ്ങൾ വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ കഴിയില്ല. എല്ലാം പുതിയ അനുഭവങ്ങളാണ്. അതേ സമയം മൃദുല ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷത്തിൽ എന്ത് തോന്നിയെന്ന് ചോദിച്ചാൽ അതൊരു പ്രാങ്ക് ആണെന്നാണ് താൻ വിചാരിച്ചത്', യുവ വ്യക്തമാക്കി.

  ഇപ്പോൾ ഞാൻ രണ്ട് സീരിയലുകളിൽ ഒരുമിച്ചാണ് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന തിരക്കിലാണ്. ഇതിനൊപ്പം മൃദുലയുടെ കൂടെ പരിശോധനക്ക് പോകാൻ പരമാവധി സമയം കണ്ടെത്താറുണ്ട്. ആദ്യമായി സോണോഗ്രാം കണ്ടപ്പോൾ ഒന്നും മനസിലായില്ല. പക്ഷേ മൃദുലയാണ് അതിനെ കുറിച്ചെനിക്ക് വിശദീകരിച്ച് തന്നത്. എനിക്കത് അതിശയമായി തോന്നി. ഒരു ചെറിയ കുഞ്ഞ് ഞങ്ങളിലൂടെ ജനിക്കാൻ പോവുകയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ വികാരമെന്താണെന്ന് ഇനിയും തിരിച്ചറിയാൻ പറ്റുന്നില്ല.

  Also Read: 'പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ക്രഷ് തോന്നിയത്', 'അന്ന് കാണുമ്പോൾ കല്ല്യാണം കഴിച്ച ചമ്മലായിരുന്നെന്ന് നവ്യ

  മൃദുല ഗർഭിണിയാണെന്ന് പറഞ്ഞതിന് പിന്നാലെ വന്ന നെഗറ്റീവ് കമൻ്റുകളോടും യുവ പ്രതികരിച്ചു. 'എല്ലാ കാര്യത്തിലും നെഗറ്റീവ് കണ്ടുപിടിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്. അതൊക്കെ അവഗണിക്കുകയാണ് ഏറ്റവും നല്ല കാര്യം. അതിനൊക്കെ ജനങ്ങളുടെ മുന്നിൽ വിശദീകരണം നൽകേണ്ട ആവശ്യമെന്താണ്?. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണിത്. അത് ആസ്വദിക്കുകയാണ്', യുവ പറഞ്ഞു.

  Also Read: ഞാൻ ഡയലോഗുകളൊന്നും പഠിച്ചിട്ടല്ല വന്നത്: റോബിന് ലഭിച്ച സ്വീകരണം റിയാസിന് കിട്ടിയില്ലെന്ന് ആരാധകർ

  'ഭാര്യ', 'പൂക്കാലം വരവായി' തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ താരമായിരുന്ന മൃദുല 'തുമ്പപ്പൂ' എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെയായിരുന്നു അഭിനയ മേഖലയിൽ നിന്ന് ഇടവേള എടുത്തത്. മഴവിൽ മനോരമയിലെ 'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന പരമ്പരയിലെ മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയതാരമായത്.

  അഭിനേതാവ് എന്നത് പോലെ മെന്റലിസ്റ്റും കൂടിയാണ് യുവ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  Read more about: mridhula vijay
  English summary
  Serial Fame Mridhula Vijay shared A picture about new Baby Coming goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X