»   » ദുരൂഹ സാഹചര്യത്തില്‍ സീരിയല്‍ താരങ്ങള്‍ മരിയ്ക്കുന്നു; തുടര്‍ച്ചയായി എന്താണിങ്ങനെ...?

ദുരൂഹ സാഹചര്യത്തില്‍ സീരിയല്‍ താരങ്ങള്‍ മരിയ്ക്കുന്നു; തുടര്‍ച്ചയായി എന്താണിങ്ങനെ...?

By: Rohini
Subscribe to Filmibeat Malayalam

സീരിയല്‍ നടിമാരയ രേഖ മോഹന്റെയും സബര്‍ണ ആനന്ദിന്റെയും മൃതദേഹം ഒരേ ദിവസമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ മറ്റൊരു സീരിയല്‍ താരത്തിന്റെ മൃതദേഹവും കണ്ടെത്തിയിരിയ്ക്കുന്നു.

മണിയുടെ മാത്രമല്ല, ചുരുളഴിയാത്ത മരണങ്ങള്‍ വേറയുമുണ്ട് മലയാളത്തില്‍, നോക്കൂ

രാമനന്ദ് സാഗറിന്റെ രാമായണം പരമ്പരയിലെ വിഭീഷണനെ അവതരിപ്പിയ്ക്കുന്ന പ്രമുഖ നടന്‍ മുകേഷ് റാവലിനെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്താണിങ്ങനെ തുടര്‍ച്ചയായി സീരിയല്‍ താരങ്ങള്‍ ദരൂഹ സാഹചര്യത്തില്‍ മരിച്ചു കിടക്കുന്നത്?

മുകേഷ് റാവലിന്‍

ചൊവ്വാഴ്ച രാത്രിയാണ് ബോറിവലിക്കും കാന്തിവലിയ്ക്കും ഇടയിലെ പാളത്തില്‍ മുകേഷ് റാവലിന്റെ മൃതദേഹം കണ്ടെത്തിയത്. പാളം മുറിച്ചകടക്കവെ അപടകത്തില്‍ പെട്ടതാണെന്ന് സംശയിക്കുന്നു. റാവലിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.

രേഖ മോഹന്‍

കഴിഞ്ഞ ശനിയാഴ്ചയാണ് രേഖ മോഹന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ ഹൃദയാഘാതമാണ് മരണ കാരണമെന്ന് പിന്നീട് വ്യക്തമാക്കി.

സബര്‍ണ ആനന്ദ്

ശനിയാഴ്ചയാണ് ഹരിചന്ദനം എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സബര്‍ണയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്. ചെന്നൈയിലെ വീട്ടില്‍ പൂര്‍ണ നഗ്നയായിട്ടാണ് സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന വിഷയത്തില്‍ അന്വേഷണം തുടരുകയാണ്.

ശില്‍പയുടെ മരണം

2015 ലാണ് ചന്ദനമഴ എന്ന സീരിയലിലൂടെ ശ്രദ്ധേയായ ശില്‍പയുടെ മരണം. തിരുവനന്തപുരത്തെ കരമണ നന്ദിയ്ക്ക് സമീപത്ത് നിന്നാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ അപകടമാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.

English summary
Serial stars who died under mysterious circumstances in recent past

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam