twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്ക് മുന്‍പ് തൊമ്മനും മക്കളിലേക്ക് പൃഥ്വിരാജിനെ സമീപിച്ച ഷാഫി, പിന്നീട് സംഭവിച്ചത് ഇതായിരുന്നു

    |

    സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് തൊമ്മനും മക്കളും. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിലെ തമാശ രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രം തിയേറ്ററുകളിലേക്കെത്തിയത് 2015 ലായിരുന്നു. ലാല്‍ ക്രിയേഷന്‍സ് ബാനറില്‍ ലാലായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലായിരുന്നു മമ്മൂട്ടിയും രാജന്‍ പി ദേവും എത്തിയത്.

    വില്ലത്തരത്തില്‍ തിളങ്ങിയ രാജന്‍ പി ദേവ് കോമഡി വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു തൊമ്മനും മക്കളും. മലയാളത്തില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ ചിത്രം തമിഴിലേക്കും കന്നഡയിലേക്കും റീമേക്ക് ചെയ്തിരുന്നു. ലയ, സിന്ധു മേനോന്‍, സലീം കുമാര്‍, ജനാര്‍ദ്ദനന്‍, മോഹന്‍ ജോസ്, കൊച്ചു പ്രേമന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. 100 ദിവസത്തിലധികം നിറഞ്ഞോടിയ സിനിമയുടെ കാസ്റ്റിങ് കഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് സംവിധായകന്‍. സ്വകാര്യ എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    മമ്മൂട്ടിയും ലാലും

    മമ്മൂട്ടിയും ലാലും

    മമ്മൂട്ടിയുടേയും ലാലിന്‍റേയും വേഷത്തിലേക്ക് നേരത്തെ വേറെ താരങ്ങളെയായിരുന്നു പരിഗണിച്ചിരുന്നതെന്ന് ഷാഫി പറയുന്നു. ആദ്യം ആലോചിച്ചത് അന്നത്തെ യുവനിരയെ മുന്നിൽ കണ്ടു കൊണ്ടായിരുന്നു. മമ്മൂട്ടിയുടെ റോളിൽ പൃഥ്വിരാജും ലാലിന്‍റെ റോളിൽ ജയസൂര്യയുമാണ് അഭിനയിക്കാനിരുന്നത്. പക്ഷേ പിന്നീടത് നടക്കാതെ പോയി അങ്ങനെയാണ് പിന്നീട് മമ്മുക്കയോട് കഥ പറയുന്നതും. മമ്മുക്ക ചെയ്യാമെന്ന് ഏൽക്കുന്നതുമെന്നും ഷാഫി പറയുന്നു.

    കരിയര്‍ ബ്രേക്കായി മാറി

    കരിയര്‍ ബ്രേക്കായി മാറി

    മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറുകയായിരുന്നു തൊമ്മനും മക്കളും. ശിവനെന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന തരത്തിലുള്ള നായകവേഷവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു താരം. കൂട്ടിന് ലാലും രാജന്‍ പി ദേവും ചേര്‍ന്നപ്പോള്‍ ആരാധകരും സ്വീകരിക്കുകയായിരുന്നു.

    മാറ്റിയെഴുതി

    മാറ്റിയെഴുതി

    അതിലെ ഹ്യൂമറൊക്കെ അന്നത്തെ യുവ താരങ്ങൾക്ക് ചെയ്യാൻ പറ്റുന്ന വിധമാണ് എഴുതിയിരുന്നത്. മമ്മുക്കയും, ലാലേട്ടനും വന്നപ്പോൾ ഞങ്ങൾ അവരുടെ രീതിയിലേക്ക് മാറ്റിയെഴുതിയില്ല. പക്ഷേ എന്നിട്ടും മമ്മുക്കയും ലാലേട്ടനും അത് ചെയ്തപ്പോൾ യുവതാരങ്ങൾ ചെയ്യുന്നതിനേക്കാൾ മുകളിൽ പോയി.അവരുടെ എക്സ്പീരിയൻസിന്‍റെ ഗുണമാണതെന്നും ഷാഫി പറയുന്നു.

    Recommended Video

    Bala talks about Bigb 2
    പൃഥ്വിയും ജയസൂര്യയും

    പൃഥ്വിയും ജയസൂര്യയും

    യുവതാരനിരയില്‍ പ്രധാനികളായിരുന്ന ജയസൂര്യയും പൃഥ്വിരാജും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇവരുടെ കെമിസ്ട്രിയും ആരാധകര്‍ ഏറ്റെടുത്തതാണ്. കോമഡിയും സീരിയസ് വേഷങ്ങളുമെല്ലാം വഴങ്ങുമെന്ന് ഇരുവരും തെളിയിച്ചതുമാണ്. ഇവരായിരുന്നു തൊമ്മനും മക്കളുമെന്ന ചിത്രത്തിലെ താരങ്ങളെങ്കില്‍ സിനിമയുടെ ഭാവി മാറിമറിഞ്ഞേനെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

    English summary
    Shafi Opens Up, Mammootty Was Not The First Choice For Thommanum Makkalum
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X