Just In
- 2 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 3 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 4 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 5 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇറങ്ങും മുന്‍പേ ചിലർ പരാജയപ്പെടുത്തിയ കുഞ്ചാക്കോ ബോബൻ സിനിമയെക്കുറിച്ച് ഷാഫി
മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. 2001 ൽ പുറത്തിറങ്ങിയ ജയറാം, കലാഭവൻ മണി, ലാൽ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ വൺമാൻ ഷേയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റാഫി മെക്കാർട്ടിൻ ടീമിന്റെ തിരക്കഥയിലായിരുന്നു ആദ്യ ചത്രം. പിന്നീട് ബൈന്നി പി നായരമ്പലം, ഉദയ് കൃഷ്ണ- സിബി കെ തോമസ്, സേതു-സച്ചി,റാഫി മെക്കർട്ടിൻ തുടങ്ങിയവരുടെ തിരക്കഥയിൽ മികച്ച ചിത്രങ്ങൾ ഷാഫി ഒരുക്കിയിരുന്നു. ഇതിലെ ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ വൻ വിജയമായിരുന്നു.
എന്നാൽ തുടക്കകാലത്തിലെ വിജയം പിന്നീട് ഷാഫിക്ക് ആവർത്തിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഇറങ്ങുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയ പരാജയപ്പെടുത്തിയ തന്റെ സിനിമയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2012-ല്‍ പുറത്തിറങ്ങിയ 101 വെഡിംഗ്സ് എന്ന സിനിമയുടെ പരാജയത്തെ കുറിച്ചായിരുന്നു സംവിധായകൻ പറഞ്ഞത്.

സിനിമ ഇറങ്ങും മുന്‍പേ ചിലര്‍ സിനിമയെ വിലയിരുത്തുന്ന പ്രവണത ശരിയല്ല എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകൻ സിനിമയ്ക്ക് നേരിട്ട ദുർസ്ഥിതിയെ കുറിച്ച് പറഞ്ഞത്. ഞാന്‍ സംവിധാനം ചെയ്ത ‘101 വെഡിംഗ്സ്' എന്ന സിനിമയ്ക്ക് അങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നു. ഇറങ്ങും മുന്‍പേ സിനിമ മോശമാണെന്ന രീതിയില്‍ ചിലര്‍ അതിനെ വിലയിരുത്തി. കലവൂര്‍രവികുമാര്‍ രവി കുമാറായിരുന്നു സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയത്.

ആ സിനിമയ്ക്ക് പ്രശ്നങ്ങളുണ്ട് സമ്മതിക്കുന്നു. മികച്ച ഒരു കൊമേഴ്സ്യല്‍ സിനിമയാണെന്ന് പറയുന്നില്ല. എന്നിരുന്നാലും സിനിമ ഇറങ്ങും മുന്‍പേ അതിനെക്കുറിച്ച് മോശം അഭിപ്രായം പറയുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. എനിക്ക് എപ്പോഴും കൊമേഴ്സ്യല്‍ സിനിമകള്‍ ചെയ്യാനാണ് ഇഷ്ടം. എല്ലാത്തരം സിനിമകളും ഇവിടെ വേണം. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ് ചെയ്യുന്നത്'. ഷാഫി അഭിമുഖത്തിൽ പറയുന്നു.

കുഞ്ചാക്കോ ബോബൻ,ജയസൂര്യ ബിജുമേനോൻ, സംവൃത, ഭാമ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രമാണ് 101 വെഡ്ഡിംഗ്സ് . മേക്കപ്പ്മാനും മമ്മൂട്ടി ചിത്രമായ വെന്നീസിലെ വ്യാപാരിക്ക് ശേഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്.. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ അണിനിരന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്... തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും മിനിസ്ക്രീനിൽ മികച്ച കാഴ്ചക്കാരെ സ്വന്തമാക്കൻ ചിത്രത്തിന് കഴിഞ്ഞിരുന്നു.

101 വെഡ്ഡിംഗ്സിന് ശേഷം ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു 2 കൺട്രീസ്. സഹോദരൻ റാഫി തിരക്കഥ എഴുതിയ ചിത്രം വൻ വിജയമായിരുന്നു.. ദിലീപ്, മംമ്ത മോഹൻദാസ്, അജു വർഗീസ് എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഇതിന് ശേഷം ബിജു മേനോൻ ചിത്രം ഷെർലക് ടോം, ഒരു പഴയ ബോബ് കഥ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. 2019 ൽ പുറത്തിറങ്ങിയ ചിൽഡ്രൻസ് പാർക്കാണ് ഷാഫി സംവിധാനം ചെയ്ത അവസാന ചിത്രം. ധ്രുവ്,വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദ്ദീൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. റാഫിയായിരുന്നു തിരക്കഥ